Skip to content

chithrodayamflashnews.com

November 28, 2026 6:07 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)
Asnap 1373

അച്ചായന്റെ സ്വന്തം ശ്രീദേവി(ഭാഗം: പതിനാല്)

Asnap 1370

 

Asnap 1372

പ്രിയപ്പെട്ട അച്ചായന്,

അച്ചായന്റെ കൂട്ടുകാരി
രാജമ്മയുംമോനുംവന്നിരുന്നു.പെറ്റുകിടപ്പ് പെണ്ണുങ്ങളെ കാണാനും മറ്റൊരുപ്രധാനകാര്യം പറയാനുമാണ് വന്നത്.പെറ്റുകിടപ്പ് പെണ്ണുകളിൽപൊടിയമ്മ “പെറ്റിരിപ്പും, മോളിക്കുട്ടി പെറ്റുകിടപ്പുമാണ്. “മോളിക്കുട്ടിക്ക് ഉറങ്ങാൻ പ്രത്യേകംകിടക്കണ്ടല്ലോ. രാജമ്മയുടെമോൻ പ്രഹ്ലാദൻ” (ടുട്ടുമോൻ)ഓടിക്കളിച്ചുതുടങ്ങി. പുരുഷനുമായി വേഗം ചങ്ങാത്തത്തിലായി. പക്ഷെ ടുട്ടുമോനെ മോളിക്കുട്ടിയുടെ പെരയ് ക്കകത്ത് മാത്രം പുരുഷൻ കയറ്റിയില്ല. മോളിക്കുട്ടിയുടെ മോളെ കാണിക്കാതിരിക്കാനായിരുന്നു ചെക്കന്റെ ശ്രമം.ഇതറിയാതെ അമ്മച്ചിയമ്മ കൊച്ചിനെ കുളിപ്പിക്കാനായി
പുറത്തേയ്ക്ക് കൊണ്ടുവന്നു .ചെക്കന് തടസം പറയാൻ കഴിയുന്നതിന് മുൻപേ അമ്മച്ചിയമ്മ പെണ്ണിനെ കുളിപ്പിക്കാൻ തുടങ്ങി ഇതുകണ്ടതും ടുട്ടുമോൻഓടിവന്ന് എന്തോ കൗതുകം കണ്ടതുപോലെ നോക്കിനിന്നു.ഇതുവരെ മറ്റാരുംകാണാതെകാത്തുസൂക്ഷിച്ചതെന്തോ ടുട്ടുമോൻ കണ്ടതുപോലെ പുരുഷന്റെ സ്വഭാവവുംമാറി. പോരെങ്കിൽ ടുട്ടുമോന്റെ നോട്ടം “വേണ്ടാത്തിടത്താണെന്നു കൂടി ചെക്കന് മനസിലായി.ചെക്കൻ ചെന്ന് ടുട്ടുമോനെ കളിക്കാൻക്ഷണിച്ചു.കുളികണ്ട് രസിക്കുന്ന ടുട്ടുമോൻ കളിയ്ക്കാൻ
ചെല്ലുമോ അച്ചായാ..”
വിളിച്ചാൽ വരില്ലെടാ” എന്നും ചോദിച്ചോണ്ട് ചെക്കൻ ഒറ്റ ചവിട്ട്, “ടുട്ടുമോന് ദാ കിടക്കുന്നു നിലത്ത്”.
രാജമ്മ ടുട്ടുമോനെ എടുത്ത് ആശ്വസിപ്പിച്ചു.പിന്നെ പോകുന്നതുവരെ ചെക്കൻ ടുട്ടുമോനുമായി കൂട്ടുകൂടാൻ പോയില്ല.

