Skip to content

chithrodayamflashnews.com

November 28, 2026 1:03 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

അച്ചായന്റെ സ്വന്തം ശ്രീദേവി(ഹാസ്യഭാവന)

.
പ്രിയപ്പെട്ട അച്ചായന്,

അച്ചായാ,ഇവിടെ നല്ല മഴയാണ്. പാടവും,തൊടിയും വെള്ളം നിറഞ്ഞു.നല്ല തണുപ്പ്… രാത്രിയും രാവിലേയും അടുക്കളയിൽ അടുപ്പിൽ തീ കുട്ടി തണുപ്പ് മാറ്റുകയാണ്.കടംവാങ്ങിഅപ്പച്ചൻ കൃഷിചെയ്തതൊക്കെയും വെള്ളത്തിൽമുങ്ങുമെന്നാ തോന്നുന്നത്.കഞ്ഞികുടിമുട്ടിക്കാൻ പെയ്യുന്നമഴ. നാട്ടിൽ ആർക്കുംപണിക്ക് പോകാൻ പറ്റുന്നില്ല. രാഘവൻമാമന്റെ കടയിലും പഴയതുപോലെ തിരക്കില്ല.അല്ലെങ്കിലും സുശീല ഗർഭം ധരിച്ചതോടെ കടയിൽപയ്യൻമ്മാരുടെ വരവ്‌കുറഞ്ഞു. സുശീലയുടെ പ്രസവത്തോടെ മഴയും തുടങ്ങി.അതുകാരണം
ആർക്കുംപണിയുമില്ല. കാശുമില്ല. എപ്പോഴും തള്ളിക്കൊണ്ടിരുന്ന അപ്പുണ്ണിക്ക് ഇപ്പോൾ പൂട്ട് കുത്താൻ അധികം പറ്റുന്നുമില്ല. നാട് ദാരിദ്ര്യത്തിലേയ്ക്ക് പോയ്ക്കൊണ്ടിരിക്കുന്നു. ഒരു പ്രളയം വന്ന് എല്ലാം നഷ്ടപ്പെട്ടതിൽ നിന്ന് കരകയറിവരികയായിരുന്നു. അപ്പോഴാണ് തുള്ളിക്കൊരുകുടംപോലെ മഴതുടങ്ങിയത്. സ്റ്റീഫനും ജോൺസണും പണിക്കു പോകുന്നു. കടയിൽ തിരക്ക് കുറവായതിനാൽശമ്പളംകിട്ടാനും ബുദ്ധിമുട്ടാണ്. അച്ചായൻ ഇനി എന്നാവരുന്നത്?
വീട്ടിലെ കാര്യങ്ങൾക്ക് പൈസയില്ല.അച്ചായൻ വരുമ്പോൾ മൂന്ന് കമ്പിളി ഉടുപ്പുകൾകൊണ്ടുവരണം.പിള്ളേര് തണുത്ത് വിറക്കുകയാണ്. ആകെയുള്ള കമ്പിളിപുതപ്പ് അമ്മച്ചിയമ്മയ്ക്ക്
കൊടുത്തില്ലേ.പിള്ളേര് മൂന്നുപേരുംസുഖമായിരിക്കുന്നു.പുരുഷൻ രണ്ടുദിവസമായി ബാലവാടിയിൽപോകുന്നില്ല. മഴയത്ത് പോയാലും പഠിത്തമുണ്ടാവില്ല. മാത്രമല്ല മഴമാനത്തുകണ്ടാൽപുരുഷന്റെ കൂട്ടുകാരികളൊന്നും വരാറില്ല. ആരൊക്കെവന്നില്ലെങ്കിലും ശോഭന ഇല്ലെങ്കിൽ ചെക്കൻ പിന്നെ മിണ്ടാട്ടമില്ല.അടുത്തവർഷം പള്ളിക്കൂടത്തിൽപോകാൻ നേരം ശോഭനയെ കാണാതെ ചെക്കൻ എന്തുചെയ്യുമോ ആവോ.

