Skip to content

chithrodayamflashnews.com

November 28, 2026 2:34 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

അച്ചായന്റെ സ്വന്തം ശ്രീദേവി(ഹാസ്യ ഭാവന)

പ്രിയപ്പെട്ട അച്ചായന്,

അച്ചായാന്റെ കൂട്ടുകാരി രാജമ്മയുടെ മോൻ ടുട്ടുമോനെ ( പ്രഹ്ലാദൻ) ഇന്നലെ എഴുത്തിനിരുത്തി.
എഴുതിപ്പിച്ചത് പ്രശസ്തകാഥികൻ കോമളകുമാരൻ. ചെക്കനാണെങ്കി‌ലോ അവിടത്തെ തിക്കും തിരക്കും കണ്ട് പേടിച്ചുകരഞ്ഞു ടുട്ടുമോൻ ഇത്രയും പിള്ളേരെ ഒരുമിച്ച് കാണുന്നത് കുത്തിവെയ്പ്പ് എടുക്കാൻ പോകുമ്പോഴാണ്.ചെക്കൻ കരുതി കുത്തിവെയ്ക്കുമെന്ന്. ചെക്കൻ കരയുന്നത് കണ്ട് ലോലഹൃദയനായ കോമളകുമാ രനും കരഞ്ഞു അതുകണ്ട് ചെക്കൻ കരച്ചിൽ നിർത്തി ചോദിച്ചു.
“മാമാ കുത്തിവെച്ചതാണോ? കരയണ്ടട്ടോ കാണിച്ചുതാ…നാൻ തടവിത്തരാം “.
ഈ തക്കം നോക്കിരാജമ്മയും,കോമളകുമാരനും ഒത്തു പ്രവർത്തിച്ചു.ചെക്കനെ തടവാൻ കാണിച്ചു കൊടുക്കുന്ന ഭാവത്തിൽ മടിയിൽ ഇരുത്തി എഴുതിപ്പിച്ചു വിട്ടു.

അരിയിൽ എഴുതിപ്പിച്ചതുകൊണ്ടാവണം ചെക്കന് “അരി ശീ കെണ പതയേ ണമാ” എന്ന് കാണാതെ പറയാനറിയാം. കോമളകുമാരൻ എഴുതിപ്പിച്ചതുകൊണ്ട് മോൻ വലിയപഠിത്തക്കാരനാകുംഎന്നാണ് രാജമ്മയുടെ ഭാവം. കാഥികൻ എഴുതിപ്പിച്ചതല്ലേ ചെക്കൻ കഥ പറഞ്ഞ് ജീവിച്ചോളും. അല്ലെങ്കിലും ഇല്ലാക്കഥയുണ്ടാക്കി നാട്ടുകാരെ തമ്മിൽ തല്ലിക്കാൻ രാജമ്മ മിടുക്കിയാ.ആ ഗുണം മോൻ കാണിക്കാതിരിക്കുമോ?

