
“ഇഷ്ടമാണ് ” ഈ വാക്ക് ജീവിതത്തിൽ ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ്, സുഹൃത്തുക്കൾ, മാതാപിതാക്കൾ, പ്രണയിതാക്കൾ, ദമ്പതികൾ, സഹപ്രവർത്തകർ…. അങ്ങനെ പട്ടിക നീണ്ടുപോകുന്നു.
എന്നാൽ ഇഷ്ടമാണ് എന്നു പറഞ്ഞവർ പലരും നമ്മോടൊപ്പം ഇന്നുണ്ടോ. ഉണ്ടെങ്കിൽ തന്നെ അവർ ശരിക്കും നമ്മെ ഇഷ്ടപ്പെടുന്നുണ്ടോ. ഇതേചോദ്യം സ്വയം ചോദിച്ചു നോക്കൂ എങ്ങനെ നോക്കിയാലും ഭൂരിഭാഗവും മാറിസഞ്ചരിച്ചു കഴിഞ്ഞിട്ടുണ്ടാവും.
മനുഷ്യൻ ഉപയോഗിക്കുന്ന അകം പൊള്ളയായ ഒരുവാക്കാണ് ഇഷ്ടം /സ്നേഹം. ആർക്ക് ആരോടാണ് ആത്മാർത്ഥമായി ഇഷ്ടം ഉണ്ടാകുക. തമ്മിൽ പിരിയാൻ സാധിക്കില്ല എന്ന് വാഗ്ദാനം നൽകിയവർ, നിന്നെ മാത്രമാണ് ഇഷ്ടമെന്ന് പറഞ്ഞവർ, മരണത്തിന് മാത്രമേ തമ്മിൽ അകലം സൃഷ്ടിക്കാൻ കഴിയൂ എന്നു പറഞ്ഞവരൊക്കെ ജീവിതത്തിൽ നിന്ന് അകന്നു പോയില്ലേ. അത്രേ ഉള്ളു ഇഷ്ടം.
ഇഷ്ടമെന്ന വാക്കിനുള്ളിൽ ഒളിപ്പിച്ചകപടത തിരിച്ചറിയാൻ കഴിയട്ടെ,
സന്ധ്യാ ജയേഷ് പുളിമാത്ത്
No Comment.