
ഒരു പ്രതിസന്ധിഘട്ടം വന്നാൽ പരിഹരിക്കാൻ, ഒപ്പം നിൽക്കുന്ന, സങ്കടം വന്നാൽ പ്രശ്നത്തിന്റെ കാരണം മനസിലാക്കി ആശ്വസിപ്പിക്കാൻ കഴിയുന്ന, പൂർണ്ണമായും നിങ്ങളുടെ മാനസികാവസ്ഥ മനസിലാക്കി പെരുമാറാൻ കഴിയുന്നവരാണോ സുഹൃത്ത് /സുഹൃത്തുക്കൾ..?
ഉപദേശങ്ങൾക്കും, നിർദ്ദേശങ്ങൾക്കും പുറമെ നിങ്ങൾ പറയുന്നത് ക്ഷമയോടെ കേൾക്കാൻ സമയം അനുവദിക്കുന്നവരാണോ നിങ്ങളുടെ സുഹൃത്ത്..?
നിങ്ങളുടെ സന്തോഷത്തിൽ, ഉയർച്ചയിൽ ആത്മാർത്ഥമായി സന്തോഷിക്കുകയും, അഭിനന്ദിക്കുകയും ചെയ്യുന്ന വ്യക്തിയാണോ സുഹൃത്ത്…?
നിങ്ങൾ ചെയ്യുന്ന മോശം പ്രവർത്തിയെ /സ്വഭാവത്തെ, തിരുത്താൻ ശ്രമിക്കുന്ന വിമർശന സ്വഭാവം കൂടിയുള്ള ആളാണോ സുഹൃത്ത്..?
രഹസ്യം സൂക്ഷിക്കാൻ കഴിയുന്ന, സത്യസന്ധ്യത പുലർത്തുന്ന വ്യക്തിയാണ് എന്ന് പൂർണ്ണമായും നിങ്ങൾ വിശ്വസിക്കുന്നുണ്ടോ…?
ഇത്രയും ഗുണങ്ങൾ ഒരു വ്യക്തിയിൽ കണ്ടെത്താൻ കഴിയുന്നു എങ്കിൽ അതാണ് മികച്ച സുഹൃത്ത്.
ഇങ്ങനെയുള്ളവർ വളരെ കുറച്ചുപേർ മാത്രമേ ഉണ്ടാകൂ.എത്ര സുഹൃത്തുക്കളുണ്ട് എന്നതിലല്ല പകരം വിശ്വസ്ഥത, സ്നേഹം, നന്മ എല്ലാത്തിനും ഉപരി “മനുഷ്യത്വം” ഉണ്ടെന്ന് പ്രവർത്തിയിലൂടെ നാം മനസിലാക്കിയ ഒരേയൊരു സുഹൃത്ത്.
“അതാണ് യഥാർത്ഥ സുഹൃത്ത്….”

No Comment.