Skip to content

chithrodayamflashnews.com

November 28, 2026 2:48 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ശുചിന്തകൾ

മാറ്റങ്ങൾ അനുയോജ്യം

എല്ലാം നേടിയെന്ന് അഭിമാനിക്കുമ്പോഴും ചില നിമിഷങ്ങളിൽ നേടിയതൊന്നും അത്ര മികച്ചതായിരുന്നില്ല എന്ന് തോന്നാം.
പ്രായം ശരീരത്തെ തളർത്തുമ്പോൾ, രോഗാവസ്ഥയിൽ, പ്രിയപ്പെട്ടവരുടെ വേർപാടിൽ,ഏകാന്തത ഇഷ്ടമല്ലാത്തവർ ഒറ്റപ്പെടുമ്പോൾ, പ്രിയപ്പെട്ടവർ നമ്മെ അവിശ്വസിക്കുമ്പോൾ…. അങ്ങനെ എത്രയോ സന്ദർഭങ്ങളിൽ….

പ്രായം /ജീവിതനിലവാരം അനുസരിച്ച് ചിന്തകൾക്ക് മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നു.കാഴ്ചപ്പാടുകൾ മാറുന്നു. അഭിപ്രായവ്യത്യാസവും വരാം… അതുകൊണ്ടുതന്നെ ഏതൊരു വ്യക്തിയും വർഷങ്ങൾക്ക് മുമ്പ് പറഞ്ഞ അഭിപ്രായത്തിൽ ഉറച്ചു നിൽക്കണമെന്നില്ല. സെല്ലുകൾ നശിക്കുകയും പുതിയവ ജന്മമെടുക്കുകയും ചെയ്യുമ്പോൾ സ്വഭാവത്തിൽ / ചിന്തയിൽ മാറ്റം സംഭവിക്കുന്നു.
മാറ്റിയും കൂട്ടിച്ചേർത്തും ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും തീരുമാനങ്ങൾ എടുക്കേണ്ടിവരുന്നു. സ്വന്തം ചിന്തകളിലൂടെ മാത്രമല്ല. മറ്റുള്ളവരുടെ ചിന്തകളിലൂടെ സ്വയം നോക്കികാണാൻ ശ്രമിച്ചാൽ ഏറെ കുറെ മറ്റുള്ളവരെ മനസിലാക്കാൻ സാധിക്കും.

“ഞാൻ “എന്ന അഹംഭാവം തലപൊക്കുമ്പോൾ ഓർക്കുക നേടിയതൊക്കെയും എപ്പോൾ വേണമെങ്കിലും ഉപേക്ഷിച്ചു പോകേണ്ടവരാണ് നമ്മൾ…
ഹൃദയഭാരം ഇറക്കിവെച്ച് വിശാലമായി ലോകത്തെ കാണാൻ ശ്രമിച്ചാൽ സ്നേഹം / അനുകമ്പ മനസ്സിൽ നിറയും അഹം ഭാവത്തിന്റെ ഭാരം നേർത്ത്, നേർത്ത് ഇല്ലാതാകുന്നത് കാണാം…

.

0 Comments

No Comment.