Skip to content

chithrodayamflashnews.com

November 28, 2026 1:59 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

അച്ചായന്റെ സ്വന്തം ശ്രീദേവി(ഹാസ്യ ഭാവന)

എന്റെ അച്ചായന്,

അച്ചായാ,നമ്മുടെ പൗലോസ് അച്ചായൻ കുറച്ചു ദിവസം മുൻപ് കാലുതെന്നിവീണു. കുറച്ചുനാളായി വഴുക്കലുള്ള സ്ഥലത്തുകൂടിയാണ് പൗലോസിന്റെ യാത്ര. നമ്മുടെ ഇടവകയിലെ അവറാച്ചന്റെ മോള് സൂസന്നാമ്മയുടെ വീട്ടിൽ അന്തികുർബ്ബാനയ്ക്ക് പൗലോസ് പോകാറുണ്ടത്രെ. പ്രാർത്ഥന തുടങ്ങിയിട്ട് നാളുകുറെയായി.പൗലോസിന്റെ കെട്ട്യോള് വലിയഗുണമില്ല. പോരെങ്കിൽ നാടൊട്ടുക്ക് കുർബ്ബാന കൂടാൻപോകും.ഭർത്താവിന് ആവശ്യമുള്ളകുർബ്ബാനയ്ക്ക് അവർക്ക് സമയവുമില്ല.അപ്പോഴാണ് സൂസന്നാമ്മ കെട്ട്യോനെ കളഞ്ഞിട്ട് ഒറ്റയ്ക്ക് താമസിക്കുന്നതറിഞ്ഞത്. ലൂക്കോസ് മുതലാളിയുടെ ഇളയമോന്റെ ഒത്തുകല്യാണത്തിന് പൗലോസും സൂസന്നാമ്മയും കണ്ടുമുട്ടി.അന്ന് മുതൽ കൊണ്ടും കൊടുത്തും അവർ ആരുമറിയാതെ പ്രാർത്ഥിക്കാൻ തുടങ്ങി.സുസന്നാമ്മയുടെവീട്ടിലേയ്ക്ക് പോകുന്ന ഇടവഴിയുടെ നടുക്ക് ഒരു പരന്ന പാറയുണ്ട്.വേനൽക്കാലം ഒഴികെ എപ്പോഴും ഈ പാറയിലൂടെ വെള്ളം ഒഴുകിക്കൊണ്ടിരിക്കും. അതുകാരണം പായൽ പിടിച്ച് വഴുക്കലുണ്ട്.മാസങ്ങളായി പൗലോസ് ഈ പാറയിലൂടെ കയറിയിറങ്ങുന്നു. ഇതുവരെ തെന്നിയിട്ടില്ല. കഴിഞ്ഞ ആഴ്ച. സൂസന്നാമ്മയുടെ പാപ്പന്റെ മോനും,കുടുംബവും ബന്ധുവീടുകൾ സന്ദർശിക്കുന്നതിന്റെ ഭാഗമായി വീട്ടിലെ പട്ടിയെ സൂസന്നാമ്മയെ ഏൽപ്പിച്ചു.വീട് മാറിയതിന്റെ ദേഷ്യത്തിൽ പട്ടി തുടലുംപൊട്ടിച്ച് വീടിനുചുറ്റും ഓട്ടമായി.പരിചയമില്ലാത്ത പട്ടിയല്ലേ സുസന്നാമ്മയ്ക്കും പിടിച്ചുകെട്ടാൻപേടി.അപ്പോഴാണ്‌നമ്മുടെ പൗലോസ് അച്ചായൻ അന്തികുർബ്ബാനയ്ക്ക് ചെല്ലുന്നത്.മുറ്റത്ത് കാലെടുത്ത് വെച്ചതും പട്ടി കുരച്ചുകൊണ്ടുചാടി. പൗലോസ് അതിനേക്കാൾപൊക്കത്തിൽചാടി.വഴുക്കലുള്ളപാറയിൽ തെന്നി താഴോട്ട് പൗലോസ് സ്പീഡിലെത്തി.പക്ഷെ പാറയുടെ മുകളിൽ നിന്നതല്ലാതെ പട്ടി താഴോട്ട് വന്നില്ല.
തിരിച്ചറിവ് പൗലോസിനേക്കാൾ പട്ടിക്ക് ഉണ്ടെന്ന്തോന്നുന്നു. എന്തായാലും നാട്ടുകാർ ഓടിക്കൂടി.അപ്പോഴുണ്ട് തെന്നിവീണ് പൗലോസ് കിടക്കുന്നു.പൗലോസുംസുസന്നാമ്മയുംചേർന്ന് അന്തികുർബ്ബാന കൂടാറുണ്ട് എന്ന് നാട്ടുകാർക്കറിയാം. പക്ഷേ,കയ്യോടെ പിടിക്കുന്നത് ആദ്യമാണ്.നാട്ടുകാര് താങ്ങിയെടുത്ത് അമ്പോറ്റിവൈദ്യന്റെ അടുത്തുകൊണ്ടുപോയി.ഇപ്പോൾ തടവും,തേയ്പ്പും,കിഴിയിലും ഒക്കെയായി കഴിയുന്നു.സൂസന്നാമ്മയുടെ വീട്ടിൽപോയത് പൗലോസിന്റെ കെട്ട്യോളറിഞ്ഞു. എന്നിട്ടും,കെട്ട്യോളുപറയുന്നത് “ചെകുത്താൻ കൊണ്ടുപോയതായിരിക്കും.കന്യാമറിയത്തിന് ഒരുകൂട്മെഴുകുതിരി കത്തിക്കണം” എന്നാണ്.