രാജമ്മവന്നതിന് പ്രധാനമായും വേറൊരു കാര്യംകൂടിഉണ്ടായിരുന്നു.
നാട്ടിൽ പെണ്ണുങ്ങൾ എല്ലാവരുംകൂടിഒത്തുകൂടാൻപോകുന്നു. പെണ്ണുങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കുക,പെണ്ണുങ്ങളോട് മാന്യമായിപെരുമാറുക, പെണ്ണില്ലെങ്കിൽ മണ്ണില്ലഎന്ന് ബോധ്യപ്പെടുത്തുക, തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യാനായി “പെണ്ണൊരുമ്പെട്ടാൽ” എന്ന കൂട്ടായ്‌മയും തട്ടിക്കൂട്ടി.വരുന്ന 31 ന് പ്രശസ്ത കാഥികൻ “കോമള കുമാരൻ “ഉത്ഘാടനം ചെയ്യുകയാണ്.അതിന് വീടുകളിൽ നിന്ന് ജാതിമതഭേദമന്യേ എല്ലാ പെണ്ണുങ്ങളും ഒത്തുകൂടണമെന്ന്. പെണ്ണുങ്ങളുടെ കുട്ടായ്മ
ഉൽഘാടിക്കാൻ എന്തിനാണ് ആണായ കോമളകുമാരൻ എന്ന് ആർക്കും തോന്നാം.അതിനും രാജമ്മ പറഞ്ഞത് “പണ്ട് പെണ്ണുങ്ങള് മതില് പണിതപ്പോ മതിൽ എവിടെ പണിയണമെന്ന് തീരുമാനിച്ചതും ആണുങ്ങൾ.മതിൽ പൊളിയാതിരിക്കാൻ താങ്ങി നിർത്തിയതും ആണുങ്ങൾ.ആരെങ്കിലുംവന്നു മതിൽ തകർക്കുമെന്ന് കരുതി കാവൽ നിന്നതും ആണുങ്ങൾ” അപ്പോൾപിന്നെ കോമളകുമാരനും ഉൽഘാടനം ചെയ്യാമെന്ന്. പോരെങ്കിൽ സുന്ദരിമാരായ ലീലാമ്മതോമസും,സ്മിതാസുനിലും.വസന്താലോറൻസും വിളിച്ചാൽ കോമളകുമാരന് പോകാതിരിക്കാൻ കഴിയുമോ?കോമളകുമാരന്റെ ഒരുകടാക്ഷം കിട്ടുക എന്നതുതന്നെ ഭാഗ്യമല്ലേ അച്ചായാ.എന്തായാലും ഞാനും മറിയാമ്മച്ചിയും പോകാൻ തീരുമാനിച്ചു. നാളെയാണ് ആ പുണ്യദിനം.

ഞങ്ങളിപ്പോൾ “പെണ്ണൊരുമ്പെട്ടാൽ കൂട്ടായ്മയിൽ പങ്കെടുത്ത് മടങ്ങിഎത്തിയതേയുള്ളു.എന്റെ അച്ചായാ, കോമളകുമാരന്റെ പ്രസംഗംകേട്ട് ഞാൻ കോരിത്തരിച്ചുപോയി.ഇപ്പോഴും ആ “തരിപ്പ് മാറിയിട്ടില്ല.അന്യപുരുഷന്റെവാചകമടികേട്ട് കോരിത്തരിക്കുന്നത് ശരിയല്ലെന്നറിയാം.എങ്കിലും എന്റെ അച്ചായാ, കോമളകുമാരന്റെ പ്രസംഗം കേട്ടാൽ ആരും കോരിത്തരിച്ചുപോകും.

കോമളകുമാരൻ വന്നത് ലീലാമ്മതോമസിന്റെ വണ്ടിയിലായിരുന്നു.കോമളകുമാരൻ വന്നിറങ്ങിയതും. ചക്കരയിൽഈച്ചപൊ തിയുംപോലെ” പെണ്ണുങ്ങൾ കുമാരനെ പൊതിഞ്ഞു.പിന്നെ നടന്നാണോ,പെണ്ണുങ്ങൾ എടുത്താണോ കോമളകുമാരനെ വേദിയിലെത്തിച്ചതെന്ന് അറിയില്ല.അടുത്തടുത്തകസേരയിൽലീലാമ്മതോമസും വസന്താലോറൻസുംകോമളകുമാരന് “ചൂട് പകർന്നു”. വസന്തലോറൻസിന്റെ മിന്നുന്നസാരിയുടെ തിളക്കം കോമളകുമാരന്റെ മുഖത്ത് തട്ടി ചിതറി.സൂര്യൻ മുമ്പിൽ ഉദിച്ചുനിൽക്കുന്നതുപോലെ കോമളകുമാരൻ അങ്ങനെ ഇരുന്നു.

