Skip to content

chithrodayamflashnews.com

November 28, 2026 3:12 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

അച്ചായന്റെ സ്വന്തം ശ്രീദേവി(ഹാസ്യ ഭാവന)

അച്ചായാ അയച്ച കത്തുകിട്ടി നാണിത്തള്ളയുടെ മരണം അച്ചായനെ ഒത്തിരി സങ്കടപ്പെടുത്തിയല്ലേ?സാരമില്ലച്ചായാ തോന്നൂറ്റെട്ട് വയസുവരെ ജീവിച്ചിരുന്നില്ലേ..

ഖദീജയുടെ കൊച്ചിന്‌പേരിട്ടു. ‘ഉസ്മാൻ “കാര്യം എന്തൊക്കെയാണെങ്കിലും കൊച്ചിന് ഉസ്മാൻ എന്നുതന്നെയാണ് പേരിടേണ്ടത്.കുട്ടിഇസ്മായിലിന്റേത് തന്നെയല്ലേ. എന്തായാലും ഇസ്മായിലിന്റെ തനിപ്പകർപ്പാണ് ഉസ്മാൻ. ഖദീജാഉമ്മാച്ചി പെറ്റതറിഞ്ഞ് പള്ളീന്ന് മുസ്ല്യാരും കൂട്ടരും വന്നിരുന്നു പള്ളിയറിഞ്ഞു ഖദീജയെ ഇസ്മായിൽ ബീവിയാക്കണമെന്നാണ് പള്ളികമ്മിറ്റിക്കാരുടെ സംസാരം. കോഴിക്കോട്ടെ ഇസ്മായിലിന്റെ ജുമാത്തുമായി സംസാരിച്ചുതീരുമാനിക്കാം എന്നാണ് പള്ളിയുടെ തീരുമാനം. ഖദീജ ഇസ്മായിലിന്റെ അഞ്ചാമത്തെകെട്ട്യോളാകുമോ?കണ്ടറിയാം…

അച്ചായാ, കഴിഞ്ഞ കത്തിൽ എന്നെ എട്ടാം ക്ലാസിൽ തോൽപ്പിച്ച കാര്യം എഴുതിയിരുന്നല്ലോ.കണാരൻമാഷും ഞാനും തമ്മിലുള്ള പ്രശ്നമായിരുന്നു കാരണം…അതിലേയ്ക്കുവരാം…

