Skip to content

chithrodayamflashnews.com

November 28, 2026 4:31 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

അച്ചായന്റെ സ്വന്തം ശ്രീദേവി(ഹാസ്യ ഭാവന)

പ്രിയപ്പെട്ട അച്ചായന്,
അച്ചായാ എന്തുപറ്റി? കത്തുകൾ അയയ്ക്കുന്നതിന് മറുപടി വൈകുന്നല്ലോ.വാധ്യാരു പണി അത്ര തിരക്ക് പിടിച്ചതാണോ?എനിക്കും തിരക്കുള്ള ആളാവണമെന്നുണ്ട്. പക്ഷെ,തിരക്കുപിടിച്ച് തിന്നാനല്ലാതെ മറ്റൊന്നിനും അറിയില്ലല്ലോ.

ഇന്നലെ മറിയാമ്മച്ചി അന്തിച്ചന്തയിൽ നിന്ന് വലിയൊരു ചൂരമീൻ മേടിച്ചോണ്ട് വന്നു. തലപ്രത്യേകം കറിവെച്ചു. മീൻ കുറച്ച് പൊരിച്ചു. ബാക്കി കറിയുണ്ടാക്കി. രാജമ്മയുടെ വീട്ടീന്ന് നല്ല “കിഴങ്ങ്” കൊണ്ടുവന്നു.അത് നന്നായി കുഴച്ചുവെച്ചു. എന്റെ അച്ചായാ, ചുരത്തല കണ്ടാൽ ഞാൻ പരിസരംപോലും മറന്നുപോകുമെന്നറിയാമല്ലോ.പുരുഷന് തല കണ്ടാൽ പേടിയാണ് അതുകാരണം കൊടുക്കേണ്ടിവന്നില്ല.
മോളിക്കുട്ടിയും,പൊടിയമ്മയും” ചുരതല‌യോടുള്ള എന്റെ ആർത്തികണ്ടിട്ടാവണം വേണ്ടെന്ന്പറഞ്ഞു. അമ്മച്ചിയമ്മയ്ക്ക് തിന്നാൻ പല്ലില്ലല്ലോ.
മറിയാമ്മച്ചിക്ക് ഗ്യാസും.
അതുകൊണ്ട് ചൂരത്തല എനിക്ക് മാത്രമായികിട്ടി. കുറച്ചുനാളായി അടക്കിവെച്ചിരുന്ന എന്റെ സങ്കടങ്ങളത്രയും ഞാൻ പല്ലുകൊണ്ട് ചൂരതലയോട് തീർത്തു. സത്യത്തിൽ മോളിക്കുട്ടിയും പൊടിയമ്മയും ഇത്ര സ്നേഹമുള്ളവരാണെന്ന് ഞാൻ ഇന്നലെയാണ് അച്ചായാ മനസിലാക്കിയത്.
അവർക്ക് വേണമെങ്കിൽ തലയുടെ രണ്ടുഭാഗങ്ങൾ ആവശ്യപ്പെടാമായിരുന്നു. എന്നിട്ടും എന്നോടുള്ളസ്നേഹം
കൊണ്ടല്ലേ മുഴുവനും എനിക്ക് തന്നത്.

അച്ചായാ,ഇനിവരുമ്പോൾ മോളിക്കുട്ടിക്കും പൊടിയമ്മയ്ക്കും ഓരോ ഉടുപ്പിന്റെ തൂണി മേടിച്ചുകൊടുക്കണം.
അവർ നമ്മളെ സ്നേഹിക്കുമ്പോൾ നമ്മളും അവരെ സ്നേഹിക്കണ്ടേ അച്ചായാ.

പുരുഷന് റജിമോള്കൊണ്ടുകൊടുത്ത “നിക്കറു” മിട്ടാണ് ഇന്ന് ബാലവാടിയിൽപോയത്.ചെക്കനിപ്പോൾ ‘നാല് നിക്കറുണ്ട്.അതുകൊണ്ട് വല്യ ഗമയിലാ നടപ്പ്

