Skip to content

chithrodayamflashnews.com

November 28, 2026 2:10 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

അച്ചായന്റെ സ്വന്തം ശ്രീദേവി(ഹാസ്യ ഭാവന)

എന്റെ അച്ചായന്,

എത്രനാളായി അച്ചായൻ ഇങ്ങോട്ടൊന്നുവന്നിട്ട്. സമയം ആർക്കുവേണ്ടിയും കാത്തിരിക്കില്ലച്ചായാ. അതിങ്ങനെ സെക്കന്റുകൾ, മിനിറ്റുകൾ,മണിക്കൂറുകൾ,ദിവസങ്ങൾ,മാസങ്ങൾ,വർഷങ്ങൾ എന്നിങ്ങനെ പൊയ്ക്കൊണ്ടിരിക്കും. നമുക്ക് ഓരോ വയസും കടന്നുപോകും. ജനിച്ചുവീഴുന്ന കുട്ടിക്കുപോലും പ്രായമേറിവരികയാണ്. അതുകൊണ്ട് നമ്മളും വയസാവും. പരസഹായമില്ലാതെ നടക്കാൻകഴിയാത്ത അവസ്ഥയിൽ നഷ്ടപ്പെട്ടതിനെ ഓർത്ത് വിലപിച്ചിട്ട് കാര്യമുണ്ടോ?ജീവിതം ഭൂമിയിൽ ഒന്നേയുള്ളു.ബാക്കിയെല്ലാംവെറുംസങ്കൽപ്പങ്ങൾമാത്രം. മരിച്ചവരൊന്നും തിരിച്ചുവരാത്തിടത്തോളം അങ്ങനെയൊന്നില്ല എന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു. ബന്ധങ്ങളും, സ്നേഹവും ജീവിച്ചിരിക്കുമ്പോൾ മാത്രമേയുള്ളൂ. പേരും പ്രശസ്തിയും പോലും ജീവിച്ചിരിക്കുമ്പോൾ മാത്രം.എത്രയോ പ്രശസ്തർ മണ്മറഞ്ഞുപോയി. അവരിൽ എത്രപേരെ നാം ഓർക്കുന്നു? എത്രപേർ ഓർക്കുന്നു?ജീവിച്ചിരിക്കുമ്പോൾ കാണുന്നതിൽ പലതും പൊയ്മുഖങ്ങൾമാത്രമാണ്. വല്ലപ്പോഴും നമ്മളെയോർക്കുന്നത് നമ്മുടെ പ്രിയപ്പെട്ടവർ മാത്രമാണ്. അതുകൊണ്ട് ഈശ്വരൻ ഈ ഭൂമിയിൽ തന്ന ഓരോനിമിഷവും വിലപ്പെട്ടതായിക്കണ്ട് പ്രിയപ്പെട്ടവരെ ഇനിയും തിരിച്ചറിയുക.അവർ പ്രിയപ്പെട്ടവരാണെങ്കിൽ മാത്രം. തർക്കിക്കാനും പരിഭവം പറയാനും,മറ്റാർക്കുംശല്യമാകാതെ ഒതുങ്ങികൂടുന്നവരും ഈ ലോകത്തുണ്ട്.അവരാരും ഇഷ്ടമുണ്ടായിട്ട് അങ്ങനെയായിതീർന്നവരല്ല. സാഹചര്യങ്ങൾ/തിരിച്ചറിയുകൾ അവരെ അങ്ങനെയാവാൻ നിർബന്ധിതരാക്കുന്നു.അവരെ തിരിച്ചറിയാൻകഴിയുന്നിടത്താണ് വിജയം. അല്ലെങ്കിൽ തിരിച്ചറിയാൻ ശ്രമിക്കാതെ പോകാം.അതുമല്ലെങ്കിൽതിരിച്ചറിയുന്നില്ല എന്ന് ഭാവിച്ചുപോകാം. എങ്ങനെയായാലും ഈ ഭൂമിയിൽ ജീവിക്കാൻകിട്ടുന്ന അവസരംനഷ്ടപ്പെടുത്താതിരുന്നാൽ ഒരിക്കൽ പശ്ചാത്തപിക്കേണ്ടിവരില്ല.

ഇതൊക്കെ സാവിത്രി ദേവന്റെ ഉപദേശങ്ങളാണ് കേട്ടോ.പക്ഷേ, അവൾപറയുന്നത് ആരുകേൾക്കാണ്?
ഉപദേശിക്കാൻ എല്ലാവർക്കും കഴിയും.പ്രാവർത്തികമാക്കാൻ പ്രയാസവും. എന്നാലും അവൾ പറയുന്നതിലും കാര്യമില്ലേ..? നമ്മൾ ചിന്തിക്കണം അച്ചായാ.

