Skip to content

chithrodayamflashnews.com

November 28, 2026 5:27 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ശുഭചിന്തകൾ

ഈ കാലഘട്ടത്തിൽ നന്മയുള്ള ഒരാളെ കണ്ടെത്താൻ വളരെ ബുദ്ധിമുട്ടായിരിക്കും. കണ്ടെത്തിയാലും, നമ്മൾ അത് പലപ്പോഴും തിരിച്ചറിയുന്നില്ല. അല്ലെങ്കിൽ അവഗണിച്ച് മുന്നോട്ടുപോകുന്നു. അല്ലെങ്കിൽ അറിയാൻ ശ്രമിക്കുന്നില്ല.

പൊതുവെ നല്ല വ്യക്തി എന്ന് നാം വിചാരിക്കുന്നത് ആരെയാണ്….?
കാണുമ്പോൾ ചിരിക്കുന്ന, സംസാരിക്കുന്ന, സുഖവിവരം അന്വേഷിക്കുന്ന, പുകഴ്ത്തി പറയുന്ന വ്യക്തി നല്ലവ്യക്തിയാണ് എന്നാണ് ധാരണ. ഇവരെ നാം സൗഹൃദവലയത്തിൽ നിർത്തുകയും ചെയ്യും.

എന്നാൽ ചിലരുണ്ട്. നന്നായി പെരുമാറും പക്ഷേ, നല്ല ഉപദേശിയായിരിക്കും, ഇടയ്ക്കിടെ നമ്മുടെ പോരായ്മ നമ്മളോട് തന്നെ പറയും. ഇത് പല പ്രാവശ്യമാകുമ്പോൾ സ്വാഭാവികമായും അവരെ അകറ്റി നിർത്താൻ നാം ശ്രമിക്കും.

പൊതുവെ നെഗറ്റീവ് പറയുന്നവരിൽ നിന്ന് മാറി നിൽക്കുന്നത് നല്ലതാണ്.

പക്ഷേ, എന്തിനും നെഗറ്റീവ് പറയുന്നവരാണെങ്കിൽ മാത്രം.

മുഖസ്തുതി കേൾക്കാൻ ആഗ്രഹിക്കുന്നവരാണ് മനുഷ്യർ.
ഇത്തരം പൊതുസ്വഭാവം മനസിലാക്കി നമ്മെ സന്തോഷിപ്പിച്ച് സ്നേഹം ചൂഷണം ചെയ്യുന്നവരുടെ കൂട്ടത്തിൽ,നമ്മുടെ പോരായ്മ ചൂണ്ടികാണിച്ച് ബോധ്യപ്പെടുത്തിയാൽ ശത്രുത ഏറ്റുവാങ്ങേണ്ടി വരുമെന്ന് ചിന്തിക്കാൻ തികച്ചും ബുദ്ധിയില്ലാത്തവരാണോ നമ്മുടെ നേരേ നിന്ന് പറയുന്ന വിമർശകർ?

40-50 വർഷങ്ങൾക്ക് മുൻപ് കുടുംബത്തിലെ മുതിർന്ന വ്യക്തികൾ ഉപദേശികളായിരുന്നു. ഇവർക്ക് പേരോ, പ്രശസ്തിയോ ഇല്ല, അക്കാദമിക് നിലവാരമില്ല.ഉള്ളത് ജീവിത പാഠമാണ് /അനുഭവത്തിൽ നിന്ന് മനസിലാക്കിയഅറിവാണ് പുതു തലമുറയ്ക്ക് പകർന്നു നൽകിയത്. അവരുടെ ഉപദേശം അനുസരിച്ചവർക്ക് നന്മയുടെ വഴിയിലൂടെ സഞ്ചരിക്കാൻ കഴിഞ്ഞു.

ഇന്ന് ഉപദേശം എന്ന് കേട്ടാൽ “ചെകുത്താൻ കുരിശു” കണ്ടതുപോലെയാണ്.

വാനോളം പുകഴ്ത്തി ഏറിൽ നിർത്തി സന്തോഷിപ്പിക്കുന്നവരേക്കാൾ നല്ലത്. ആവശ്യമുള്ള സമയത്ത് ഉപദേശിക്കുന്ന, “നീ ചെയ്തത് തെറ്റാണ്, “എന്ന് പറയുന്ന ആ സ്നേഹമുള്ള, നമ്മുടെ നന്മ ആഗ്രഹിക്കുന്ന വ്യക്തിയാണോ നമുക്ക് വേണ്ടത്..?

ആരോഗ്യകരമായ വിമർശനം ഓരോ വ്യക്തിക്കും ആവശ്യമാണ്. കാരണം ഏത് മനുഷ്യനിലും പോരായ്മകളുണ്ട്. എല്ലാം സ്വന്തമായി കണ്ടെത്തി പരിഹരിക്കാൻ നമുക്ക് കഴിയാറില്ല. നമ്മുടെ കുഞ്ഞുകുഞ്ഞു തെറ്റുകളെ വിമർശിക്കാൻ ചിലരെങ്കിലും ഉണ്ടാകുന്നത് നല്ലതല്ലേ..?

സ്നേഹത്തിൽ നിന്ന് വിമർശിക്കാൻ അപൂർവം വ്യക്തികളെ ഉണ്ടാകാറുള്ളു. ഇത്രയും മതി എന്നല്ല. ഇനിയും മാറേണ്ടതുണ്ട് എന്ന് ബോധ്യപ്പെടുത്താൻ, നന്മയുള്ള ഒരാൾ, ഒരായുസിൽ ഒന്നോ രണ്ടോ വ്യക്തികളെ ഉണ്ടാകാറുള്ളു… ചിലർക്ക് കണ്ടെത്താൻ കഴിയാറില്ല. ചിലർ തിരിച്ചറിയാറുമില്ല….

0 Comments

No Comment.