Skip to content

chithrodayamflashnews.com

November 28, 2026 4:46 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

അച്ചായന്റെ സ്വന്തം ശ്രീദേവി (ഹാസ്യ ഭാവന)

പ്രിയപ്പെട്ട അച്ചായന്.

അച്ചായാ, ഇന്ന് പുരുഷൻ ബാലവാടിയിൽ പോയില്ല. കാരണം മറ്റൊന്നുമല്ല ജോൺസൺ ഒരുകിലോ ഞണ്ട് വാങ്ങിക്കൊണ്ടുവന്നു.ആകെ അഞ്ചുഞണ്ടുകൾ. തിന്നാൻ “പത്തുപേരും”. പിള്ളേര് രണ്ടെണ്ണം ചെറുതല്ലെ അതുകൊണ്ട്അഞ്ചുഞണ്ട്”പത്തായിഭാഗംവെച്ചാൽമതി.

ചെക്കൻപത്തുവരെഎണ്ണാൻപഠിച്ചിട്ടുണ്ട്.അതുകാരണം ചെക്കന്കാര്യം പിടികിട്ടി. ബാലവാടിയിൽപോകാതെ നിന്നാൽ ഞണ്ട് ഒരെണ്ണം മുഴുവനായും കിട്ടും.. ചെക്കനെ പറഞ്ഞിട്ടും കാര്യമില്ല ജീവനോടെ ഉപദ്രവകാരിയെങ്കിലും ചത്താൽ ഞണ്ടുകൾപാവങ്ങളാണ്.കറിവെച്ചാലോ ഇരുനാഴി അരിയുടെചോറ്കറികുട്ടി ഇരുന്നുണ്ണാംചോറുണ്ടാവണമെന്നുമാത്രം.അപ്പച്ചനുണ്ടല്ലോ.
അതുകൊണ്ട്അരിയുടെകാ ര്യത്തിൽ പേടിക്കണ്ട.അമ്മച്ചിയമ്മ എല്ലാവർഷവും കപ്പനടുന്നതുപോലെ ഈവർഷവും നട്ടു.കപ്പക്കമ്പ് കുഴിച്ചുവെയ്ക്കാൻ ഞാനും സഹായിച്ചു.പിന്നെ ചേന, ചേമ്പ്,കാച്ചിൽ, ചെറുവള്ളി,ചീനിക്കിഴങ്ങ് എല്ലാം അമ്മച്ചിയമ്മയുടെമേൽനോട്ടത്തിൽ നട്ടു. ‘നടീൽ ഉത്സവം “കഴിഞ്ഞപ്പോൾ അമ്മച്ചിയമ്മകിടപ്പായി.പിന്നെ “അമ്പോറ്റിവൈദ്യരെ കണ്ട് കഷായവുംകുഴമ്പും മേടിച്ചു. അമ്പോറ്റിവൈദ്യർ ഒറ്റമോനാണ് അമ്മയ്ക്ക്. അതുകാരണം എന്റെ “അമ്പോറ്റിമോനെ എന്ന് തള്ളവിളിച്ചു.നാട്ടുകാരും കേട്ടുവിളിച്ചു.അങ്ങനെ “കേശവൻ എന്ന യഥാർത്ഥ പേരിനുപകരം “അമ്പോറ്റി “പ്രസിദ്ധമായി. വൈദ്യരും അമ്പോറ്റി തന്റെ വൈദ്യർ സ്ഥാനത്തോടൊപ്പം സ്വീകരിച്ച് “അമ്പോറ്റിവൈദ്യരായി.”.

കാച്ചിൽ നട്ടകാര്യം പറഞ്ഞപ്പോഴാണ് നമ്മുടെ സരസുവിന്റെ വീട്ടിൽകാച്ചിൽവിളവെടുത്തത് ഓർമ്മവന്നത്.