ഒന്നാം ക്ലാസ്സുമുതൽ ഞങ്ങളുടെമലയാളം മാഷായിരുന്നുകണാരൻ. മാഷിനെ എല്ലാവർക്കും പേടിയായിരുന്നു ചോദ്യം ചോദിക്കലും, പഠിപ്പിച്ച പാഠഭാഗം വായിപ്പിക്കലുമാണ് പ്രധാനമായും സാറ്ചെയ്യുന്നത്. തെറ്റിച്ചാൽ നിക്കറിന്റെ ഇടയിൽ കൂടി കൈ കടത്തി കിഴുക്കിതരും.(പിടിച്ചഭാഗംകുറച്ചുനേരം വേദനിപ്പിച്ച് പിടിവിടുന്ന പരിപാടി) ഭയങ്കരവേദനയാണ്. സാറിന്റെ കിഴുക്ക്കിട്ടാത്തപിള്ളേര് പള്ളിക്കൂടത്തിൽകുറവായിരുന്നു. അതിൽ ഒരാളായിരുന്നു ഞാനും. ഒരു ദിവസം സാർ എന്നോടൊരുചോദ്യം. “ലക്ഷ്മണന്റെ ജ്യേഷ്ഠന്റെ പേരെന്താണെന്ന് “.
ഞാൻ പറഞ്ഞു ‘ദിവാകരനെന്ന് ‘ കണാരൻമാഷ് എന്നെ അടുത്തേയ്ക്ക് വിളിച്ചു. ഞാൻകരുതി എന്നെ അഭിനന്ദിക്കാനാണെന്ന്. അടുത്ത് ചെന്നതും എന്റെപാവാടപൊക്കി തുടയിൽകിഴുക്കി.
എന്റെ അച്ചായാ എന്തൊരു വേദനായിരുന്നു.ലക്ഷ്മണന്റെ ചേട്ടൻ ദിവാകരനാണെന്നത് സത്യമാണ്.
ലക്ഷ്മണനും,ദിവാകരനുംഅമ്മാവന്റെ വീട്ടിൽ പറമ്പ് കിളയ്ക്കാൻ വരും. ദിവാകരന്റെ കെട്യോള് രമണിചേച്ചിയെ എനിക്ക് നല്ലോണംഅറിയാം. കിഴുക്കിയതുംപോരാ ലക്ഷ്മണന്റെ ജേഷ്ഠൻ ശ്രീരാമനാണെന്നും മറ്റൊരു ജേഷ്ഠൻ ഭരതനാണെന്നും മാഷ് പറയുന്നു.
എന്റെ അറിവിൽ “ലക്ഷ്മണന് ഒരു ജേഷ്ഠനെയുള്ളു. അത് ദിവാകരനാണ്.”മാഷിന്റെഅറിവില്ലായ്മ അന്നു ഞാൻ ക്ഷമിച്ചു. പിന്നീടൊരുദിവസം എന്നോട് പറഞ്ഞു വാക്യത്തിൽ പ്രയോഗിക്കാൻ. “അണ്ണാറക്കണ്ണനുംതന്നാലായത് “ഇതാണ് വാക്യത്തിൽപ്രയോഗിക്കേണ്ടത്. അണ്ണാക്കണ്ണൻ “തന്നെ” ആയെങ്കിൽ കൂട്ടത്തിൽ ഉള്ള അണ്ണാന്മാർ ചത്തുകാണുമെന്ന് “ഞാൻ പറഞ്ഞു അന്നും കിട്ടികിഴുക്ക്. മറ്റൊരുദിവസം കണാരൻമാഷ് പറഞ്ഞു പിരിച്ചെഴുതാൻ “അച്ഛനമ്മമാർ” ഞാൻ പറഞ്ഞു “അച്ഛനേയും അമ്മയേയും ഞാൻ പിരിക്കില്ല. “അച്ഛൻമ്മാരേയും അമ്മമാരെയും തമ്മിൽ പിരിക്കാൻമാത്രം കണ്ണിൽ ചോരയില്ലാത്തവളാണോ അച്ചായാ ഞാൻ”. പിരിക്കാൻ മാഷ്.. പറ്റില്ലെന്ന്‌ഞാൻ.. തർക്കംമൂത്തു അന്നുംപാവാട പൊക്കി കിഴുക്കി..ഞാൻ അമ്മാവനോട്ചെന്ന് പറഞ്ഞു പോരെങ്കിൽകിഴുക്കിയഭാഗവുംകാണിച്ചുകൊടുത്തു.അമ്മാവൻ നേരെ പള്ളിക്കൂടത്തിൽ വന്ന്ഹെഡ്മാസ്റ്ററെ കണ്ടു.എന്റെ കാണാപ്പുറത്ത്കിഴുക്കിയതിന് കണാരൻമാഷിന് വഴക്കുംകേട്ടു. മേലിൽ പിള്ളേരെ പാവാടപൊക്കിയും നിക്കറിന്റെഇടയിൽ കൈയ്യിട്ടും കിഴുക്കരുതെന്ന് വിലക്കി.
അമ്മാവൻ പോയതും കണാരൻ മാഷ് എന്നോട് പറഞ്ഞു “നിന്നെ കാണിച്ചുതരാമെടീ”എന്ന്. പരസ്യമായി താല്പര്യം കാണിച്ചില്ലെങ്കിലും രഹസ്യമായി ഞാനും സന്തോഷിച്ചു. കണാരൻ‌മാഷ് കാണിച്ചുതന്നാൽകാണാൻ ഞാൻകാത്തിരുന്നു” പക്ഷേ അച്ചായാ, എട്ടാംക്ലാസിൽ പരീക്ഷയ്ക്ക് മലയാളത്തിന് പൂജ്യം തന്ന് മാഷ് പ്രതികാരംവീട്ടി. പോരെങ്കിൽ ഞാൻ ദിവസവും ക്ലാസിൽവരുന്നില്ല എന്നും രേഖപ്പെടുത്തി എന്റെ ഹാജരും കുറച്ചു.അങ്ങനെ എട്ടാം ക്ലാസിൽ എന്നെ തോൽപ്പിച്ചു.ഞാനന്ന് ഒരുപാട് കരഞ്ഞു അച്ചായാ..പക്ഷേ ഒരുപണി ഞാൻ കൊടുത്തു.അമ്മാവനെകൊണ്ട് മുട്ടയിൽ കൂടോത്രംവെയ്പ്പിച്ചു. അതോടെ കണാരൻ മാഷ് സ്ഥലംമാറിപ്പോയി…എട്ടാംക്ലാസിൽ ഞാൻ പഠിത്തവുംനിർത്തി..എത്ര നന്നായിട്ടാ ഞാൻ പഠിച്ചത് എന്നിട്ടുംകണാരൻമാഷ് എന്നോടീ ചതി ചെയ്തല്ലോ അച്ചായാ…

