2024 | മാർച്ച്-23|ശനിയാഴ്ച|
1199 | മീനമാസം 09|പൂരം|


പരാജയം ഒന്നിന്റേയും അവസാനമല്ല
പരാജയപ്പെടാൻ ആരാണ് ആഗ്രഹിക്കുക..?
എന്നാൽ ചില പരാജയങ്ങൾ ആസ്വദിക്കാൻ കഴിയണം. കുഞ്ഞുങ്ങളോട് സംസാരിക്കുമ്പോൾ,വൃദ്ധരോട് ആശയപരമായി യോജിക്കാൻ കഴിയാതെ വന്നാൽ, പ്രണയിതാക്കൾ തമ്മിൽ, ശാരീരിക- മാനസിക വെല്ലുവിളികൾ നേരിടുന്നവരുമായി….
തർക്കിച്ച് ജയിക്കുകയല്ല. മനഃപൂർവം പരാജയപ്പെടാൻ തയാറാകണം. അത്തരം പരാജയം സ്നേഹം /സഹാനുഭൂതി എന്നിവയിൽ നിന്നും സംഭവിക്കുന്നതാണ്.
പ്രിയപ്പെട്ടവരോട്, ദുർബലരോട് എതിരിട്ട് ജയിക്കുന്നതും ഒരു പരാജയമാണ്. എല്ലായിടത്തും വിജയിക്കണം എന്ന വാശിവേണ്ട. ഇടയ്ക്കെങ്കിലും പരാജയം ഏറ്റുവാങ്ങണം.
പരാജയത്തിൽ നിന്ന് വിജയത്തിലേയ്ക്കുള്ള ദൂരം കൃത്യമായി മനസിലാക്കാൻ കഴിയും.
ജയിക്കാനായി മാത്രം ജനിച്ചവരല്ല നാം പരാജയപ്പെടാനും,ആ പരാജയം പഠിപ്പിച്ച പാഠം ഉൾക്കൊണ്ട് ജീവിക്കാനും പഠിക്കണം.
തുടരെ,തുടരെയുണ്ടാകുന്ന വിജയംസന്തോഷവും, അഹംഭാവവും ജനിപ്പിച്ചേയ്ക്കാം, എന്നാൽ ഒരിക്കൽ മാത്രം പരാജപ്പെട്ടാലുംമനുഷ്യർ നിരാശയിലേക്ക്പോകുന്നു. തോൽവി അംഗീകരിക്കാൻ മനസ് തയാറാകുന്നില്ല….
ജയപരാജയങ്ങൾക്ക് സ്ഥിരതയുണ്ടാവില്ല. അത് മനസിലാക്കി മനസ് സജ്ജമാക്കുകയാണ് വേണ്ടത്.
മേൽ സൂചിപ്പിച്ചതുപോലെ ചില പരാജയങ്ങൾ ആസ്വദിക്കാൻ കഴിയുന്നവർക്ക് ജീവിതത്തിൽ ഉണ്ടാകുന്ന ഏത് പ്രതിസന്ധിയും മറികടക്കാൻ കഴിയും….

No Comment.