അച്ചായാ, കഴിഞ്ഞവർഷം സരസുവിന്റെ ‘അമ്മ കൗസല്യ നട്ട കാച്ചിലിൽ ഒരെണ്ണത്തിന്റെ അറ്റംകണ്ടുപിടിക്കാൻ കുറെ ബുദ്ധിമുട്ടി.കൗസല്യ പുഴുങ്ങാൻകാച്ചില് വെട്ടാൻപോയി.കാച്ചിലിന്റെ ചുവട് കിളച്ചു. മണ്ണുമാറ്റും തോറും കാച്ചിലിന്റെവളർച്ച താഴേയ്ക്ക്പോയിരിക്കുന്നത് കണ്ടു.കൈകഴച്ചപ്പോൾ സരസുമണ്ണുതോണ്ടി.
എന്നിട്ടും രക്ഷയില്ല അറിഞ്ഞും കേട്ടും
ലീലയും, കോവാലനും, ഖദീജാഉമ്മാച്ചിയും, കോങ്കണ്ണിപ്പാത്തുവും,പുതിയാപ്ലയും എന്തിനേറെ പറയുന്നു ഒരുകൂട്ടം ആളുകൾകുടി.വരുന്നവരൊക്കെ തോണ്ടാൻ തുടങ്ങി കിണറുപോലെ കുഴിരൂപപ്പെട്ടു. എന്നിട്ടും കാച്ചില് കീഴോട്ടുപിന്നെയും ബാക്കി.
ഒരാൾകുഴിയിൽ ഇറങ്ങിനിന്ന് മണ്ണുമാന്തി കുട്ടയ്ക്ക് കോരി. മണ്ണുകൂട്ടപിടിക്കാൻ രണ്ടുപേർ വേറെ,മാന്തും തോറും കുഴിക്ക് ആഴം കൂടുന്നതല്ലാതെ കാച്ചിലിന്റെ അറ്റം കണ്ടെത്താൻ പറ്റിയില്ല.രാത്രിവരെ തോണ്ടി പണിനിർത്തി എല്ലാവരും വീട്ടിൽപോയി. പിറ്റേന്നും തോണ്ടൽ തുടർന്നു. അതോടെ ഇറങ്ങിനിന്ന് തോണ്ടുന്നവരെ കരയിൽ നില്ക്കുന്നവർക്ക്
വ്യക്തമായി കാണാൻ പറ്റാതായി.രണ്ടാംദിവസവും കാച്ചിലിന്റെ അറ്റം കാണാതെ നാട്ടുകാര് പിരിഞ്ഞുപോയി.അന്നുരാത്രിവെളുക്കുവോളംമഴപെയ്തു.

പിറ്റേന്ന്,

കുഴിൽ പകുതി വെള്ളം. മഴകാരണം മണ്ണുമാന്താൻ പറ്റില്ലെന്നുമാത്രമല്ല കുഴിയിൽവീണാൽ വെള്ളത്തിൽ മുങ്ങി ആള് ചാവും.വന്നവരൊക്കെ പിരിഞ്ഞുപോയി. രണ്ടുദിവസംകഴിഞ്ഞു മഴതോർന്നു.സരസുവിന്റെ മൂത്തകൊച്ച് കാച്ചിൽകുഴിയിലെവെള്ളം കാണാൻ എത്തിനോക്കി കാല് തെറ്റി കുഴിയിൽവീണു.
പോയപോക്കിന് ചെക്കന്‌കാച്ചിലുവള്ളിയിൽ പിടികിട്ടി.നിലവിളികേട്ട്കൗസല്യ ഓടിവന്നുനോക്കിയപ്പോൾ ചെക്കൻ കാച്ചിലുവള്ളിയിൽ തൂങ്ങികിടപ്പുണ്ട്.സരസുവും, കോങ്കണ്ണിപ്പാത്തുവും,കുട്ടകെട്ടിയിറക്കി. ചെക്കൻ കുട്ടയിൽ കയറിയിട്ടും “കാച്ചിലുവള്ളിയിലെ പിടിവിട്ടില്ല.കൗസല്യയും,സരസുവും, കോങ്കണ്ണിപാത്തുവും,വലിച്ചിട്ടും ഇത്തിരിപ്പോന്നചെക്കൻ പൊങ്ങുന്നില്ല.കൂട്ടനിലവിളിയായി ആളുകൾകുടി. കയറും,കുട്ടയും വലിക്കാൻ ഒരു സംഘം അണിനിരന്നു.ഒരു വലിയശബ്ദത്തോടെ ചെക്കൻ പൊങ്ങിവന്നു.ചെക്കന്റെ അരയ്ക്കുതാഴെ അവന്റെ അഞ്ഞൂറ് ഇരട്ടിനീളത്തിൽ കാച്ചിൽ തുങ്ങികിടന്നു. കരയ്‌ക്കെത്തിയ ചെക്കനേക്കാൾ എല്ലാവരും നോക്കിയത് കാച്ചിലിലായിരുന്നു. കാച്ചിൽ നാട്ടുകാര് പങ്കിട്ടെടുത്തു. മറിയാമ്മച്ചിക്കും കിട്ടി ഒരു കഷ്ണം.
ഇതാണത്രേ “നൂൽകാച്ചിൽ”.എന്തായാലും കാച്ചില്കാരണം കൗസല്യയ്ക്ക് നാട്ടുകാര് കിണറുകുഴിച്ചുകൊടുത്തു.
ഇപ്പോൾ ഖദീജാഉമ്മാച്ചിയും, ലീലയും,കൗസല്യയുടെ കിണറിൽനിന്നാ വെള്ളം കോരുന്നത്…