അച്ചായാ, വളരെ പ്രധാനപ്പെട്ട നാട്ടുവിശേഷത്തിലേയ്ക്ക് വരാം. കൊച്ചുപെണ്ണിന്റെ മോള് പങ്കിയെ കാണാനില്ലായിരുന്നു.ഇന്നലെ പൗലോസ് അച്ചായന്റെവീട്ടിൽനിന്ന് മടങ്ങിപ്പോയെങ്കിലും വീട്ടിലെത്തിയിരുന്നില്ല .
ആദ്യം കരുതി സൂസന്നാമ്മയുടെ വീട്ടിൽ കാണുമെന്ന്. പൗലോസ് അച്ചായന്റെ പ്രണയലേഖനവുമായി എന്നും സൂസന്നാമ്മയുടെ വീട്ടിൽകയറും.അവിടെസൂസന്നകൊടുക്കുന്ന കുഴക്കട്ടയും തിന്നിട്ട് വീടെത്തുമ്പോൾ ഇരുട്ടും.പിറ്റേന്ന് രാവിലെസൂസന്നാമ്മയുടെ കത്തും വാങ്ങി, കൊച്ചുത്രേസ്യയുടെ കണ്ണുവെട്ടിച്ച് കത്ത് പൗലോസിന്കൊടുത്ത്, പൗലോസ് കൊടുക്കുന്ന അഞ്ചുപൈസയും മേടിച്ച് വീട്ടുപണിയിലും,പുറംപണിയിലും കൊച്ചുത്രേസ്യയെ സഹായിച്ച് മിച്ചം വരുന്ന ചോറും,കറികളുമായി എന്നുംയാത്രയാകുന്ന പങ്കിയെയാണ്
കാണാതായിരിക്കുന്നത്. കൊച്ചുപെണ്ണ് അലമുറയിട്ട് കരഞ്ഞു.ബാക്കിയുള്ള ആറുപിള്ളേരും കൊച്ചുപെണ്ണിന്റെ അനങ്ങാംപാറ കെട്ട്യോനുംകൂടി വീടുകൾതോറും കേറിയിറങ്ങി. നമ്മുടെ പണിക്കാരിയുടെ മോളെയല്ലേ അച്ചായാ കാണാതായത്.അപ്പച്ചന് അടങ്ങിയിരിക്കാൻ കഴിയുമോ?സുന്ദരനും,നാരായണനും
കൊച്ചുപെണ്ണിനെ സഹായിക്കാൻ ഒപ്പംകൂടി.കോരയും അവളുടെ വീട്ടുകാരും കൊച്ചുപെണ്ണിനെ സമാധാനിപ്പിച്ചുകൊണ്ടിരുന്നു.നേരംവെളുത്തുതുടങ്ങി. രാഘവൻമാമന്റെ ചായക്കടയിൽചായകുടിക്കാൻവെളുപ്പിന് വെച്ചുപിടിച്ച തേങ്ങവെട്ടുകാരൻ ദാമോധരനാണ് ആദ്യംകണ്ടത്. തെങ്ങിൻതോപ്പിലെ പൊട്ടക്കിണറ്റിന്റെ അരികിൽ ഒരു പാവാടഊരി എറിഞ്ഞിരിക്കുന്നു. സംശയം തോന്നിയ ദാമോധരൻ കിണറിലേയ്ക്ക് എത്തിനോക്കി.