Skip to content

chithrodayamflashnews.com

November 28, 2026 5:26 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ശുഭചിന്തകൾ

 

പലരുടേയും ജീവിതത്തിൽ ഒരിക്കൽ നാം അവിഭാജ്യ ഘടകമായിരുന്നു.

അവർക്ക് താങ്ങാകാൻ ഒരു തോൾ സഹായം, ഓടിക്കയറാൻ ഇടത്താവളം,അന്നമൂട്ടാൻ, കണ്ണീരൊപ്പാൻ,വീഴ്ചയിൽ ഒരുകൈസഹായം…

അന്ന് കൈകൂപ്പി അവർ പറഞ്ഞു…
“നന്ദിയുണ്ട്… മരിക്കുവോളം മറക്കില്ല….”
പുഞ്ചിരിയോടെ ചേർത്തു നിർത്തി ആശ്വസിപ്പിക്കുമ്പോൾ സ്വയം അഭിമാനം തോന്നിയ നിമിഷം… കാരണം… ഇത്തരം നന്ദിവാക്കുകളിൽ നിറയുന്ന സ്നേഹം മനസിന്‌ ആശ്വാസവും കുളിർമ്മയുമായിരുന്നു.
“നിനക്ക് നല്ലതേ വരൂ…”
അനുഗ്രഹം നൽകാൻ ഒട്ടും കുറച്ചില്ല…

വർഷങ്ങൾക്ക് ശേഷം…

തിരക്കാണ്… നാട്ടിൽ വല്ലപ്പോഴും മാത്രം..

സുഖമില്ലെന്നറിഞ്ഞു. നിന്ന് തിരിയാൻ സമയമില്ല… ഞങ്ങൾ സെലിബ്രേറ്റികളുടെ തിരക്ക്… പറഞ്ഞു തരേണ്ട ആവശ്യമില്ലല്ലോ….

അടിമുടി മാറിയിരിക്കുന്നു… നമ്മളിലൂടെ വളർന്നവർ… സന്തോഷത്തോടെ പടിയിറങ്ങി പോയവർ..,
ആലോചിച്ചു ബി.പി കൂട്ടണ്ട. ഇതാണ് മനുഷ്യർ…

പെരുമഴയത്ത് നനയാതെ ഓടിക്കയറിയ ഇടത്താവളമായിരുന്നു അവർക്ക് നമ്മൾ…
മഴതോർന്നു… മാനം തെളിഞ്ഞു…
ആശ്വസിക്കാം നമ്മുടെ അനുഗ്രഹം പാഴായില്ല….
മരണം വരെ ഓർത്തില്ലെങ്കിലും… നമ്മുടെ മരണത്തിന് അനുശോചനം അവരുടെ വക ഉണ്ടാകും…
ആത്മാവിന് സന്തോഷിക്കാം… ഇപ്പോഴെങ്കിലും ഓർത്തല്ലോ….

നമ്മൾ അങ്ങനെയാണ് അന്യന്റെ ദുഃഖം നമ്മുടേതുമാണല്ലോ…

0 Comments

No Comment.