സ്റ്റീഫനും, ജോൺസണും, കുഞ്ഞമ്മയും,റജിമോളും കുടുംബത്തോടൊപ്പം .താമസിക്കുന്നു.പക്ഷേ നമ്മളോ? ഇത്രയുംകാലത്തിനിടയ്ക്ക് നമ്മൾ ഒരുമിച്ച് താമസിച്ചത് വളരെ കുറച്ചുകാലം മാത്രം. അച്ചായാ, ഞാനൊന്ന് ചോദിച്ചോട്ടെ? സത്യത്തിൽ നിങ്ങൾക്കെന്നെ ഇഷ്ടമാണോ?
ചുറ്റും സ്നേഹിക്കാൻ ഒത്തിരിപേരുള്ളപ്പോൾ അതിലൊരാൾ മാത്രമല്ലേ ഞാനും.അതോ ഇടവേളകളിൽ ഓർക്കാൻ/വിശ്രമിക്കാൻ ഇടത്താവളമോ?എന്തായാലും ചോദ്യം ചോദിച്ച് ബദ്ധിമുട്ടിക്കുന്നില്ല.l കാരണം എങ്ങനെയായാലും ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. ഭർത്താവിനെ സ്നേഹിക്കാതിരിക്കാൻ കഴിയില്ലല്ലോ…..

അതൊക്കെപ്പോട്ടെ,

നാട്ടുവിശേഷങ്ങൾപറയാം.

അച്ചായാ,തള്ള് അപ്പുണ്ണിയുടെ കെട്യോൾ (കെട്ടിയിട്ടില്ല എന്നത് സത്യം. ) എന്നാലും കൂടെ
താമസിക്കുന്നവളെ മറ്റെന്തുപറയാൻ?

സുശീലയുടെ ഗർഭശിശ്രൂഷ ഏറ്റെടുക്കാൻ
ആരുമില്ല. പപ്പനാഭൻ ഡോക്ടർ പറഞ്ഞത്
ഇരട്ടകുട്ടികൾ ആയിരിക്കും എന്നാണ്.അതോടെ അപ്പുണ്ണിയുടെ ഉത്സാഹംകൂടി. പുട്ടുകുത്തൽ ഒന്നുകൂടി സ്പീഡാക്കി.പക്ഷേ ആണുങ്ങൾമാത്രമുള്ള കടയിൽ എങ്ങനെ സുശീലയെ ഗർഭം വളർന്നുവരുന്ന സാഹചര്യത്തിൽ നിർത്തും.ഏതിനും പരിഹാരംവേണമല്ലോ. രാഘവൻ മാമൻ അപ്പച്ചനെവിളിക്കാൻ കൊച്ചുപെണ്ണിന്റെ മോൻ വങ്കനെ പറഞ്ഞുവിട്ടു.

വൈകിട്ട് നടന്ന ചർച്ചയിൽ പ്രസവംകഴിഞ്ഞ് ഒരുമാസംവരെ സുശീലയെ വറീത് മൂപ്പീന്നിന്റെ കെട്ടോൾ സരസ്വതിനോക്കാമെന്ന് തീരുമാനമായി. സരസ്വതി വന്ന് സുശീലയെ കൂട്ടിക്കൊണ്ടുപോയി.ഒരു ഉപാധിയോടെ, അപ്പുണ്ണി വറീതുമുപ്പീന്നിന്റെ വീട്ടിൽ താമസിക്കാൻപാടില്ല. സുശീല പ്രസവം അടുക്കുന്നതുവരെ കടയിൽസഹായത്തിനെത്തും.വൈകിട്ട് വറീതിന്റെ വീട്ടിൽ
സരസ്വതിയുടെസംരക്ഷണയിൽ കിടപ്പ്. പ്രസവശിശ്രൂഷ സരസ്വതിചെയ്യും. പ്രസവം പപ്പനാഭൻഡോക്ടറുടെ ആശുപത്രിയിൽ. അങ്ങനെ സുശീലയുടെ പ്രസവക്കാര്യം തീരുമാനമായി.