എന്തോ കിണറ്റിൽ വീണുകിടക്കുന്നു.വിവരമറിഞ്ഞ് രാഘവൻമാമന്റെ കടയിലും പരിസരപ്രദേശങ്ങളിലും ഉണ്ടായിരുന്നവർ ഓടിയെത്തി.അപ്പോഴേയ്ക്കും നേരം പുലർന്നു.വിവരംനാട്ടിൽപരന്നു.കൊച്ചുപെണ്ണും,മക്കളുംനെഞ്ചത്തടിച്ചുനിലവിളിച്ചു.പേലീസെത്തി ആളുകളെ മാറ്റി നിർത്തി. തേങ്ങവെട്ടുകാരൻ ദാമോദരനും,സുന്ദരനുംകിണറ്റിലിറങ്ങി.പങ്കിയുടെ ജഡം കരയ്ക്കെടുത്തു. കാഴ്ചക്കാരിൽകൗതുകമുണർത്തിയത് മൃതദേഹത്ത് തുണിയില്ലായിരുന്നു എന്നുള്ളതായിരുന്നു. പങ്കിയുടെ പാവാട കിണറ്റിൻകരയിൽ കീറിപ്പറിഞ്ഞനിലയിൽകിടപ്പുണ്ടായിരുന്നു. ഓലമറച്ചമറപ്പുരയിൽ പങ്കിയുടെ ശരീരം കോട്ടയത്തുള്ള ഏതോ ഡോക്ടറെകൊണ്ടുവന്ന് കീറിമുറിച്ചു.മണിക്കൂറുകൾ നീണ്ടപരിശ്രമത്തിനൊടുവിൽ തുന്നിക്കെട്ടിയശരീരം പനംപായയിൽപൊതിഞ്ഞ് കൊച്ചുപെണ്ണിന്റെ കെട്ടോനും മൂത്തമകൻ പങ്കനും ചുമന്നു. നാട്ടുകാർ അകമ്പടി സേവിച്ചു.ഇടയ്ക്കിടെനാരായണനുംസുന്ദരനും പങ്കനെയും അച്ഛനേയും സഹായിച്ചു. പണിയെടുത്ത് ഭാര്യയ്ക്കും,മക്കൾക്കും തിന്നാൻ കൊടുത്തില്ലെങ്കിലും കൊച്ചുപെണ്ണിന്റെ കെട്ട്യോൻ കൊങ്കന് കെട്ടിയോളോടും,കുട്ടികളോടും സ്നേഹത്തിനൊട്ടും കുറവില്ലായിരുന്നു. മകളുടെ ജീവനറ്റശരീരം തോളിലേറ്റിനടക്കുമ്പോഴും കൊങ്കൻ ഏങ്ങലടിച്ചുകരഞ്ഞുകൊണ്ടിരുന്നു. വീട്ടിലെത്തിയതും പങ്കൻ ഉച്ചത്തിൽനിലവിളിച്ചു.

