
ദാമ്പത്യ യുദ്ധവും കുട്ടികളും
ദാമ്പത്യം ഒരു യുദ്ധമാണോ എന്ന് പലർക്കും സംശയം തോന്നാം. ദാമ്പത്യ കലഹങ്ങൾ, അതുമായി ബന്ധപ്പെട്ട കൊലപാതകം, ആത്മഹത്യ, പരസ്പരം വെല്ലുവിളിക്കൽ….
ഇതൊക്ക ചേർത്ത് വെയ്ക്കുമ്പോൾ പല ദാമ്പത്യബന്ധങ്ങളും യുദ്ധക്കളമായി മാറുന്നു.
പലപ്പോഴും ദമ്പതികൾ തമ്മിലുള്ള സ്വരചേർച്ച ബാധിക്കുന്നത് കുട്ടിളെ തന്നെയാണ്. പരസ്പരം കുറ്റം പറയുക, കുട്ടികളെ പക്ഷം ചേർക്കുക തുടങ്ങി ഭാര്യാഭർത്താക്കന്മാർ കുട്ടികളെ കരുക്കളായി ഉപയോഗിക്കാറുണ്ട്.കുട്ടികളെ തനിക്ക് അനുകൂലമാക്കാൻ പരിദോഷികങ്ങൾ നൽകുക,എന്തിനും സപ്പോർട്ട് ചെയ്യുക, പണം നൽകി സന്തോഷിപ്പിക്കുക…
പങ്കാളിയെ എതിരിടാൻ മക്കളെ തനിക്ക് അനുകൂലമാക്കാൻ കഴിയും. പക്ഷേ അത്തരം കുട്ടികൾ ഒരിക്കലും ബന്ധങ്ങൾക്ക് പ്രാധാന്യം കൊടുക്കുകയോ, സ്നേഹമോ, സമൂഹത്തോട് പ്രതിബദ്ധതയോ ഉണ്ടാവില്ല. മുതിർന്നുകഴിഞ്ഞാൽ പണത്തിന് മാത്രം പ്രാധാന്യം നൽകി, കടമകൾക്കോ കർത്തവ്യങ്ങൾക്കോ യാതൊരു മൂല്യവും കൽപ്പിക്കാതെ ജീവിക്കുന്ന കുട്ടികളായിരിക്കും.
ദാമ്പത്യ ബന്ധത്തിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകാം. പക്ഷേ അത്തരം സന്ദർഭത്തിൽ കുട്ടികളെ ഒഴിവാക്കി നിർത്തിയിട്ട് സംസാരിക്കുക, ഒരാൾ മറ്റൊരാളിന്റെ കുറ്റങ്ങൾ നിരത്തി കുട്ടികളുടെ മനസ്സിൽ വിഷം കുത്തിവെയ്ക്കാതിരിക്കുക,”വിതച്ചതെ കൊയ്യാൻ” കഴിയൂ…..

No Comment.