വസന്താലോറൻസ് എണീറ്റ്സംസാരിച്ചു തുടങ്ങി. “പ്രിയപ്പെട്ട സ്ത്രീരത്നങ്ങളെ, അതെ നമ്മൾ രത്നങ്ങളാണ്.. പുരുഷവർഗ്ഗങ്ങൾ നമ്മളെ അടിമകളാക്കി വെച്ചിരിക്കുകയാണ്.ഇന്ത്യയ്ക്ക്സ്വാതന്ത്ര്യം കിട്ടിയിട്ടും നമ്മൾ വനിതകൾക്ക്
സ്വാതന്ത്ര്യമുണ്ടോ?കണ്മഷിയും ചാന്തും വാങ്ങാൻആണുങ്ങളുടെമുമ്പിൽ കൈനീട്ടണ്ടേ?ഉടുക്കാൻ നല്ല സാരിയുണ്ടോ?കീറാത്ത പാവാടയുണ്ടോ,
അടിവസ്ത്രം ഇപ്പോഴും നമുക്കുണ്ടോ? ഇതെല്ലാം നേടിയെടുക്കാനാണ് ഈ കൂട്ടായ്മ.സ്ത്രീകളെ പുച്ഛിക്കുന്നവരെ ഓർത്തോള്ളൂ” “പെണ്ണൊരുമ്പെട്ടാൽ”…കൂടുതലൊന്നും പറയുന്നില്ല. നമുക്കേവർക്കും പ്രിയങ്കരനായ പ്രശസ്ത കാഥികൻ കോമളകുമാരൻ സാറിന് എന്റെ സേഹചുംബനങ്ങൾ അർപ്പിച്ചുകൊണ്ട് പെണ്ണൊരുമ്പെട്ടാൽ കൂട്ടായ്മ ഉത് ഘാടനം ചെയ്യാൻ ക്ഷണിക്കുന്നു.”

വസന്താലോറൻസിനെ നോക്കി ചിരിച്ചുകൊണ്ട്,സദസ്യർക്ക്‌ പൊതുചിരി അർപ്പിച്ചുകൊണ്ടും കോമളകുമാരൻസംസാരിച്ചുതുടങ്ങി.

“സുന്ദരികളായ, വേദിയിലിരിക്കുന്ന മഹിളാമണികളെ. കുമാരികളെ,ശ്രീമതികളെ. “ഇനി ഇവിടെ സ്ത്രീ മതി.”സ്ത്രീകൾ അബലകളാണെന്ന് കരുതി തബലകളാക്കിവെച്ചിരിക്കുന്ന പുരുഷമാരെ… സ്ത്രീകൾ പ്രബലകളാണ്.ആകണം. ആകണ്ടേ സഹോദരിമാരെ?(സഹോദരിമാർ എന്ന് സംബോധന ചെയ്തെങ്കിലും നോട്ടത്തിലും ഭാവത്തിലും കാമുക ഹൃദയം തോന്നിപ്പിച്ചു)വസന്താലോറൻസ് ചോദിച്ചതുതന്നെ ഞാനും ചോദിക്കുകയാണ് നല്ല സാരിവേണ്ടേ നിങ്ങൾക്ക്?അടിവസ്ത്രമുണ്ടോ നിങ്ങൾക്ക്?അതുകേട്ടതും മുൻനിരയിലിരുന്ന രാജമ്മപരമു എണീറ്റു.”ഉണ്ട് സാറേ ഞാൻ അടിവസ്ത്രം ഇട്ടിട്ടുണ്ട് പറഞ്ഞുകൊണ്ട് സാരിപോക്കാൻ ഭാവിച്ചു രാജമ്മ “ഇരിയെടി അവിടെ ഞങ്ങളാരും ഇട്ടിട്ടില്ല പൊക്കാൻ.നീ മാത്രം കേമിയാവണ്ട.ഞങ്ങളുംകൂടി പൊക്കാറാവട്ടെ എന്നിട്ട് നിനക്ക് പൊക്കാം. “ശാന്താശശി രാജമ്മയെ പിടിച്ചിരുത്തി.അപ്പോഴേയ്ക്കും കോമളകുമാരൻ സംസാരിച്ചുതുടങ്ങി. “ഇത്രയും സൽസ്വഭാവികളായ സ്ത്രീകളെ ഞാൻ കണ്ടിട്ടില്ല.സ്വന്തം സത്യസന്ധതതെളിയിക്കാൻ ഏതറ്റംവരെ പോകാനും മടിക്കാത്ത പതിവ്രതമാരായവനിതാരത്നങ്ങൾ മറ്റൊരിടത്തും ഉണ്ടാകാനിടയില്ല.ഇന്നുമുതൽ പെണ്ണ് എന്ന് നിങ്ങളെ പുരുഷൻമാർ വിളിക്കാൻ അനുവദിക്കരുത്.കല്യാണം കഴിക്കാത്തവരെ കുമാരികൾ എന്നുംകഴിച്ചവരെ ശ്രീമതി എന്നും വിളിപ്പിക്കണം.ഭർത്താക്കൻമാർ ഭാര്യമാരെ പ്രിയേ, ഭവതി എന്ന് വിളിക്കട്ടെ.സ്ത്രീ അമ്മയാണ്,അമ്മുമ്മയാണ്, കുഞ്ഞമ്മയാണ്.അങ്ങനെയുള്ളസ്ത്രീ ദേവിയാണ്(ചിലപ്പോൾമൂതേവിയും എന്ന് ഉള്ളിൽ പറഞ്ഞോ ആവോ)