“അമ്മച്ചീ..നമ്മളെ.പങ്കി മോള് പോയി…

അതുകേട്ടതും കൊച്ചുപെണ്ണ് കൈമുറുക്കിശക്തിയായിനെഞ്ചത്തിടിച്ചു.

ചന്ദനത്തിരിയുടെ മണം അന്നാദ്യമായി ആ കുടിലിൽ പരന്നു.മണമുള്ളസോപ്പ്, പൗഡർ,സെന്റ്.എന്തിനേറെ ചന്ദനത്തിരിപോലും പങ്കിയുടെവീട്ടിലാരും ഉപയോഗിച്ചിരുന്നില്ല.അമ്പലങ്ങളിൽ പോകുമ്പോൾ പങ്കിയുടെ ഇളയസഹോദരങ്ങൾ പെറുക്കിക്കൊണ്ടുവരുന്ന ഒഴിഞ്ഞ ചന്ദനതിരിയുടെ കവറുകൾ മതിവരുവോളം ഏഴുപേരുംമണത്തുനോക്കി ആസ്വദിക്കുമായിരുന്നു. പജിക്ക് ആകെയുണ്ടായിരുന്ന രണ്ടുപാവാടയും ഒരുടുപ്പും,നിറംമങ്ങിയും പിഞ്ഞിയും തുടങ്ങിയിരുന്നു. പള്ളിപ്പെരുനാളിന് കൊച്ചുത്രേസ്യമേടിച്ചുകൊടുത്തതാണ് അവസാനം ഇട്ടിരുന്ന പാവാടയും ഉടുപ്പും.അതിൽ ഉടുപ്പ് ഇനിയും കണ്ടെടുത്തിട്ടില്ല.
എതായാലുംപങ്കിക്ക്
ആസ്വദിക്കാൻ കഴിയാത്തചന്ദനത്തിരിയുടെ ഗന്ധം തീരുന്നതിനു മുമ്പേ ജഡം കൊച്ചുപെണ്ണിന്റെ കുടില് സ്ഥിതിചെയ്യുന്ന ഒരു തുണ്ട് ഭൂമിയിൽ
മറവ്ചെയ്തു.
അലമുറകൾ തേങ്ങലുകളായിരൂപമാറ്റം സംഭവിക്കുമ്പോഴേയ്ക്കും വന്നവർ ഓരോരുത്തരായി പിരിഞ്ഞുപോയ്കൊണ്ടിരുന്നു.കോരയും,കുടുംബവും കൊച്ചുപെണ്ണിനും മക്കൾക്കും കൂട്ടായി അന്നവിടെ തങ്ങി.കൊച്ചുപെണ്ണിന്റെ ഏഴുമക്കളിൽആറാമത്തെ മകൾ പങ്കിക്ക്
വയസ് പത്ത് തികഞ്ഞിരുന്നില്ല. പോഷകാഹാരക്കുറവ് മൂലം കാഴ്ച്ചയിൽ ഏഴ് വയസേമതിക്കുമായിരുന്നുള്ളു.എന്നാൽ പൗലോസ്- സൂസന്നാമ്മയുടെ പ്രണയ ദൂത് എത്തിക്കുന്ന ഹംസമായപ്പോൾ എന്നും സുസന്നാമ്മ കുഴക്കട്ട ഉണ്ടാക്കികൊടുക്കും. പോരെങ്കിൽപൗലോസ് നൽകുന്ന അഞ്ചു പൈസയും കൂടിയായപ്പോൾ കടയപ്പവും തിന്നുതുടങ്ങി.
ഒരുമാസംകൊണ്ട് പത്തുവയസിന്റെ വലുപ്പം വളർച്ചയിൽ വന്നു ആ വളർച്ചപൂർത്തീകരിക്കാൻകഴിയുംമുൻപേ പങ്കി പരാതിയും,പരിഭവവുമില്ലാത്തലോകത്തേയ്ക്ക് യാത്രയായി…

എനിക്ക് കൊച്ചുപെണ്ണിന്റെ മോള് പങ്കിയെ അറിയില്ല.പങ്കിയെ ആരോ കൊന്ന് കിണറ്റിലിട്ടു എന്നാണ് പറയുന്നത്.അന്ന് പൗലോസ് അച്ചായന്റെ വീട്ടീന്ന് നേരെ സൂസന്നാമ്മയുടെ വീട്ടിൽ ചെന്നു.കുഴക്കട്ടയുംതിന്ന് അവിടെന്നും ഇറങ്ങി.പക്ഷേ അവിടെ നിന്നിറങ്ങിയ പങ്കി എങ്ങനെവടക്കേവശത്തുള്ള ദാമോധരന്റെ വീടിന്റെ ഭാഗത്തേയ്ക്ക് വന്നു?ഇരുട്ടത്ത് കാല്‌തെന്നി വീണെങ്കിൽ ശരീരത്തിലെ തുണി എവിടെ?ആരെങ്കിലും പങ്കിയെ കൂട്ടിക്കൊണ്ടു വന്നതായിരിക്കും എന്ന് പോലീസും നാട്ടുകാരുംപറയുന്നു.എങ്കിൽ അതാര്?ദാമോധരൻ പതിവില്ലാതെ പൊട്ടകിണറ്റിൽ നോക്കേണ്ടകാര്യമുണ്ടോ?അതും നേരംവെളുത്തുവരുന്നതേയുള്ളു,ഇരുട്ട്‌മാറിയിരുന്നില്ല. പൗലോസ്‌അച്ചായനും ദാമോധരനും ഈ മരണത്തിൽ പങ്കുണ്ടോ?ഒന്നും അറിയാൻ പറ്റുന്നില്ല.അച്ചായാ ബാക്കി വിശേഷങ്ങൾ അടുത്തകത്തിൽ

0 Comments

No Comment.