കറുമ്പിയെ അപ്പച്ചൻ പണിക്കെടുത്തു.നെല്ലുകുറഞ്ഞുപോയതിന് തെറിയും പറഞ്ഞ്പോയതാണ് കറുമ്പി.കറുമ്പിക്കുപകരം “കോരയെ പണിക്കിറക്കുകയുംചെയ്തു.ഇന്നലെവീട്ടിൽവന്ന് അമ്മച്ചിയമ്മയുടെകാലുപിടിച്ചു.അമ്മച്ചിയമ്മഅപ്പച്ചനോട് കറുമ്പിയെക്കൂടി പണിക്കിറക്കാൻ നിർദ്ദേശിച്ചു. കേന്ദ്രം പറഞ്ഞാൽ സംസ്ഥാനത്തിന് അംഗീകരിച്ചാലല്ലേ പറ്റൂ.അങ്ങനെ ഇന്നലെമുതൽ കറുമ്പിയുംഞാറുനടൽ തുടങ്ങി. കൊച്ചുപെണ്ണും നാരായണനും തമ്മിൽ ഇഷ്ടത്തിലാണെന്നും അതാണ് നാരായണൻ കൊച്ചുപെണ്ണിന് തന്റെ “മൂന്ന്പറ നെല്ല് “കൊടുത്തതെന്നും കറുമ്പിനാട്ടിൽ പാട്ടാക്കിയിരുന്നു.