അച്ചായാ, ഒരു വലിയ സങ്കടംകൂടി പറയട്ടെ, അച്ചായൻ മുൻപ് എനിയ്ക്കുമേടിച്ചു തന്ന പെറ്റുകിടപ്പ് കുപ്പായം ഞാൻ വീണ്ടും കണ്ടു.എന്റെ മനസ് തകർന്നുപോയി അച്ചായാ…
നമ്മുടെ വീട്ടില് ചാണകം ചുമക്കാൻ കോരയും, കൊച്ചുപെണ്ണും വന്നു.പാടത്ത് കൊയ്തുകഴിഞ്ഞതല്ലേ പുതിയകൃഷി ഇറക്കണ്ട ചാണകം പാടത്തുകൊണ്ടിടാൻ വന്നവരിൽ കോരയെ എനിക്കറിയില്ല.കൊച്ചുപെണ്ണിന്റെ കെട്ടിയോന്റെ കുഞ്ഞമ്മയുടെ മോളാണെന്ന് പറയുന്നു..
എന്തായാലും ചാണകം ചുമട് തുടങ്ങി.അടുക്കളപ്പണിയിലായതുകൊണ്ട് ആദ്യമൊന്നുംഞാൻ ശ്രദ്ധിച്ചില്ല. പുള്ളിപശുവിന് “കാടികൊടുക്കാൻ “പോയപ്പോൾ കോര എന്റെ “പെറ്റുകിടപ്പ്” കുപ്പായവും ഇട്ടുകൊണ്ട് ചാണകം ചുമക്കുന്നു.
അച്ചായാ,കുപ്പായം പലയിടത്തും നീളത്തിലുംകുറുകേയും കീറിയിട്ടുണ്ട്.വട്ടത്തിൽ ഓട്ടയുംവീണു.എങ്കിലും എന്റെ പെറ്റുകിടപ്പ് കുപ്പായം എനിക്ക് തിരിച്ചറിയാൻകഴിഞ്ഞു. നാലുവർഷങ്ങൾ എവിടെയൊക്കെയോ, ആരുടെയൊക്കെയോപെറ്റുകിടപ്പിന് കൂട്ടായിരുന്ന കുപ്പായം കണ്ടിട്ട് കരച്ചിൽവന്നു അച്ചായാ.
അമ്മച്ചിയമ്മയുടെ ദാനശീലം ഇല്ലായിരുന്നെങ്കിൽ ആ കുപ്പായം ഇന്നും പൊന്നുപോലെ ഞാൻ സൂക്ഷിച്ചുവെച്ചേനെ. കിഴക്കെപ്പെരയിലെ പെറ്റുകിടപ്പും, നാണിത്തള്ളയും,അമ്മച്ചിയമ്മയും കൂടി കൊച്ചിനെ തള്ളി പുറത്തിട്ടതും,
സുഖകരമായ പ്രസവശിശ്രൂഷയും
ഇന്നലെ കഴിഞ്ഞതുപോലെ ഓർമ്മവരുന്നു..

നമ്മുടെ നാട്ടിലെ മറ്റൊരു പുതിയവിശേഷംകൂടി പറയാം. കോങ്കണ്ണിപാത്തുവിന് വിശേഷമുണ്ട്. രണ്ടുദിവസംമുൻപ് തോട്ടിൻകുളിക്കാൻ
വന്നു.കൗസല്യയ്ക്ക് സംശയമായി.കൊങ്കണി
ഒന്നുംപറയുന്നുമില്ല. എന്തായാലും കൗസല്യചോദിച്ചു ‘

“പാത്തു ..എന്താ നിന്റെ വയറ് മാത്രംവീർത്തിരിക്കണേ. ദഹനക്കേടുണ്ടോ?”

കോങ്കണ്ണിയുടെ മുഖത്ത് ചെറിയനാണം. കാര്യം എല്ലാവർക്കും പിടികിട്ടി പക്ഷെ, കോങ്കണ്ണിമിണ്ടാതെ പൊയ്ക്കളഞ്ഞു.

ഖദീജാഉമ്മച്ചി ഉണ്ടായിരുന്നെങ്കിൽ മോൾക്ക് “പള്ളലുണ്ടെന്ന്* നാട്ടുകാര് മുഴുവൻ അറിഞ്ഞേനെ. പാവം കോങ്കണ്ണിപാത്തു ഉമ്മയുടെ പരിചരണം കിട്ടേണ്ടസമയമാണ്.ഖദീജ എവിടെയായിരിക്കും..?ജീവിച്ചിരിപ്പുണ്ടാവുമോ? മാസംഎട്ടായി ഇതുവരെ ഒരറിവുമില്ല.

കുഞ്ഞിക്കണ്ണ് കെട്ടുകഴിഞ്ഞ് ഒന്ന് വീർത്തുവന്നതാണ്. അമ്മായിയുടെസൽക്കാരം അത്രക്കായിരുന്നു. അന്നൊക്കെ ഖദീജപാടുന്നൊരുപാട്ടുണ്ടായിരുന്നു..

*അപ്പത്തരങ്ങളെല്ലാം
മരുമോനിക്കായ്.. എന്തെല്ലാം ഏതെല്ലാം
അപ്പത്തരം… അമ്മായിചുട്ടുവെച്ചതു
മരുമോനിക്കായ്.. കോയീടെ കാലൊന്നു
വേവിച്ചത്… പോത്തിന്റെകരളും
ബറുത്തുവെച്ച്…
ആട്ടിന്റെ തലകൊണ്ട്
സുപ്പുണ്ടാക്കി.. അമ്മായിസൽക്കാരം
മരുമോനിക്ക്…

ഖദീജയെകാണാതായതോടെകുഞ്ഞിക്കണ്ണിന്
“കണ്ണ് ” മാത്രമായി.കോങ്കണ്ണിപാത്തുഎന്തെങ്കിലും വെച്ചുണ്ടാക്കിയാൽ അന്ന് കുഞ്ഞിക്കണ്ണ് പറമ്പിലായിരിക്കും.അതുകൊണ്ട് കഞ്ഞിവെപ്പും കുഞ്ഞിക്കണ്ണിന്റെ പണിയായി.പാത്തൂന് പള്ളേലുള്ള കാര്യം അറിഞ്ഞ് കുഞ്ഞിക്കണ്ണിന്റെ ഉമ്മയും പെങ്ങളും വന്നിട്ട് പോയി.പാവം പാത്തു കദീജഉമ്മാച്ചി ഉണ്ടായിരുന്നു എങ്കിൽ..

 

0 Comments

No Comment.