
ഓർമ്മകൾ അവസാനിക്കുന്നില്ല.
ഡിസംബർ 31 ൽ നിന്നും ജനുവരി 1 ൽ എത്താൻ മണിക്കൂറുകൾ മാത്രം… എന്നാൽ 2024 നൽകിയ ഓർമ്മകൾ അത്ര പെട്ടെന്ന് മഞ്ഞുപോകുന്നില്ല.പുതുവത്സരാശംസകൾ നേരുമ്പോഴും മുൻ വർഷം സമ്മാനിച്ച സന്തോഷകരമായ അനുഭവങ്ങളെക്കാൾ മനസ്സിൽ തെളിയുന്നത് വേദനിച്ചനിമിഷങ്ങളായിരിക്കാം. ഓരോ അനുഭവങ്ങളും ഓരോ പാഠങ്ങളാണ്.
ഇഷ്ടപ്പെടലി ന്റേയും,ഒറ്റപ്പെടലിന്റേയും വർഷം,
ഒപ്പമുണ്ടായിരുന്നവർ നഷ്മായ വർഷം, ഒപ്പമുണ്ടാകുമെന്ന് പറഞ്ഞവർ കൈവിട്ടു കളഞ്ഞ വർഷം,
പോയവർഷത്തിന്റെ കയ്പ്പും മധുരവും നിറഞ്ഞ ഓർമ്മകൾ….
ഗുണദോഷസമ്മിശ്രമായ ഇന്നലെകളിൽ നിന്ന് ഇന്നിൽ എത്തി നിൽക്കുന്നു.ഇനിയും ഏറെ ദൂരം പിന്നീടാനുണ്ട് എന്ന് മനസ് പറയുന്നുണ്ടാവാം. വരാൻപോകുന്ന പുതുവർഷത്തിലും ജീവിക്കാൻ സാധിക്കുന്നു എന്നത് പലർക്കും ആശ്വാസമാണ്. ഒപ്പം സന്തോഷവും.പ്രകൃതിയുടെ വികൃതിയിൽ സംഭവിച്ച നഷ്ടങ്ങൾ / പലരുടേയും ജീവനും ജീവിതവും വേദനയുടെ കോളത്തിൽ മായാത്തൊരടയാളമായി നിലനിൽക്കും. എത്രയോ ജീവൻ പൊലിഞ്ഞു. ഇടക്ക് മിന്നിതെളിഞ്ഞ ചില സന്തോഷകരമായ അനുഭവങ്ങൾ….
മരണത്തിന്റെ കണക്കുപുസ്തകത്തിൽ എഴുതിചേർക്കാതെ പോയവർ നമ്മൾ…
2025 പ്രതീക്ഷയോടെ നാം കാത്തിരിക്കുന്നു.പ്രസരിപ്പോടെ മുന്നേറാൻ,സ്വപ്‌നങ്ങൾ യഥാർത്ഥ്യമാക്കാൻ ആയുസും ആരോഗ്യവും പ്രധാനമാണ്.സ്നേഹം,അനുകമ്പ, കൃത്യനിഷ്‌ഠ, സത്യസന്ധത എല്ലാം ഏറ്റക്കുറച്ചിലോടെ മനുഷ്യനിൽ അന്തർ ലീനമാണ്.
സ്നേഹത്തോടെ, സാഹോദര്യത്തോടെ പുതുവർഷപുലരിയെ വരവേൽക്കാം.
ഏവർക്കും പുതുത്സരാശംസകൾ….

No Comment.