Skip to content

chithrodayamflashnews.com

ശുഭചിന്തകൾ 

സ്നേഹ/ ഇഷ്ടമാണെങ്കിലും….

ഇഷ്ടമാണെന്ന് പറഞ്ഞാൽ എതിർ വ്യക്തി എങ്ങനെ പ്രതികരിക്കും എന്നു ചിന്തിക്കുന്നവർ, ഇഷ്ടം കൂടിയാൽ മറ്റാരെങ്കിലും അറിയുമോ എന്ന് ഭയപ്പെടുന്നവർ, ഇഷ്ടമാണെന്നു പറഞ്ഞാൽ തന്റെ ഇമേജ് നഷ്ടപ്പെടും എന്നുവിശ്വസിക്കുന്നവർ,ഇഷ്ടം ഉള്ളതുകൊണ്ട് ദേഷ്യപ്പെടുന്നവർ….. ഇങ്ങനെ കുറച്ചു പേർ….

ഇഷ്ട /സ്നേഹക്കൂടുതൽ കൊണ്ട് കലഹിക്കുന്നവർ, സ്നേഹകൂടുതൽ കൊണ്ട് അകന്നുപോയവർ,സ്നേഹം പരീക്ഷിക്കാൻ പിണങ്ങി ഇണങ്ങുന്നവർ…
എല്ലാം ഇഷ്‌ടകൂടുതൽ കൊണ്ട് മാത്രം. എത്ര കിട്ടിയാലും അധികമാകാത്തതും,എപ്പോഴും ആഗ്രഹിക്കുന്നതും സ്നേഹം തന്നെയാണ്. എന്തൊക്ക നേടിയാലും സ്നേഹമില്ലെങ്കിൽ ജീവിതത്തിന് എന്തർത്ഥമാണുള്ളത്.ജീവന്റെ / പ്രപഞ്ചത്തിന്റെ നിലനിൽപ്പിനാധാരമാണ്
സ്നേഹമെങ്കിൽ… പ്രകടമാക്കാതെ മനസ്സിൽ ഒളിപ്പിച്ചുവെയ്ക്കണോ.
“ഇഷ്ടമാണെങ്കിലും…” അല്ല. ഇഷ്മാണ് എന്ന് ആത്മവിശ്വാസത്തോടെ, mധൈര്യമായി പറയാൻ സാധിക്കണം.

0 Comments

No Comment.