പെണ്ണില്ലെങ്കിൽ മണ്ണില്ല. മണ്ണില്ലെങ്കിൽ പൊന്നില്ല.പൊന്നാണ് പെണ്ണ് പൊന്നിൻകുടമാണ് പെണ്ണ്”. കോമളകുമാറിന്റെപുകഴ്ത്തൽ കേട്ട് പിൻനിരയിൽഇരുന്നിരുന്ന രാജമല്ലി
സന്തോഷകൊണ്ട്അറിയാതെ
എണീറ്റു. “ഇരിക്കെടി പെണ്ണേ അവിടെ”.കോമളകുമാറിന്റെ വായിൽനിന്നു തനിഗുണം പുറത്തുവന്നു.പരിസരബോധംവീണ്ടെടുത്ത് കോമളകുമാരൻ മുപ്പത്തിരണ്ട്
പല്ലും പുറത്തുകാട്ടി ചിരിച്ചു…..”അങ്ങനെ ആരെങ്കിലും പറഞ്ഞാൽ ക്ഷമിക്കരുത്.ഭവതി ഇരുന്നാലും “

രാജമല്ലി ഗമയിൽ ഇരുന്നു.
… “കൂടുതൽദീർഘിപ്പിക്കുന്നില്ല സുന്ദരികളെ..ഞാനീ …ഒരുമ്പെട്ടുനിൽക്കു
ന്നനിങ്ങളുടെ..ക്ഷമിക്കണം.”.

കോമളകുമാരൻ വീണ്ടും തിരുത്തി.

“പെണ്ണൊരുമ്പെട്ടാൽ “കൂട്ടായ്മഉൽഘാടനം ചെയ്തതായി അറിയിക്കുന്നു.എന്നെ ക്ഷണിക്കാൻ ഒരുമ്പെട്ടിറങ്ങിയ മഹിളാമണികളെ നെഞ്ചോട് ചേർത്ത് ആശീർവദിക്കുന്നു. നന്ദി..നമസ് കാരം.

ഞങ്ങൾ “രത്നങ്ങൾ” എഴുന്നേറ്റുനിന്നുകൈയ്യടിച്ചു.
അച്ചായാ..ഇനി പറ കോമളകുമാറിന്റെപ്രസംഗം കേട്ട് ഞാൻ കോരിത്തരിച്ചതിൽ തെറ്റുണ്ടോ?വീട്ടിലെത്തിയതും മറിയാമ്മച്ചി അപ്പച്ചനോട് തട്ടിക്കയറി.”എടിയേ.., മറിയേ, എന്ന് വിളിച്ചതിന്.”പ്രിയേ..” എന്ന് വിളിക്കണമെന്ന് മറിയാമ്മച്ചി നിബന്ധനവെച്ചു. അപ്പച്ചൻ മുട്ടൻ തെറിയും വിളിച്ച് രാഘവൻമാമന്റെ ചായക്കടേലോട്ട് പോയി.അച്ചായാ ഇനി എന്നെ “പ്രിയേ “എന്ന് വിളിക്കണം.”ശ്രീദേവീ..
ടീ..എന്ന് “വിളിച്ചാൽ എന്റെ സ്വഭാവം മാറും പറഞ്ഞേയ്ക്കാം. സുഖമാണല്ലോ അല്ലേ?പഴയതുപോലെ അച്ചായാ സുഖമാണോ?എന്ന് ചോദിക്കുന്ന പാവം ശ്രീദേവിയല്ല ഞാനിപ്പോൾ.”കോമളകുമാരന്റെ പ്രസംഗം വിഴുങ്ങിയ ശ്രീദേവിയാണ്.”ഞാൻ ഒരുമ്പെട്ടാൽ…..

Asnap 41

0 Comments

No Comment.