എന്നാലും എന്റെ അച്ചായാ രണ്ടുദിവസംകൂടികഴിഞ്ഞ്‌അച്ചായന് പോകാമായിരുന്നു. പിള്ളേരുടെ മാമോദീസാചടങ്ങിന് അച്ചായൻ വരുമെന്ന് തീരെ പ്രതീക്ഷിച്ചിരുന്നില്ല. അച്ചായനെ കണ്ടയുടനെ പുരുഷൻ തിരിച്ചറിഞ്ഞല്ലോ, അതാണ് ഹനുമാൻ കോവിലിൽ പോയതുകൊണ്ടുള്ളനേട്ടം.ചെക്കനുംവലിയസന്തോഷമായി. റജിമോളുടെകെട്ടിന് വന്നിട്ട് പോയതാണ് അച്ചായൻ.റജിമോളുടെ കൊച്ചിന് മാസം എട്ടായി.എന്നിട്ടും അച്ചായനെ കണ്ടപ്പോൾ ചെക്കൻ കയ്യിൽപിടിച്ചുകൂടെ നടന്നില്ലേ. അച്ചായൻവാങ്ങിക്കൊടുത്ത നാരങ്ങാ മുട്ടാ”യിൽ ചെക്കൻ എല്ലാ പിണക്കവും മറന്നു. “അപ്പച്ചൻവന്നാൽ ഞാമ്മിണ്ടില്ല” എന്നുപറഞ്ഞ ചെക്കനാണ് അച്ചായാനെ കണ്ടയുടനെ “അപ്പച്ചൻ വന്നേ.. “എന്ന് വിളിച്ചു കൂവിയത്. ഇളിച്ചോണ്ടുള്ള ആ വരവിൽ ആരും മയങ്ങിപ്പോവും. ചെക്കന് അച്ചായൻ മേടിച്ചോണ്ടുവന്ന നിക്കർ ഊരിപ്പോകുന്നു. അച്ചായനും നിക്കറിനോട് അത്ര താല്പര്യമില്ലല്ലോ.

മോളിക്കുട്ടിക്കും,പൊടിയമ്മയ്ക്കും ഉടുപ്പിന്റെ തുണികൾ ഇഷ്ടമായി.അപ്പച്ചന് അച്ചായൻ മേടിച്ചുകൊടുത്ത തോർത്ത് ഉടുത്തിട്ട് എത്തുന്നില്ലത്രേ. അപ്പച്ചനത് തോളിലിട്ടു.

അച്ചായാ എനിക്കൊരുപാടുന്തോഷമായി. അച്ചായൻ എനിക്ക് മേടിച്ചു തന്ന സാരി കണ്ട് മോളിക്കുട്ടിക്ക് അസൂയയായി. അത് അവൾക്ക്‌കൊടുത്താൽ പകരം രണ്ടുസാരി തരാമെന്ന്. ആർക്കുവേണം അവളുടെ സാരി..

അച്ചായാ.ഞാനിന്ന് വസന്താലോറൻസിനെ കണ്ടു നമ്മുടെ വായനശാലയുടെ ഉൽഘാടനത്തിന് വന്നു. വസന്താലോറൻസ് പാടും, അഭിനയിക്കും,തിരുവാതിരകളിക്കുംഎന്തിനേറെപറയുന്നു അറിഞ്ഞുകൂടാത്ത ഒരുകളിയും ബാക്കിയില്ല. ത്രിവർണ്ണപതാകയുടെ ഉടുപ്പും,പുള്ളി സാരിയും മുത്തുമാലയും,കുണുക്കും എല്ലാംകൂടി ആനച്ചന്തമായിരുന്നു…അച്ചായാ എനിക്കും വസന്താലോറൻസിന്റെ ത്രിവർണ്ണ പതാകയുടെ ഉടുപ്പ് വേണം. മേടിച്ചുതരുമോ? അടുത്തപ്രാവശ്യം ഓണത്തിന്, കസേരകറക്കം വയ്ക്കുന്നുണ്ട്. ഏറാംമ്പള്ളി ചന്ദ്രപ്പൻ, ചാലപ്പുഴശ്രീധരൻ,പ്രഭാകരക്കുറുപ്പ്,അരവിന്ദൻ, കെ.ടി.വാമദേവൻ, രാജമ്മപരമു കോരക്കൂട്ടി,സുഭദ്രകുമാരി,നടൂർ രാജഗോപാലൻ,കറിയാച്ചൻ,ധന്യാമൻ, ഗോപികാപ്രശാന്ത് ഇത്രയുംപേരെ മത്സരത്തിന് ഇറക്കും. ആർക്കൊക്കെ കസേരകിട്ടിയില്ലെങ്കിലും, രാജമ്മ പരമുവിനും,വസന്താലോറൻസിനും, ഗോപികാപ്രശാന്തിനും കസേരകിട്ടും….
അച്ചായാ,എനിക്കും കസേരകളിക്ക് പങ്കെടുക്കണമെന്നുണ്ട്.അച്ചായൻകൂടിവന്നാൽ നമുക്കൊരുമിച്ച് കളിക്കാം.അവരുടെ കൂടെകളിച്ചാൽ ഞാൻ തോറ്റുപോകും അവരൊക്കെകളിപഠിച്ചവരല്ലേ. അച്ചായാ.. ബിസ്ക്കറ്റ്കടിമത്സരമോ, തീറ്റമത്സരമോആണെങ്കിൽ എനിക്ക് ഒന്നാംസ്ഥാനംഉറപ്പാണ്. പക്ഷേ ദുഷ്ടമാർ. പഴംതീറ്റമത്സരം പോലുംനടത്തില്ല. സങ്കടപ്പെട്ടിട്ടും കാര്യമില്ല ഒന്നും വിധിച്ചിട്ടില്ല…

