
ഒറ്റപ്പെടലും,മാനസിക പ്രശ്നങ്ങളും
ഇന്ന് നിരവധി പേർ അനുഭവിക്കുന്ന പ്രശ്നമാണ് “ഒറ്റപ്പെടൽ”.
ചിലർ സ്വയം സൃഷ്ടിക്കുന്നതാവാം. മറ്റുചിലർ അതിലേക്ക് വന്നുചേർന്നതാവാം.ചിലരെ മനഃപൂർവം തള്ളിവിടുന്നതാവാം. എങ്ങനെയായാലും ഒറ്റപ്പെടൽ അസഹ്യമാണ്.
എന്നാൽ ചില സമയങ്ങളിൽ ഒറ്റപ്പെടൽ ആസ്വദിക്കുന്നവരുമുണ്ടാകാം.
ഏകാന്തത / ഒറ്റപ്പെടൽ മാനസികവും ശാരീരികവുമായ നിരവധി ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ഉത്കണ്ഠ /ഡിപ്രഷൻ, അതിലുപരി ശരീരത്തിന്റെ പ്രവർത്തനത്തെ വരെ ബാധിക്കുന്നു.
ഒറ്റപ്പെടൽ സ്വയം പീഡനം പോലെ ജീവിച്ചു തീർക്കുന്നവരുണ്ട്, എന്നാൽ ചിലർ ആരോഗ്യപ്രശ്നം മാത്രമായി കണ്ട് ചികിത്സതേടുന്നു. പക്ഷേ, മാനസികാവസ്ഥയ്ക്ക് മാറ്റം വരാതെ ആരോഗ്യ പരമായ അവസ്ഥയ്ക്ക് മാറ്റം സംഭവിക്കുന്നില്ല. മാനസികാരോഗ്യം ഏതൊരു വ്യക്തിക്കും അത്യന്താപേക്ഷിതമാണ്.
ഒറ്റപ്പെടൽ ഉണ്ടാക്കുന്ന മാനസിക പ്രശ്നങ്ങൾ പരിഹരിക്കാൻ വിദഗ്ധവ്യക്തികളുടെ കൗൺസിലിംഗ് തേടുന്നവരുണ്ട്.
എന്താണ് സൈക്കോളജിസ്റ്റ് ചെയ്യുന്നത്..?
അവർ അനുവദിക്കുന്ന സമയത്ത് സമയവുംസൗകര്യവും നോക്കി നിശ്ചിത സമയത്തിനുള്ളിൽ മനസിലുള്ള പ്രശ്നങ്ങൾ പറയുക.കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ നാം കാശ് കൊടുത്ത് നമ്മെ കേൾക്കാൻ ഒരാളുടെ അടുത്ത് ചെല്ലുന്നു. മനസ് തുറന്ന് സംസാരിക്കാൻ തയാറാകാതെ പലരും ഒളിപ്പിക്കേണ്ടത് ഒളിപ്പിച്ച് അവതരിപ്പിക്കുന്നു. കൗൺസിലർ/സൈക്കോളജിസ്റ്റ് വേണ്ട ഉപദേശവും നിർദ്ദേശവും നൽകും… കുറച്ചു സമാധാനം കിട്ടുന്നു. വീണ്ടും ഇത് ആവർത്തിക്കുന്നു.
സത്യത്തിൽ നമ്മെ മനസിലാക്കുന്ന ഒരു നല്ല സുഹൃത്തിന് പരിഹരിക്കാൻ കഴിയുന്ന പ്രശ്നം……
എന്നാൽ സുഹൃത്ത് പറഞ്ഞാൽ അംഗീകരിക്കാൻ ബുദ്ധിമുട്ട്…
കാരണം സുഹൃത്തിന് ക്യാഷ് കൊടുക്കേണ്ടതില്ലല്ലോ. പക്ഷേ, സുഹൃത്തിനെ തെരെഞ്ഞെടുക്കുമ്പോൾ വിശ്വസിക്കാൻ കഴിയുന്ന, നമ്മെ കേൾക്കാൻ ഇഷ്ടപ്പെടുന്ന, ഒരാൾ ആയിരിക്കണം എന്നുമാത്രമല്ല.അസൂയാമനോഭാവംഇല്ലാത്തതും, നമ്മുടെ നന്മ ആഗ്രഹിക്കുകയും ചെയ്യുന്ന ഒരാൾ ആയിരിക്കണം.
ഏകാന്തത ഒഴിവാക്കാൻ ആരോഗ്യ സ്ഥിതി അനുവദിക്കുന്ന പ്രവർത്തികൾ ചെയ്യുക, മനഃപൂർവം സൗഹൃദങ്ങൾ സൃഷ്ടിക്കുക,എപ്പോഴും എൻഗേജിഡ് ആയിരിക്കുക, അനാവശ്യമായി മനസിലേയ്ക്ക് വരുന്ന ചിന്തകളെ ഗതിമാറ്റി വിടാൻ കഴിയണം.നന്നായി വ്യായാമം ചെയ്യുക.
ഒറ്റപ്പെടലിനെ അതിജീവിക്കാൻ കഴിഞ്ഞില്ലെങ്കിൽ അകാലത്തിൽ പൊലിയേണ്ടി വരും…

No Comment.