Skip to content

chithrodayamflashnews.com

November 28, 2026 5:40 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ശുഭചിന്തകൾ

സ്നേഹം /ഇഷ്ടം പലരോടും പല രീതിയിലാണ് തോന്നുന്നത്, പ്രകടിപ്പിക്കുന്നതും അതുപോലെ തന്നെയായിരിക്കും. ചിലർ മനസ്സിൽ സ്നേഹം ഒളിപ്പിച്ച് പരുക്കനായി പെരുമാറുകയും ചെയ്യും. മറ്റുചിലർ സ്നേഹം അഭിനയിച്ച് ഫലിപ്പിക്കുന്നവരുമായിരി ക്കും.

വ്യക്തികളുടെ പ്രവർത്തനം, രൂപം, സ്വഭാവം, ആശയവിനിമയം, കലാപരമായ കഴിവ്, നൽകുന്ന പിന്തുണ,ഒന്നിൽ കൂടുതൽ പ്രത്യേകതകൾ.. എന്നിങ്ങനെ സ്നേഹം തോന്നാൻ പല കാരണങ്ങളുണ്ട്.

ഇന്ന് കാണുന്ന പല ഇഷ്ടങ്ങളും ബാഹ്യരൂപത്തോടുള്ള ഭ്രമം മാത്രമാണ്. പല ആൺ -പെൺ സൗഹൃദങ്ങൾ ഉടലെടുക്കുന്നതും അതിലൂടെയാണ്. സൗന്ദര്യാരാധന ശരിയായ
സ്നേഹമായി വിലയിരുത്താൻ കഴിയില്ല.സുന്ദരിയും സുന്ദരന്മാരുമാണെന്ന് കേൾക്കാൻ എല്ലാപേരും ഇഷ്ടപ്പെടും, പക്ഷേ, നേരിട്ട് പരിചയമില്ലാത്തവർ പോലും കൂൺ പോലെ പെട്ടെന്ന് മുളച്ച് സ്തുതിക്കാറുണ്ട്.വല്ലപ്പോഴും സ്വന്തം രൂപം കണ്ണാടിയിൽ നോക്കിയാൽ ഐശ്വര്യ റായിയും, ഋതിക് റോഷനുമല്ല എന്ന് സ്വയം മനസിലാക്കാൻ കഴിയും.
സൗന്ദര്യം എന്നാൽ ഈ രണ്ട് വ്യക്തികൾക്കാണോ എന്നൊരു സംശയം നൽകാനല്ല.. പകരം ഒരു കഴമ്പുമില്ലാത്ത പുകഴ്ത്തലുകൾ സ്നേഹമാണെന്ന് തെറ്റിദ്ധരിക്കാതിരിക്കുക എന്നാണ് അർത്ഥമാക്കിയത്.

എല്ലാ ഇഷ്ടവും പ്രണയമല്ല,സൗഹൃദം സ്നേഹത്തിൽ അധിഷ്ഠിതമാണ്, ചിലപ്രത്യേകതകൾ, വ്യക്തിയുടെ സ്വഭാവത്തോടുള്ള ബഹുമാനം,പ്രവർത്തന മേഖലയോടുള്ള അർപ്പണ മനോഭാവം… തുടങ്ങി സ്നേഹം തോന്നാൻ കാരണങ്ങൾ ഏറെ…

പ്രകടിപ്പിക്കുന്ന രീതി എതിൽ വ്യക്തിക്ക് മനസിലാക്കാൻ കഴിയാതെ വന്നാൽ നമ്മുടെ മാത്രം പരാജയമല്ല. ആ വ്യക്തി നമ്മുടെ സ്നേഹം അർഹിക്കുന്നില്ല എന്നു കരുതി സമാധാനിക്കുക…

പ്രകടിപ്പിക്കാൻ കഴിയാത്ത സ്നേഹം കുപ്പയിലെ മാണിക്യം പോലെയാണ്. ആരും തിരിച്ചറിയുന്നില്ല. അങ്ങനെ… എത്രയോ പേർ… അടക്കിപ്പിടിച്ച സ്നേഹം ഹൃദയഭാരമായി കൊണ്ടുനടക്കുന്നു.

സ്നേഹം പ്രകടിപ്പിക്കാത്തിടത്തോളം കാലം പൂർണ്ണമായി തിരിച്ചറിയില്ല. ഊഹാഭോഗങ്ങളിലൂടെ എല്ലാപേർക്കും മനസിലാക്കാൻ സാധിക്കാറില്ല. അതുകൊണ്ടുതന്നെബന്ധങ്ങളുടെ ഊഷ്മളതനിലനിർത്താൻ സ്നേഹം തിരിച്ചറിയാതെ പോകരുത്….

0 Comments

No Comment.