അച്ചായാ, നമ്മുടെ ഖദീജാഉമ്മാച്ചിയുടെ “ഇസ്‌മായിൽ” മുട്ടയുമായിവീണ്ടും മമ്മകാക്കയുടെ കടയിലെത്തി.ഇതറിഞ്ഞു ഖദീജ ഇസ്മായിലിനെ കാണാൻ മമ്മദിന്റെ കടയിലെത്തി.പക്ഷെ ഇസ്മായിൽ ഖദീജയെ കണ്ടഭാവം കാണിച്ചില്ല.സഹികെട്ട് ഖദീജ ചോദിച്ചു ഇസ്മായേല് മച്ചാ.അന്ന മറന്നാ..ങ്ങള്..?

ആരാ..നീയ്.?ഇസ്മായില് തിരിച്ചുചോദിച്ചു.ഖദീജ അന്തവിട്ടുപോയി.
“മച്ചാ.. ഞമ്മള് കതീജ..നിങ്ങളോട്.. പെരുത്ത്..പുതികേറി. പൊറുക്കൻവന്ന.. അന്നെ മറന്ന് പോയാ..?
ഖദീജ കണ്ണ്തിരുമ്മികരയാൻ ഭാവിച്ചു.
ഇസ്മായില് പറഞ്ഞു” “ഞമ്മക്ക്.വീവികള് നാല് സുകറ,ആമിന, നബിശ,ലയില, പിന്ന ഞമ്മെക്കെന്തിന് ബേറെ വീവി.?”.

“റബ്ബേ. അല്ലമീനായ തബുരാനെ, നിങ്ങള് അന്നെ ഓർക്കണില്ലേ?നിങ്ങളെ വീടര് മുഴുവനും ബെടക്കാണെന്നും, ഞമ്മളെ പൊന്നുപോലെ നോക്കുനും പറഞ്ഞ് ബിളിച്ചോണ്ടുപോയിട്ട്. നിങ്ങലെ വീവികള് അന്നെ തൊറപ്പേം കൊണ്ട് ആട്ടി പായിച്ചതും മറന്നാ.. മനുഷേനെ…”

ഇസ്മായിൽ മുട്ടകുട്ടയും കൊണ്ട് പുറത്തേയ്ക്കിറങ്ങി. നടന്നു. ഖദീജയുടെ സർവ്വനിയന്ത്രണവുംപോയി.
“അന്നെ ബെടക്കാക്കിയ ഹിമാറെ. പടച്ചോന്റ കിത്താബില് നീം..കണക്ക് പറയീം. ഒരുകാലത്തും അനക്ക് കൊണം പിടിക്കൂല.. കതീജയാ പറയണത്…”

ഖദീജ തലയിൽ കൈവെച്ച് ഇസ്മായിലിനെ പ്രാകി തനിസ്വഭാവംകാണിച്ചു.

“സമാതാനപ്പെട്..കുട്ടീംമാ.
മമ്മയ്കാക്ക “കുട്ടിയുമ്മ”യായ ഖദീജയെ ആശ്വസിപ്പിച്ചു.

കദീജ കരഞ്ഞ് മൂക്ക്‌ പിഴിഞ്ഞ് വീട്ടിലേയ്ക്ക് നടന്നു….അങ്ങനെ ഒരു ..കാത്തിരിപ്പുകൂടിഅവസാനിച്ചു..

പാവം ഖദീജമാർ.. ഗ്രാമത്തിന്റെ ഏതെങ്കിലും കോണുകളിൽ.. നടക്കാത്ത മോഹവുമായി.. മറ്റൊരു ഇസ്മായിലിനുവേണ്ടി ഇപ്പോഴും കാത്തിരിക്കുന്നുണ്ടാവാം..

0 Comments

No Comment.