Skip to content

chithrodayamflashnews.com

November 28, 2026 5:09 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

അച്ചായന്റെ സ്വന്തം ശ്രീദേവി(ഹാസ്യ ഭാവന)

പ്രിയപ്പെട്ട അച്ചായന്,

അച്ചായൻ വരുമെന്ന് കരുതി ഞാൻ കാത്തിരുന്നു.അപ്പോഴാണ് കത്ത് കിട്ടുന്നത് വരാൻ പറ്റില്ലത്രേ.വരണമെന്ന് ആർക്കാ ഇത്രനിർബന്ധം?എനിക്കും ചില സംശയങ്ങളൊക്കെ തോന്നുന്നുണ്ട്.ആ കൊച്ചമ്മിണിയെ പണിക്ക് നിർത്തിയപ്പഴേ എനിക്കറിയാമായിരുന്നു അച്ചായൻ പിഴച്ചുപോകുമെന്ന്. ഓരോ പ്രാവശ്യം വരുമ്പോഴും “ശ്രീദേവി നിനക്കെന്നെ വിശ്വാസമില്ലേ.. നീയും പുരുഷനും മാത്രമേ എന്റെ മനസ്സിലുള്ളു” എന്ന് പറഞ്ഞപ്പോ.. ഞാനൊരുപൊട്ടി…എല്ലാം വിശ്വസിച്ചു.നല്ലൊരു ഓണമായിട്ട് ഒന്നു വന്നുപോകാൻ സമയമില്ലെങ്കിൽ അച്ചായനിനി വരണ്ട. ചെക്കൻ അപ്പച്ചനെ കാണാൻ മോഹിച്ചിരിക്കുകയായിരുന്നു.അച്ചായൻ വന്നിട്ട് അമ്മാവന്റെ വീട്ടിലും,തേക്കുംകാട്ടിലെചിറ്റപ്പന്റെവീട്ടിലും പോകണമെന്ന് കരുതിയിരുന്നു.വെറുതെമോഹിച്ചതുമാത്രം മിച്ചം.അല്ലെങ്കിലും ആണുങ്ങളൊക്കെ ഇങ്ങനെയാണെന്ന് ഭവാനി പറഞ്ഞു.

അവളുടെ കെട്ട്യോൻ കട്ടപ്പനയിൽ കുരുമുളക് പറിക്കാൻപോയതാണ്.എല്ലാമാസവും വന്നുപോകുന്ന ആളായിരുന്നു. പിന്നീട് ആറുമാസമായിട്ടും വരുന്നില്ല.പണിക്ക് കൂടെപ്പോയവർ തിരികെ വന്നപ്പഴാ അറിയുന്നത് തോട്ടം മുതലാളിയുടെ ഭാര്യയുമായി നാഗപ്പൻ ലോഹ്യത്തിലാണെന്ന്. ഭവാനി പിള്ളേരുമായി കട്ടപ്പനയ്ക്കുപോയി അവളുടെ കെട്ട്യോൻ നാഗപ്പനെ തിരിച്ചുകൊണ്ടുവന്നു. വലിയ ബുദ്ധിമുട്ടുകൾ സഹിച്ചാ ഭവാനി നാഗപ്പനുമായി തിരികെ വന്നത്.മുതലാളിയുടെ കെട്ട്യോളുമായി പേരുപോലെതന്നെ നാഗപ്പൻ “പിണഞ്ഞുപോയി”. “നാഗ”പ്പന്റെ “ചുറ്റെടുക്കാൻ ഭവാനി പ്രയാസപ്പെട്ടു.അവസാനം മുതലാളി അറിഞ്ഞു. കുറുവടിക്ക് “നാഗപ്പനെ തല്ലി. മുതലാളിvതല്ലിക്കൊല്ലുമെന്ന് ഉറപ്പായപ്പോൾ നാഗപ്പൻ പത്തിതാഴ്ത്തി.പതുക്കെ ഇഴഞ്ഞ് ഭവാനിയുടെ അടുത്തെത്തി. അന്നുതന്നെ ഭവാനി നാഗപ്പനുമായി വണ്ടികയറി..ഇപ്പോൾ ആരെ “ചുറ്റണം” എന്നറിയാതെ വീട്ടിൽ ചുരുണ്ട് കിടപ്പാണ്. അതുപോലെ ആ കൊച്ചമ്മിണി നിങ്ങളെ പീഡിപ്പിച്ചോ മനുഷ്യാ? സ്റ്റീഫനേയും, ജോൺസനേയും നോക്ക് അവരൊക്കെ എന്ത് സന്തോഷത്തിലാ..
അച്ചായനുമാത്രം ഇങ്ങോട്ടൊന്ന് വന്നുപോകാൻ സമയമില്ല. പുരുഷൻ നല്ലദേഷ്യത്തിലാണ്. “അച്ചായനോട് ചെക്കൻ മിണ്ടില്ലെന്നും,കണ്ടാൽ കല്ലുപെറുക്കി എറിയുമെന്നും പറയുന്നു.”
.
നാളെ ഓണമാണ്.ഞാനും,ചെക്കനും അമ്മാവന്റെ വീട്ടിൽപോകും. ആദ്യം ദേഷ്യം വന്നെങ്കിലും എനിക്ക് പിണക്കമൊന്നുമില്ല കേട്ടോ അച്ചായാ…ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാൻ അച്ചായന്റെ വാരിയെല്ലല്ലേ…വാരിയെല്ല് ഇവിടെയുള്ളപ്പോൾ അച്ചായനെങ്ങനെ… വഴിതെറ്റും?സാരമില്ല അച്ചായാ, ഞാൻ ചെക്കനെ പറഞ്ഞുസമാധാനിപ്പിക്കാം…എനിക്ക് അച്ചായനല്ലാതെ ആരാ ഉള്ളത്..