അച്ചായാ.നാരായണന്റെ ഭാര്യ ദേവയാനിയെ കൗസല്യ അന്തിച്ചന്തയ്ക്ക് പോയപ്പോൾ കണ്ടു. നാരായണൻ ഇപ്പോഴും ദേവയാനിക്കുവേണ്ടി കാത്തിരിക്കുകയാണെന്ന് കേട്ട് ദേവയാനി കരഞ്ഞു അത്രേ.നാരായണന്റെ സംശയരോഗംകാരണം പിണങ്ങിപ്പോയതാണ് ദേവയാനി.വർഷം 12 കഴിഞ്ഞു.നാരായണൻ പതിവ്രതനായി കഴിയുന്നു. ദേവയാനിക്ക്‌പരപുരുഷബന്ധം ഉണ്ടെന്ന് ആരോപിച്ചാണ് പിണങ്ങിയത്. പക്ഷേദേവയാനിപതിവ്രതയാണെന്ന് നാട്ടുകാരുപറഞ്ഞു കേട്ടപ്പോൾ നാരായണന് സങ്കടം വന്നു. അതിനുശേഷം
ദേവയാനിയെ കൂട്ടിക്കൊണ്ട് വരാൻ പോയി. അവിടെച്ചെന്നപ്പോൾ അമ്മാവന്റെ മോൻ പത്തുവയസായ ചെക്കനെ കുളിപ്പിച്ചു കൊടുക്കുന്നു ദേവയാനി തുണിയുടുക്കാതെനിൽക്കുന്ന ചെക്കനേയും ദേവയാനിയെയുംകണ്ട നാരായണൻ വീണ്ടും പിണങ്ങിപ്പോയി അങ്ങനെസംശയത്തിന്റെവടക്കുനോക്കിയന്ത്രവുമായി നാരായണൻ സംശയിച്ചുനിൽക്കുന്നു

അച്ചായാ ഇവിടെ മഴയാണ് നല്ലതണപ്പുണ്ട്. ചെക്കൻചുരുണ്ട്‌മുടിക്കിടന്ന് ഉറങ്ങുന്നു മഴയത്ത് വള്ളംപായിക്കുന്നതാണ് പതിവ് ഇന്ന് ബാലവാടിയിൽനിന്ന് കുറെ ഉപ്പുമാവ് തിന്നു. വീട്ടിൽ വന്നപ്പോൾ കപ്പപുഴുങ്ങിയതും,പുഴമീൻകറിവെച്ചതുംതിന്നു. അതോടെചെക്കൻ ഉറക്കംപിടിച്ചു. “തിന്നാൽക്ഷീണംഏത് തെണ്ടിക്കുമുണ്ട് ” എന്നല്ലേ …

