
എത്ര പണമുണ്ട് എന്നതിലല്ല. എങ്ങനെ ചെലവഴിക്കുന്നു എന്നുള്ളതാണ് പ്രധാനം. സാമ്പത്തികമായി മുന്നിൽ നിൽക്കുന്ന പലരും മനസുകൊണ്ട് ദരിദ്രനായിരിക്കാം. എന്നാൽ സാധാരണക്കാരിൽ പലരും മനസുകൊണ്ട് സമ്പന്നനും ആകുന്നുണ്ട്.
എന്തുകൊണ്ട്..?
നമ്മുടെ മൈന്റാണ് പ്രധാനം. എന്തിനും ഏതിനും പണം ചെലവഴിക്കേണ്ടിവരുമ്പോൾ തർക്കിച്ച്, കൊടുക്കേണ്ട തുകയിൽ നിന്ന് ഒരു രൂപയെങ്കിലും കുറച്ചു കൊടുത്ത് പിശുക്ക് കാണിക്കുന്നവർ എപ്പോഴും ദരിദ്രന്റെ മാനസികാവസ്ഥയിൽ ജീവിക്കുന്നു.
എന്നാൽ ദരിദ്രരിൽ പലരും ചോദിക്കുന്ന തുക ഒരു തർക്കത്തിനും മുതിരാതെ നൽകാറുമുണ്ട്. കാരണം ദരിദ്രന്റെ ഉള്ളിൽ സമ്പന്നന്റെ മൈന്റുണ്ട്. കുറെ പണം ഉണ്ടാക്കി വെച്ച് പിശുക്കി ദരിദ്രന്റെ മനസുമായി ജീവിക്കാതെ, ഉള്ളതുകൊണ്ട് സമ്പന്നനായി ജീവിക്കുന്ന ഏത് മനുഷ്യർക്കും സന്തോഷമായി ജീവിക്കാൻ സാധിക്കും.

No Comment.