അച്ചായാ,ഞങ്ങളിപ്പോൾ അമ്മാവന്റെ വീട്ടിലാണ്.ഇവിടെ തേക്കുംകാട്ടിലെചിറ്റപ്പനും,കുഞ്ഞമ്മയുംശ്രീരാമൻ ചേട്ടനും,കുഞ്ഞമ്മയുടെഅനിയത്തിആനന്ദവല്ലിയും വന്നിട്ടുണ്ട്.പേരുപോലെതന്നെ ആനന്ദവല്ലി നല്ല സന്തോഷത്തിലാണ്. ഇന്നിവിടെ ആനന്ദവല്ലിയുടെ കൈകൊട്ടിക്കളിഉണ്ടായിരുന്നു. പഴയതിരുവാതിരകളി ക്കാരിയാണ് ആനന്ദവല്ലികുഞ്ഞമ്മ. കുഞ്ഞമ്മനടന്നുപോകുന്നതുതന്നെ തിരുവാതിരയുടെ താളംചവിട്ടിയാണ്. ആനന്ദവല്ലികുഞ്ഞമ്മയുടെ ചെറുപ്പകാലത്ത് പയ്യൻമ്മാർ കുഞ്ഞമ്മ വരുന്നതും,പോകുന്നതും കാണാൻ കാത്ത് നിൽക്കുമായിരുന്നു.അതിലൊരാളായിരുന്നു നീലകണ്ഠൻ.ആൾ ശിവഭക്തനാണ്.എന്തുപറഞ്ഞാലും അവസാനം “എന്റെ ശിവനേ…” എന്നുപറഞ്ഞെ അവസാനിപ്പിക്കു.എന്തായാലും ശിവഭക്തനായതുകൊണ്ടാവാം “പാർവണേന്ദുമുഖീ ആനന്ദവല്ലി
ശിവന്റെചിന്തയിൽ മുഴുകിവലഞ്ഞു”…

കാര്യങ്ങൾ ഇങ്ങനെയൊക്കെയായത് കാരണം ആനന്ദവല്ലിയെവേഗം പിടിച്ചുകെട്ടിച്ചു.വരൻ ഗോപാലകൃഷ്ണൻ.”ശിവനെ മോഹിച്ചു കൃഷ്‌ണനെ കെട്ടി “.ഇതാണ് ജീവിതം.കൊതിക്കുന്നത് കിട്ടില്ല.കിട്ടുന്നതിൽ തൃപ്തിപ്പെടാനും പറ്റില്ല. പിന്നെ ചിലരുപറയും” ഉള്ളതുകൊണ്ട്
ഓണംപോലെ”…ഇനിയിപ്പോൾ സ്നേഹിച്ചവരെത്തന്നെ കെട്ടിയാലോ..

