Skip to content

chithrodayamflashnews.com

November 28, 2026 12:25 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ശുഭചിന്തകൾ

മനഃസമാധാനം

പലരോടും നമ്മൾ പറയുന്നതും, സ്ഥിരമായി കേൾക്കുകയും ചെയ്യുന്ന ഒന്നാണ് “മനഃസമാധാനം തരൂ എന്നത്.”സ്വന്തം മനസിന്‌ സമാധാനം വേണം എന്നാഗ്രഹിക്കുന്നു എങ്കിൽ അത് മറ്റുള്ളവരോട് യാചിച്ചു നേടേണ്ടതാണോ..?
സമാധാനം സ്വയം കണ്ടെത്തേണ്ടതാണ്. അത് കിട്ടില്ല എന്നുറപ്പുള്ള സാഹചര്യത്തിൽ നിന്ന്, വ്യക്തികളിൽ നിന്ന് കഴിവതും മാറി നിൽക്കുക.ഒപ്പം അനാവശ്യമായി പ്രശ്നങ്ങളിൽഇടപെടാതിരിക്കുക. സ്വന്തം തെറ്റുകൾ മനസിലാക്കാനും തിരുത്തുവാനും തയാറാകുക.വൈരാഗ്യം മനസ്സിൽ സൂക്ഷിക്കാതെയും,പ്രതികാരചിന്ത ഉടലെടുക്കാതെയും, ശ്രദ്ധയോടെ മുന്നോട്ടുപോയാൽ ക്ഷമിക്കാൻ കഴിയും. മറ്റുള്ളവരോട് ക്ഷമിക്കാൻ കഴിയുമ്പോൾ തന്നെ മനഃസമാധാത്തോടെ ജീവിക്കാൻ സാധിക്കും.

ഒരു പരിധിവരെ മനഃ സമാധാനം സ്വയം നഷ്ടപ്പെടുത്താനും, നേടിയെടുക്കാനും സാധിക്കും.എനിക്കൊരല്പംമനഃ സമാധാനം തരൂ എന്നു പറയുമ്പോൾ ഓർക്കുക. നാം മറ്റുള്ളവർക്ക് സമാധാനം കൊടുക്കുന്നുണ്ടോ..?

0 Comments

No Comment.