പാത്തും, പതുങ്ങിയുംസൂസന്നാമ്മ അമ്പോറ്റിവൈദ്യന്റെ വൈദ്യശാലയിൽചെന്നുപൗലോസിനെ കാണാൻ.അപ്പോഴുണ്ട് തൊട്ടാപ്പൊട്ടുന്ന പ്രായത്തിലുള്ള രണ്ടുതേപ്പുകാരികൾ പൗലോസിനെ തടവുന്നു. പൗലോസ് അതാസ്വദിച്ച് കിടക്കുന്നു.ഇത്രയും ആസ്വാദനം കുർബ്ബാനകുടുമ്പോൾ പോലും കാണിച്ചിട്ടില്ല എന്നോർത്ത് സുസന്നഅതിശയപ്പെട്ടു.സൂസന്നയെകണ്ടതും പൗലോസ് ചോദിച്ചു.

“ഞാനുള്ളപ്പോൾ എന്തിനാ സൂസു പട്ടി?”.

സുസന്നാമ്മ ഉണ്ടായകാര്യം പൗലോസിനെ ധരിപ്പിച്ചു.

“ഇനി എന്നാ പൗലോച്ചായാ
വൈദ്യശാലേന്ന് വീട്ടിപോണത് “?

സൂസന്നാമ്മയുടെ ചോദ്യം പൗലോസിനത്ര ഇഷ്ടമായില്ല.

“നിനക്ക് കണ്ണ് കാണാമേലേ സുസു..മൊത്തം ചതവാണ്.കുറച്ചുദിവസം കഴിയും ഇവിടുന്ന് പോവാൻ”.

തടവാനും തലോടാനും സുന്ദരിമാരായ പെമ്പിള്ളേര് ഉണ്ടെങ്കിൽ ആരും കിടന്ന് തടവിക്കും. പൗലോസിനെപറഞ്ഞിട്ടും കാര്യമില്ല.ഒരു കെട്ട്യോളുള്ളതാണെങ്കിൽ സോത്രം പാടി നടപ്പാണ്.
പിന്നെയുള്ളത് സൂസന്നാമ്മ. അതും വർഷം മൂന്നാലായി. കുർബ്ബാനച്ചൊല്ലി മടുത്തുതുടങ്ങിയപ്പോഴാണ് ഭാഗ്യത്തിന് തരുണീമണികളുടെ കരലാളനമേൽക്കാൻ കഴിഞ്ഞത്.ഇപ്പോഴല്ലെങ്കിൽ ഇതൊന്നും നടക്കാനുംപോകുന്നില്ല. കിട്ടുന്ന അവസരംആസ്വദിക്കുക എന്നതാണ് പ്രധാനം.
ഇവിടെന്നിറങ്ങിയാലും സൂസന്നാമ്മയെ പിന്നേയുംകിട്ടും.പക്ഷേ ഈ പെൺപിള്ളേര് ഇപ്പോഴേ കിട്ടൂ.ഒത്താൽ ഒരുമാസത്തെ തടവ്‌ചികിത്സകഴിഞ്ഞേ പോകുന്നുള്ളൂ.എന്ന് പൗലോസ് അച്ചായൻ മനസിൽ ഉറപ്പിച്ചിരിക്കുകയാണ്. എന്തായാലും തേയ്പ്പും കിഴിയിടലും അഞ്ചാം ദിവസവും തുടരുന്നു…
തേയ്പ്പുംകഴിഞ്ഞു ചെല്ലുമ്പോഴേയ്ക്കും സൂസന്നാമ്മ പാറപ്പുറത്തെ പായൽ മാറ്റിയിട്ടുണ്ടാവും.ഇനി തെന്നി വീഴാൻ പൗലോസ് ശ്രമിച്ചാലും വീഴാൻപറ്റാത്തവിധം വഴുക്കലില്ലാത്ത സൂസന്നാമ്മയുടെ പുതിയ പാറകണ്ട് പൗലോസ് അന്തംവിടാൻ പോകുന്നതേയുള്ളു…