ഇപ്പോഴാണ് കോങ്കണ്ണി
പാത്തുവിന്റെ കൊച്ചിന്റെ നൂലുകെട്ടിനുപോയത് ഓർമവന്നത്. അമ്മച്ചിയമ്മയും ചെക്കനും കൂടിയാണ് പോയത്.കുഞ്ഞിക്കണ്ണിന്റെ ഉമ്മയും പെങ്ങന്മാരും,മച്ചാമാരും വന്നിരുന്നു. ചടങ്ങുകഴിഞ്ഞു പത്തിരിയും,കോഴിക്കറിയുംവിളമ്പി.
ചെക്കന് അമ്മച്ചിയമ്മ പ്രത്യേകം പറഞ്ഞ് കോഴിയുടെകാല് തന്നെ മേടിച്ചുകൊടുത്തു. വയറ് നിറഞ്ഞപ്പോൾ ചെക്കന് ഉറക്കവും വന്നുതുടങ്ങി.അമ്മച്ചിയമ്മയെക്കൊണ്ട് ചെക്കനെ എടുക്കാൻ പറ്റുമോ..? സരസൂന്റെമോള്
വീട്ടിൽവന്നുപറഞ്ഞു. പിന്നെ,ചെക്കനെ എടുക്കാൻ ഞാൻപോയി.അവിടെച്ചെന്നപ്പോൾ ചെക്കൻ അമ്മച്ചിയമ്മയുടെ മടിയിൽകിടന്ന് ഉറങ്ങുന്നു. വിളിച്ചുണർത്താൻ നോക്കി.ചെക്കന് ഒരു ബോധവുമില്ല. അമ്മച്ചിയമ്മയുടെ കൂടി സഹായത്താൽചെക്കനെ എടുത്ത്‌ തോളത്തിട്ടു.എന്റെ അച്ചായാ, ചെക്കൻ നമ്മുടേതാണെങ്കിലും പറയാതിരിക്കാൻ നിവർത്തിയില്ല.എന്തൊരുഭാരം. നടുവിന്റെഭാഗത്തുനിന്ന് ഒരു കൊടുത്തിപ്പിടിയും വാരിയെല്ല് തമ്മിൽ ഉരസുന്നതും അനുഭവപ്പെട്ടു. എങ്ങനെയൊക്കെയോ ചെക്കനെ മൂന്ന് തോട്ടിന്റെ പാലം വരെ കൊണ്ടുവന്നു.അപ്പോഴാണ് സുന്ദരനെ കണ്ടത്.
അവൻ ചെക്കനെ വാങ്ങി തോളത്തിട്ടു വീട്ടിൽ കൊണ്ടുവന്ന് അമ്മച്ചിയമ്മയുടെ തട്ടുപിടിയിൽ കിടത്തി. പുറത്തേക്കിറങ്ങാൻ നേരം സുന്ദരൻപറഞ്ഞു

“ചേച്ചീ കൊച്ചിന് രാസവളപ്രയോഗമാണോ? ചാണകമാണ്‌നല്ലത് “എന്ന്.

ആരായാലും പറഞ്ഞുപോകും. ചെക്കൻ അമ്മാതിരി തീറ്റയല്ലേ തിന്നുന്നത്. പിള്ളേർക്ക് കൊണ്ടുവരുന്ന കടയപ്പത്തിൽ ഒരു പങ്ക് കൊടുക്കും.അതുംപോരാഞ്ഞ് കട്ടെടുക്കും.കുട്ടിക്കാലത്ത് ഈ പണി എനിക്കുമുണ്ടായിരുന്നു.അമ്മാവൻകാണാതെ എത്ര കർപ്പൂരമാങ്ങ മോട്ടിച്ച് തിന്നിരിക്കുന്നു.കട്ടെടുത്ത മാങ്ങകളിൽ പലതും ഞാൻ അച്ചായനും കൊണ്ട് തന്നിട്ടുണ്ട്.എത്രയോ പ്രാവശ്യം.

“ശ്രീദേവി നിന്റെ മാങ്ങകൊള്ളാം “

എന്നച്ചായൻ പറഞ്ഞിട്ടുണ്ട്.
കൊണ്ടുതരുന്ന മാങ്ങയുടെ അണ്ടിക്കൊട്ട വരെ ഉറിഞ്ചിയിട്ട് സ്നേഹംഭാവിക്കും.എന്നിട്ട് “ശ്രീദേവി.. “എന്ന് വിളിക്കും ഞാനൊരുമണ്ടി.വിളികേട്ടാൽ ഉടനെ അച്ചായൻ പറയും.
“നീ ഈ മാങ്ങേണ്ടിക്ക് കൂട്ട് പോ “എന്ന്.
അന്നേ പറ്റിക്കാൻ അച്ചായൻ മിടുക്കനാ..ഇപ്പോഴും
ഞാനൊരുമാങ്ങേണ്ടി. വലിച്ചെറിയുമ്പോൾ പാറപ്പുറത്തോ, മരുഭൂമിയിലോ വീഴുമെന്നുറപ്പ്.

അച്ചായാ, ഈ കത്തിൽ ഇത്രയൊക്കെപ്പോരേ വിശേഷങ്ങൾ?അച്ചായന് സുഖമല്ലേ?ഇവിടെ ഞങ്ങൾക്കും സുഖമാണ്.. കൂടുതൽവിശേഷങ്ങൾഅടുത്ത കുത്തിൽ…

0 Comments

No Comment.