നമ്മുടെ ലീലയുടെ കെട്ടിയോൻ കോവാലൻ കൊച്ചുപെണ്ണിനോട് ഇഷ്ടംകൂടാൻ പോയത് നാടുമുഴുവൻ പറഞ്ഞുപരത്തിയത് രാജമ്മയാണ്. തെങ്ങുകേറാൻ ചെന്ന ദാമോദരനെ കുളിസീൻ കാണിച്ച് വശത്താക്കിയ രാജമ്മയ്ക്ക് പതിവ്രതയായ കൊച്ചുപെണ്ണിനെകുറിച്ച് ഇല്ലാക്കഥ പറയേണ്ടആവശ്യമുണ്ടായിരുന്നോ.. കൊച്ചുപെണ്ണിന്റെ ഏഴു പിള്ളേരും ഒരച്ചിൽ വാർത്തതുപോലെ ഇരിക്കുന്നു. പേരുപോലും സാമ്യം. “ചങ്കൻ, ചുങ്കൻ വങ്കൻ,കങ്കൻ, പങ്കി,വെങ്കി,മങ്കി “എത്ര മനോഹരമായ ചേർച്ചയുള്ള പേരുകൾ… കൊച്ചുപെണ്ണിന്റെകെട്ട്യോനാണെങ്കിൽ വേറെ പണിക്കും പോവില്ല ഇത്രയുംകേമനായ കെട്ടിയോൻ ഉള്ളപ്പോൾ എന്തിനാണ് കൊച്ചുപെണ്ണിന് ലീലയുടെ കോവാലൻ..?
ഇയ്യിടെ വഴിയേ പോയ കോളാമ്പി ശാന്തയെ തുണിപൊക്കി കാണിച്ചതിന് കൊച്ചുപെണ്ണിന്റെ കെട്ട്യോനെ പോലീസുപിടിച്ചുകൊണ്ടുപോയി.ഇതറിഞ്ഞ കൊച്ചുപെണ്ണ് പാടത്ത്കളപറിക്കുന്നതുംനിർത്തി പോലീസ് സ്റ്റേഷനിലെത്തി. അപ്പോഴാണ് സത്യം അറിയുന്നത്. കൊച്ചുപെണ്ണിന്റെ കെട്ടോൻ മുണ്ടഴിച്ചുടുത്തതാണ്. കോളാമ്പിശാന്ത വിചാരിച്ചു മുണ്ടുപൊക്കി കാണിച്ചതാണെന്ന്. നിരപരാധിയായ തന്റെ കെട്ട്യോനെ പോലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് കൊച്ചുപെണ്ണ് തുണിപൊക്കി പൊലീസുകാരെ കാണിച്ചിട്ട് കെട്ട്യോന്റെ കയ്യും പിടിച്ച് ഇറക്കികൊണ്ടുപോന്നു. പോലീസുകാരുപോലും അന്തംവിട്ടുനിന്നു.അതിലൊരുപോലീസുകാരന് പേടിച്ചു പനിയും പിടിച്ചു. അത്രയ്ക്കുംഭർത്താവിനെ സ്നേഹിക്കുന്ന കൊച്ചുപെണ്ണിനെകുറിച്ച് പറഞ്ഞുനടക്കേണ്ട ആവശ്യമുണ്ടോ രാജമ്മയ്ക്ക്…?

അച്ചായാ പുതിയവിശേഷം പറയട്ടെ, കോങ്കണ്ണി പാത്തു പെറ്റു. ആൺകുട്ടിയാണ്. പപ്പനാഭൻഡോക്ടറുടെ ആശുപതിയിലായിരുന്നു. പക്ഷേ ഒരു കുഴപ്പമുണ്ട് കൊച്ചിനും കോങ്കണ്ണുണ്ട്. എന്നാലും കുഞ്ഞിക്കണ്ണ് ബാപ്പയായതിന്റെ സന്തോഷത്തിലാണ്. കൊച്ചിനെ കൈയിൽകിട്ടിയ ഉടനെ കുഞ്ഞിക്കണ്ണ് സ്വയം പരിചയപ്പെടുത്തി. ”
മോനെ ഞാൻ വാപ്പച്ചിയാണെടാ… ” കൊച്ച് കോട്ടുവായിട്ട് വീണ്ടും ഉറക്കം പിടിച്ചു. പ്രസവത്തിന് ആശുപത്രിൽ കൂട്ടുപോയത്
ലീലയാണ്. രണ്ടുദിവസം കഴിഞ്ഞ് വീട്ടിൽ വന്നപ്പോഴാണ് അമ്മാവനും, അനന്തിരവനും കണ്ടുമുട്ടുന്നത്.

കോങ്കണ്ണിയുടെയും, ഖദീജയുടെയും കുട്ടികൾ..

