മധുരം പുരട്ടിയ വാക്കുകളോ, പാലിക്കാൻ കഴിയാത്ത വാഗ്ദാനങ്ങളോ,സൗഹൃദം നഷ്ടപ്പെടുമ്പോൾ അപമാനിക്കുകയോ ചെയ്യാത്ത, മറ്റുള്ളവരിൽ നിന്ന് അല്പം അകലം പാലിക്കാൻ ശ്രമിക്കുന്ന ചിലരെങ്കിലുമുണ്ട്.മുൻ അനുഭവങ്ങളിൽ നിന്ന്പാഠംപഠിച്ചവർ.ദേഷ്യം,വാശി,സങ്കടം, സന്തോഷം, സ്നേഹം,ദയ എല്ലാവികാരങ്ങളിലൂടെയും കടന്നുപോകുന്നവർ, അവർ അങ്ങനെയാണ്. മറ്റുള്ളവർക്ക് ഇവർ അഹങ്കാരിയായിരിക്കും.സ്വന്തം വ്യക്തിത്വം നിലനിർത്തി ഉറച്ച നിലപാടിലൂടെ മുന്നോട്ടുപോകുന്നവർക്ക് ലഭിക്കുന്ന പേരാണ് അഹങ്കാരിയെങ്കിൽ… ആ അഹങ്കാരം എന്റെ അലങ്കാരമാണ്.

No Comment.