Skip to content

chithrodayamflashnews.com

November 28, 2026 12:37 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ശുഭചിന്തകൾ

മനുഷ്യന്റെ /മലയാളിയുടെ പൊതു സ്വഭാവങ്ങൾ…

മനുഷ്യന്റെ, പ്രത്യേകിച്ച് മലയാളിയുടെ മാറ്റപ്പെടാത്തതും, ഇനി മാറാൻ സാധ്യതയില്ലാത്തതുമായ ഒരു പൊതുസ്വഭാവമാണ്. മറ്റുള്ളവരുടെ കുറ്റവും കുറവും പറയുക എന്നത്. രണ്ടു വ്യക്തികൾ തമ്മിൽ കണ്ടുമുട്ടിയാൽ സംസാരത്തിനിടയിൽ എപ്പോഴെങ്കിലും പറയും. “നീ കറുത്തുപോയി കേട്ടോ, പഴയസൗന്ദര്യമില്ല, എന്തൊരു വണ്ണമാണ്, അസുഖം വല്ലതുമുണ്ടോ മെലിഞ്ഞു പോയല്ലോ…”

ഇനി ചിലരുണ്ട്. തന്റെ നേട്ടത്തിന്റെ കഥകൾ പൊങ്ങച്ചതിന്റെ മേമ്പൊടി ചേർത്ത് മറ്റൊരാളോട് പറയും.
എങ്ങനെയൊക്കെ നെഗറ്റീവ് ചിന്താഗതി വരുത്താമോ അതിനെല്ലാം മുന്നിൽ നിൽക്കുന്നത് മലയാളികൾ തന്നെയാണ്.

പലരുടേയും ചിന്തകൾ, വെളുത്ത നിറമാണ് സൗന്ദര്യത്തിന്റെ അളവുകോൽ എന്നാണ്. നിറം, ശരീരഘടന,വിലകൂടിയ വസ്ത്രങ്ങൾ… ഇതൊക്കെ ഇല്ലെങ്കിൽ മറ്റുള്ളവർ ശ്രദ്ധിക്കില്ല എന്നൊരു പൊതുധാരണ പലരുടേയും മനസിലുണ്ട്.

വെളുത്തവർ, കറുത്തവർ, പൊക്കം കുറഞ്ഞവർ, തടിച്ച വ്യക്തികൾ.. എന്നിങ്ങനെ…തരം തിരിച്ച് എതിൽ വ്യക്തിയിൽ അപകർഷതാബോധം സൃഷ്ടിക്കുന്നതിലൂടെ ആനന്ദം കണ്ടെത്തുന്നവരുമുണ്ട്.

സൗന്ദര്യം ബാഹ്യസൗന്ദര്യമല്ല എന്ന് ചിന്തിക്കാൻ കഴിയുന്നവർക്ക് മാത്രമേ നിരാശയില്ലാതെ ജീവിക്കാൻ സാധിക്കൂ…

പൊക്കം കുറഞ്ഞവർ, കറുത്തനിറമുള്ളവർ, ബോഡീഷെയിപ്പ് ഇല്ലാത്തവർ, മീശയില്ലാത്തവർ എന്നിങ്ങനെ മനുഷ്യരെ വിലയിരുത്തി പരിഹസിക്കുമ്പോൾ നാം ഓർക്കേണ്ടത് പുറം മോഡിയല്ല, കഴിവാണ് പ്രധാനം.എത്ര സൗന്ദര്യം ഉണ്ടായാലും മറ്റുള്ളവരോട് നന്നായി പെരുമാറാൻ കഴിഞ്ഞില്ലെങ്കിൽ ….?

ഉന്നതിയിൽ എത്തിയ പല മഹാന്മാരും ഒത്ത ശരീരഘടന ഉള്ളവരോ, അതിൽ നിരാശയുള്ളവരോ ആയിരുന്നില്ല. സ്വന്തം കഴിവിൽ ആത്മവിശ്വാസമുള്ളവരും, കർമ്മമണ്ഡലത്തിൽവിജയിച്ചവരും മറ്റുള്ളവരുടെ പരിഹാസം അവഗണിച്ചവരാണ്.

എത്ര മനോഹരമായ രൂപത്തിലും ഒരു കുറവെങ്കിലും മനുഷ്യർ കണ്ടെത്തിയിരിക്കും.പ്രത്യേകിച്ചും മലയാളികൾ….

 

0 Comments

No Comment.