Skip to content

chithrodayamflashnews.com

November 28, 2026 6:20 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)
Asnap 2571

ശുഭചിന്തകൾ

2024 | മാർച്ച്-18|തിങ്കളാഴ്ച|

1199 | മീനമാസം 04|തിരുവാതിര|

Asnap 2568

Asnap 2569

തീരുമാനങ്ങൾ അതാണ് എല്ലാം..

ഏതൊരുവ്യക്തിയുടേയുംവിജയത്തിന്റേയും, പരാജയത്തിന്റേയും കാരണം തീരുമാനമെടുക്കുന്നതിനെ ആശ്രയിച്ചിരിക്കും.

ഒരുദിവസം തുടങ്ങുന്നതുതന്നെ തീരുമാനം എടുത്തുകൊണ്ടാണ്. എഴുന്നേൽക്കുന്നത് മുതൽ എപ്പോൾ ഉറങ്ങാൻ കിടക്കുന്നത് എന്നതുവരെ സന്ദർഭത്തിന് അനുസരിച്ച് എടുക്കുന്ന തീരുമാനങ്ങളാണ്. അതിൽ ദൈനം ദിനകാര്യങ്ങൾ മുതൽ ഭാവിയിലെ തീരുമാനങ്ങൾ വരെ ഉൾപ്പെടാം. ജീവിതത്തിലെ പ്രധാന തീരുമാനങ്ങൾ ആലോചിച്ച് ഉറപ്പിക്കുന്നതാണ് നല്ലത്. പെട്ടെന്നെടുക്കുന്ന തീരുമാനങ്ങൾ ശരിയായരീതിയിൽ ആയിരിക്കണമെന്നില്ല. എന്നാൽ പലവട്ടം ചിന്തിച്ച് എടുക്കുന്ന തീരുമാനങ്ങളും വിജയത്തിൽ എത്തണമെന്നില്ല. പക്ഷേ, ഏത് കാര്യം തീരുമാനിക്കുമ്പോഴും വിജയിക്കുവാനുള്ള വഴികൾ മുന്നിൽ കാണുകയും. കഠിനമായി പ്രയത്നിക്കുകയും വേണം. അല്ലാതെ നല്ല തീരുമാനം എടുത്തു.ഇനി കിടന്ന് ഉറങ്ങാം എന്നുകരുതിയാൽ പരാജയം ഉറപ്പാണ്. എടുക്കുന്ന തീരുമാനം എന്താണോ അതിനനുസരിച്ച് നടപ്പിലാക്കാൻ ശ്രമിക്കുകയും വേണം. എന്നാൽ തീരുമാനം ശരിയായ രീതിയിൽ അല്ലെങ്കിൽ എത്ര പ്രവർത്തിച്ചാലും പരാജയപ്പെടുകയും ചെയ്യും.

ഏതൊരു വ്യക്തിയുടേയും വിജയപരാജയങ്ങൾക്ക് തീരുമാനം എന്നതിന് നിർണ്ണായക പങ്കുണ്ട്. കഴിവതും സ്വന്തമായി ചിന്തിച്ച് തീരുമാനിക്കുക. അഭിപ്രായം ഏറ്റവും പ്രിയപ്പെട്ടവരോട് ചോദിക്കാം. പക്ഷേ, മറ്റുള്ളവർ കീ കൊടുക്കുന്ന പാവയാകാതിരിക്കാൻ ശ്രദ്ധിക്കുക.

ഉറച്ച തീരുമാനങ്ങൾ എടുക്കാനും, അത് നടപ്പിലാക്കാനും വളരെ കുറച്ചുപേർക്കേ കഴിയൂ.

തീരുമാനവും, പെരുമാറ്റവും ശരിയായ ദിശയിലേയ്ക്ക് കൊണ്ടുപോകാൻ സാധിച്ചാൽ വേറിട്ട വ്യക്തിത്വം കാത്തുസൂക്ഷിക്കുന്ന അപൂർവം വ്യക്തികളിൽ ഒരാളാകാം. എങ്ങനെ ജീവിച്ചു എന്നതിനേക്കാൾ ഉപരി എങ്ങനെ ജീവിക്കുന്നു എന്നതിനാണ് പ്രാധാന്യം.

Asnap 2570

Sasidara304

0 Comments

No Comment.