
മനഃസമാധാനം
♥
പലരോടും നമ്മൾ പറയുന്നതും, സ്ഥിരമായി കേൾക്കുകയും ചെയ്യുന്ന ഒന്നാണ് “മനഃസമാധാനം തരൂ എന്നത്.”സ്വന്തം മനസിന് സമാധാനം വേണം എന്നാഗ്രഹിക്കുന്നു എങ്കിൽ അത് മറ്റുള്ളവരോട് യാചിച്ചു നേടേണ്ടതാണോ..?
സമാധാനം സ്വയം കണ്ടെത്തേണ്ടതാണ്. അത് കിട്ടില്ല എന്നുറപ്പുള്ള സാഹചര്യത്തിൽ നിന്ന്, വ്യക്തികളിൽ നിന്ന് കഴിവതും മാറി നിൽക്കുക.ഒപ്പം അനാവശ്യമായി പ്രശ്നങ്ങളിൽഇടപെടാതിരിക്കുക. സ്വന്തം തെറ്റുകൾ മനസിലാക്കാനും തിരുത്തുവാനും തയാറാകുക.വൈരാഗ്യം മനസ്സിൽ സൂക്ഷിക്കാതെയും,പ്രതികാരചിന്ത ഉടലെടുക്കാതെയും, ശ്രദ്ധയോടെ മുന്നോട്ടുപോയാൽ ക്ഷമിക്കാൻ കഴിയും. മറ്റുള്ളവരോട് ക്ഷമിക്കാൻ കഴിയുമ്പോൾ തന്നെ മനഃസമാധാനത്തോടെ ജീവിക്കാൻ സാധിക്കും.
ഒരു പരിധിവരെ മനഃ സമാധാനം സ്വയം നഷ്ടപ്പെടുത്താനും, നേടിയെടുക്കാനും സാധിക്കും.എനിക്കൊരല്പംമനഃ സമാധാനം തരൂ എന്നു പറയുമ്പോൾ ഓർക്കുക. നാം മറ്റുള്ളവർക്ക് സമാധാനം കൊടുക്കുന്നുണ്ടോ..?

No Comment.