പഴയസ്നേഹം പിന്നീട് കാണുമോ?

ജീവിതപ്രാരാപ്തങ്ങൾക്കിടയിൽ സ്നേഹം ചോർന്നുപോകുന്നു. കണ്ണേ, കരളേ,മുത്തേ എന്നവിളിക്കൊന്നും ഒരർത്ഥവുമില്ല. പൊള്ളയായ കുറെ വാ
ക്കുകൾ…സ്നേഹം പ്രവർത്തിയിൽ കൊണ്ടുവരാൻ ഇവർക്കുകഴിയുകയുമില്ല. ഇതെല്ലാം ആനന്ദവല്ലികുഞ്ഞമ്മയുടെ അഭിപ്രായമാണു കേട്ടോ.. എനിക്ക് ഇതുവല്ലതും മനസ്സിലാകുമോ?….അമ്മായി നല്ല നെയ്യപ്പം കൊണ്ടുതന്നു.എന്റെ ശ്രദ്ധമുഴുവൻ തീറ്റയിലായിരുന്നു..അമ്മായിയുടെ നെയ്യപ്പത്തിന് പ്രത്യേക രുചിയായിരുന്നു.
നാളെ രാവിലെ ഞങ്ങൾ വീട്ടിലേയ്ക്ക്പോകും.പുരുഷൻ ശ്രീരാമൻചേട്ടന്റെ കൂടെപ്പോകാൻ തയ്യാറായി നിൽക്കുകയാണ്. ചെക്കന് വായ്നോട്ടം വലിയഇഷ്ടമാണല്ലോ…. ഓണമായിട്ടും അവന്റെ അപ്പച്ചനൊന്ന് വരാൻപറ്റിയില്ല..പിന്നെ ചെക്കനെ പറഞ്ഞിട്ട് കാര്യമുണ്ടോ? ഇവിടെ നിൽക്കുമ്പോഴും എന്റെ ചിന്ത മുഴുവൻ വീട്ടിലെ കാര്യം ഓർത്തിട്ടാണ്.ഇന്നലെ പൊടിയമ്മയുടെ ‘അമ്മ “കുന്നുംപുറംത്രേസ്യാമ്മ വന്നിട്ടുണ്ട്. കഴിഞ്ഞപ്രാവശ്യം വന്നപ്പോഴേ അപ്പച്ചനെ നോട്ടമിട്ടിരുന്നതാണ്. ഒരുദുർബലനിമിഷത്തിൽ അപ്പച്ചൻപെട്ടുപോകുമോ എന്നഭയമാണ്.നമുക്ക് ഒരപ്പച്ചനല്ലേയുള്ളു അച്ചായാ പിഴച്ചുപോയാൽ എല്ലാം പോയില്ലേ?അപ്പച്ചന്റെകൃഷികൊണ്ടാണ് കഞ്ഞികുടിച്ചുപോകുന്നത്.”അപ്പച്ചൻകൃഷിയിൽമാറ്റംവരുത്തിയാൽ” കഞ്ഞികുടി മുട്ടില്ലേ?എനിക്കാണെങ്കിൽ വിശന്നിരിക്കാനുംപറ്റില്ല. തിന്നാൻവേണ്ടിയല്ലേ അച്ചായാ ഈ അദ്ധ്വാനമെല്ലാം.?വിശന്നാൽ ആർക്കെങ്കിലും പിടിച്ചുനിൽക്കാനാകുമോ?..
.ഇന്നലെ ആനന്ദവല്ലികുഞ്ഞമ്മയുടെ കൈകൊട്ടിക്കളി കണ്ട് ഉറങ്ങാൻപറ്റിയില്ല..
ഇനി ഞാനൊന്നുറങ്ങട്ടെ…

 

 

0 Comments

No Comment.