അച്ചായാ,പൊടിയമ്മയ്ക്ക് ഇന്നലെ വയറുവേദനയും, ഓക്കാനവും ആയിരുന്നു.ഗർഭലക്ഷണം കാണുന്നില്ല
എന്ന് അമ്മച്ചിയമ്മ പറഞ്ഞു. പുള്ളിപ്പശുവിന്റെ ലക്ഷണം നോക്കി ഗർഭംനിർണ്ണയിക്കാൻ അമ്മച്ചിയമ്മ മിടുക്കിയാണ്. അതുകൊണ്ടുതന്നെ ഗർഭം കണ്ടാൽ അമ്മച്ചിയമ്മയ്ക്ക് തിരിച്ചറിയാം.. കുറച്ചു ഇഞ്ചിനീര്കുടിച്ചപ്പോൾ പ്രശ്നം തീർന്നു.മെനിങ്ങാന്ന് കുറച്ച് പുഴമീൻ കിട്ടി.അത് ഇന്നലെ വറ്റിച്ച് എല്ലാവർക്കും കൊടുത്തു.ബാക്കിയിരുന്ന കറി കഞ്ഞിയുണ്ടാക്കിയപ്പോൾ പൊടിയമ്മ തിന്നു. ചെക്കൻ ബാലവാടിയിൽ പോയത് നന്നായി.ഇല്ലായിരുന്നെങ്കിൽ അതിൽ തലയിട്ടേനെ. ബാലവാടിയിൽ കൂടെ പഠിക്കുന്ന പെണ്ണിനെ കല്യാണം കഴിക്കണം എന്നാണ് പറയുന്നത്. എപ്പോഴും അമ്മച്ചിയമ്മയോടാണ് ആഗ്രഹങ്ങൾ
പറയുന്നത്. ഇതും രഹസ്യമായി അമ്മച്ചിയമ്മയോട് പറഞ്ഞു.

“അമ്മമ്മേ സോബണേനെ എനിച്ചു കെട്ടണം.വലിയ കല്യാണംകൂടണം, കുറെ കോയിക്കാല്
കറിവെക്കണം.തിരുന്തോരത്തുന്ന് അപ്പച്ചനേം കല്യാണം ബിളിക്കണം. മാലയും പൂവും വേണം.”

ചെക്കന്റെ ആഗ്രഹം കേട്ട് അമ്മച്ചിയമ്മചോദിച്ചു

” ഒരിക്കൽ കെട്ടാൻ കരഞ്ഞത് ഓർമ്മയുണ്ടല്ലോ.അന്ന് പനിപിടിച്ചതും ഇനി കല്യാണം വേണ്ടെന്ന് പറഞ്ഞതും മോൻ മറന്നുപോയോ? “

ചോദിച്ചുതീർന്നതും ചെക്കൻ മറുപടിയും പറഞ്ഞു

“ഇപ്പം കെട്ടണ്ട..അമ്മമ്മേ, പുരുസൻ വലുതാകുമ്പം കെട്ടിച്ചു തരണം”.

എന്തായാലും കല്യാണം ഉടനെ വേണ്ട എന്നുകേട്ടതും അമ്മച്ചിയമ്മയ്ക്ക് സമാധാനമായി…
നമ്മുടെ മോന് ഇടയ്ക്കിടെ ബുദ്ധി തെളിയുന്നുണ്ട് അച്ചായാ. ചെക്കൻ പിണങ്ങിയാൽ സ്റ്റീഫന് മാത്രമേ തളക്കാൻ പറ്റൂ..

അച്ചായാ, ഇവിടെ നല്ല മഴയാണ്.ആകെ ഉണ്ടായിരുന്ന കമ്പിളിപുതപ്പ് ഞാൻ അമ്മച്ചിയമ്മയ്ക്ക് കൊടുത്തു.അച്ചായൻ വാങ്ങിത്തന്ന പെറ്റുകിടപ്പ് കുപ്പായം” കോര ചാണകം ചുമക്കാൻ വന്നപ്പോൾ ഇട്ടിരുന്ന കാര്യം ഞാൻ എഴുതിയിരുന്നല്ലോ.ഇപ്പോൾ കുപ്പായത്തിന്റെ ഒരുഭാഗം കൊച്ചുപെണ്ണും ബാക്കിഭാഗം കോരയും ചുമ്മാട് (ചുമടുതാങ്ങാൻവെക്കുന്നതുണി) ആയി ഉപയോഗിക്കുന്നു. അമ്മച്ചിയമ്മകാരണം എന്റെ പെറ്റുകിടപ്പ്
കുപ്പായം ഈ വിധമായി..

അച്ചായാ,അടുത്ത പെറ്റുകിടപ്പിന് കുപ്പായംമേടിച്ചാൽ ഞാനാർക്കും കൊടുക്കില്ല.പിന്നെ എന്നോട് ദാനം ചെയ്യാൻ പറഞ്ഞാൽ അപ്പച്ചന്റെ അമ്മച്ചിയാണെന്ന് ഞാൻ നോക്കില്ല പറഞ്ഞേയ്ക്കാം. അച്ചായാ, സുഖമാണോ?ഇവിടെ എല്ലാവർക്കും ഒരുവിധംസുഖമാണ്..

0 Comments

No Comment.