അമ്മച്ചിയമ്മഇറയത്ത്കാലുംനീട്ടിയിരിക്കുന്നു. കൊച്ചുപിള്ളര് രണ്ടുംഇഴഞ്ഞും ഇരുന്നും പ്രാക്ടീസ് ചെയ്യുന്നു. മോളിക്കൂട്ടി പൊടിയമ്മയ്ക്ക്‌ മുടി ചീകിക്കൊടുക്കുന്നു. മറിയാമ്മച്ചി പാടത്ത് പുല്ല് ചെത്താൻപോയി. സ്റ്റീഫനും ജോൺസനും പണിക്ക്പോയി. അപ്പച്ചനും പാപ്പനുംപീപ്പിയും (പോത്തുകൾ) പാടത്ത്പണിയുന്നു. പുള്ളിപ്പശുവും,കുട്ടിയുംതൊഴുത്തിലുണ്ട് ഞാനിവിടെ അച്ചായന് കത്തെഴുതുന്നു. ഇനി കുറച്ചു മാസങ്ങൾകുടികഴിഞ്ഞാൽ ഞാനുംചെക്കനും അങ്ങോട്ട് വരില്ലേ അതിനുള്ള തയ്യാറെടുപ്പിലാ ഞങ്ങൾ.പിന്നെ അച്ചായാ.ഇനിമുതൽ അന്തിച്ചന്ത നിർത്തലാക്കാൻപോകുന്നു പകരംവെളുപ്പിന് ചന്തകൂടാമെന്നാണ് തീരുമാനം നമ്മുടെനാട്ടിൽ ഇപ്പോൾ
മൂന്ന് ബസുണ്ട് അച്ചായാ.കടകൾ കുറെയായി.എങ്കിലുംരാഘവൻമാമനേയും,മമ്മദ് കാക്കയേയും ഇതൊന്നുംബാധിക്കുന്നില്ല. അവരുടെ മുട്ടയുംകുലയുംവിറ്റുപോകുന്നു. സുശീല കൂടി വന്നതിന് ശേഷം അപ്പുണ്ണിയുടെ പുട്ട് കുത്ത് ഒന്നുകൂടി ഉഷാറായി നാട്ടിലെ പയ്യന്മാരൊക്കെ ഒരുനേരമെങ്കിലും വന്ന് പുട്ടുംപഴവുംതിന്നാതെ പോവില്ല. നാട്ടുകാര് പറയുന്നത് സുശീല അപ്പുണ്ണിയെയും തേച്ചിട്ട് പോകുമെന്നാണ്.അത്രമാത്രംതള്ളാണ് സുശീലകുത്തുന്ന പുട്ട് തിന്നാൻ രാഘവൻമാമന്റെ കടയിലെ തള്ള്…

എന്തായാലും അപ്പുണ്ണിയുടെ ‘തള്ളിൽ വീണസുശീലയെ ഇനി ആര്‌തള്ളിയാലും പോകുമെന്ന് എനിക്ക് തോന്നുന്നില്ല.

അച്ചായാ കോങ്കണ്ണി പാത്തുവിന്റെ വയറ്റുനേർച്ച വെള്ളിയാഴ്ചയാണ്. കോഴിക്കോട്ടുനിന്ന് കുഞ്ഞിക്കണ്ണിന്റെ ബന്ധുക്കൾവരും ഞാനും പുരുഷനും മിക്കവാറും പോകും. ഖദീജാഉമ്മാച്ചി പെറ്റുകിടപ്പാണ് ഇസ്മായിലിനെ തിരക്കി പള്ളിക്കമ്മിറ്റി ആളുവിട്ടിട്ടുണ്ട്. ഇതുവരെ അമ്പഷിച്ചുപോയവർ തിരിച്ചെത്തിയിട്ടില്ല ലീലയാണ് പ്രസവശിശ്രൂഷചെയ്യുന്നത്. കുഞ്ഞിക്കണ്ണ് അളിയൻ കൊച്ചിനെ തറയിൽവെയ്ക്കാതെകൊണ്ട് നടപ്പാണ്..
ബാക്കി അടുത്ത കത്തിൽ..

0 Comments

No Comment.