
നമുക്കെതിരെ അപവാദപ്രചരണം നടത്തുന്നവരെ ശത്രുതയോടെ കാണാനാണ് നാം ശ്രമിക്കാറുള്ളത്.ഗോസിപ്പുകൾ ഒളിഞ്ഞും തെളിഞ്ഞും വരാറുണ്ട്. നമുക്ക് ഏറെ പ്രിയപ്പെട്ടവർ /പ്രതീക്ഷിക്കാത്തവർ ഇവരിൽ നിന്നാകുമ്പോൾ ജീവിതത്തിൽ നിന്ന് തന്നെ നാം ഇവരെ മാറ്റിനിർത്താൻ ശ്രമിക്കും.ചിലപ്പോൾ പ്രതികാരചിന്ത ഉടലെടുത്തു എന്നും വരാം.
ഗോസിപ്പുകൾ ഏതുമായിക്കോട്ടെ,ഇവയെ പോസിറ്റീവായി കാണാനുള്ള മാനസിക പക്വത ഉണ്ടായാൽ മതി.
ഏത് തരം അപമാനത്തിനും തിരിച്ചടി കൊടുക്കാൻ സാധിക്കുന്നത് അവർക്കു മുന്നിൽ വിജയിച്ച് കരുത്ത് തെളിയിച്ചുകൊണ്ടായിരിക്കണം.
ആദ്യം മനസ്സിലാക്കേണ്ടത് നമുക്കെതിരെയുള്ള ആരോപണത്തിലൂടെ മാനസികമായി തളർത്തുക,അതിലൂടെ പ്രവർത്തന മേഖലയിൽ/ കരിയറിൽ പരാജയപ്പെടുത്തുക എന്ന ഉദ്ദേശത്തിൽ തന്നെയാണ്.
ആദ്യം മനസ്സിൽ ദൃഢ പ്രതിജ്ഞ എടുക്കുക. “എന്റെ നേരേ കൊട്ടിയടക്കപ്പെട്ട വാതിൽ മലർക്കെ തുറപ്പിക്കുക/ ആരോപണങ്ങൾ തിരുത്തിപറയിപ്പിക്കുകയാണ് ഇന്നുമുതൽ എന്റെ ലക്ഷ്യം.”
എല്ലാ പ്രശ്നങ്ങൾക്ക് നേരെയും നാം ചെവികൊടുക്കേണ്ടതില്ല. അവഗണിക്കേണ്ടവ അവഗണിച്ചുകളയുക. കരിയറിൽ വിജയിക്കുവാനുള്ള വെല്ലുവിളികൾ മാത്രം സ്വീകരിക്കുക.നമ്മെ അപമാനിച്ചവർ / അവഗണിച്ചവർ / വെല്ലുവിളിച്ചവർ ഒക്കെയും നമ്മുടെ മിത്രങ്ങളായി, സ്നേഹിക്കാൻ വിജയിച്ചു കഴിഞ്ഞാൻ നമുക്ക് കഴിയണം.. കാരണം അവരാണ് വാശിയോടെ മുന്നേറാൻ നമുക്ക് പ്രചോദനമായത്…

No Comment.