പക്ഷേ,പിള്ളേർക്ക് അവനവനെ പോലും തിരിച്ചറിയാൻ സാധിച്ചില്ല. ഉസ്മാൻ തലചരിച്ചൊന്നുനോക്കി വെറുതെ കയ്യും,കാലും പൊക്കിച്ചിരിച്ചു.
എന്തായാലും രണ്ടുമാസം പെറ്റുകിടപ്പു പൂർത്തിയാക്കിയ ഖദീജാഉമ്മാച്ചി മോളുടെ പ്രസവശിശ്രൂഷ ഏറ്റെടുത്തു. ഇതിനിടെ കഞ്ഞിക്കണ്ണ് “വാപ്പച്ചി…” എന്ന് വിളിപ്പിക്കാൻ കൊച്ചിനെ പരിശീലിപ്പിച്ചുതുടങ്ങി .മുട്ടക്കാരൻ ഇസ്മായിലിന്റെ മകൻ ഉസ്മാൻ ‘വാപ്പച്ചി’ എന്നതിന് പകരം “ഉമ്മച്ചി” എന്ന് മാത്രംവിളിക്കേണ്ടിവരും.

അച്ചായാ, പുതിയ പണിക്കാരൻ സുന്ദരനും നാരായണനും തമ്മിൽ പൊരിഞ്ഞവഴക്ക് നടന്നു പണിക്കാരി കോരയെ സുന്ദരൻ തോണ്ടിയത് നാരായണൻ കണ്ടു. സ്വന്ദരൻപറയുന്നു. തോണ്ടിയില്ലെന്ന്. കോരപറയുന്നു കുനിഞ്ഞുനിന്ന് കളപറിച്ചപ്പോൾ കാലിൽഇഴഞ്ഞത് നീർക്കോലിയാണെന്ന് തോന്നി എന്ന്. എന്നാൽ നാരായണൻ പറയുന്നു. പുറകിൽനിന്ന് കളപറിക്കുന്നതിന്റെ കൂട്ടത്തിൽ കോരയുടെ കാലിൽ സുന്ദരൻ തോണ്ടിയെന്ന്. കോരയിക്ക് പ്രശ്നമൊന്നുമില്ല നാരായണൻ പ്രശ്നം ആക്കുകയുംചെയ്‌തു പൊതുവെ സംശയരോഗിയായ നാരായണന്റെ സംശയമാണ് എന്നുപറഞ്ഞ് വഴക്ക്‌ ഒത്തുതീർപ്പായി.എന്നാലും എനിക്കൊരു സംശയം സുന്ദരൻവന്നതിനുശേഷം കോരയ്ക്ക് ഒരിളക്കമില്ലേ എന്ന്.”സുന്ദരൻ” എന്നപേരിൽ പൊടിയമ്മ വരെ ഇളകി.

അച്ചായാ.ഇവിടെ പുരുഷൻ ബാലവാടിയിൽ പോകുന്നു പിള്ളേര്
രണ്ടുപേരും ഇഴഞ്ഞും, തുഴഞ്ഞും പോകുന്നു. അമ്മച്ചിയമ്മമാർ മരച്ചീനികൃഷിയിൽ ശ്രദ്ധിക്കുന്നു. ‘തുരപ്പൻ എലിയെ എങ്ങനെ തുരത്താം’ എന്ന
ഗവേഷണത്തിലാണ് രണ്ടുപേരും.

പൊടിയമ്മ സുന്ദരന്റെ വരവും കാത്ത് കെട്ടിയൊരുങ്ങി നിന്ന് ചമ്മിയത് കാരണം കൂടുതൽ മിണ്ടാട്ടമില്ല. മോളിക്കുട്ടി മൂളിപ്പാട്ടും പാടി പണിയിലാണ്. ജോൺസണും,സ്റ്റീഫനും പണിക്ക് പോകുന്നു. അപ്പച്ചൻ പാടത്ത് പണിയിലാണ്.ഉച്ചയക്ക്‌ മറിയാമ്മച്ചി ചോറും കൊണ്ട് പോകും.വൈകിട്ട് നാരായണൻ പുല്ലും കൊണ്ട് വരും. അകമ്പടിസേവിച്ച് സുന്ദരൻ പാപ്പനും,പീപ്പിയുമായി എത്തും.
പുറകെ അപ്പച്ചനും മറിയാമ്മച്ചിയും വരുന്നുണ്ടാവും.ഇതൊക്കെയാണ് വിശേഷങ്ങൾ…

0 Comments

No Comment.