Skip to content

chithrodayamflashnews.com

October 15, 2026 7:47 pm
ജർമ്മനിയിൽ മലയാളി നഴ്സുമാരും സുഹൃത്തും അടക്കം മൂന്ന് പേർ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ ദാരു*ണമായി കൊ*ല്ലപ്പെട്ടു; സംഭവം കൊ*ലപാതകമെന്ന് സംശയം, ഒരു ചെറിയ ഷെഡിൽ തുടങ്ങി ഇന്ന് ഒന്നരക്കോടി രൂപ വിറ്റുവരവുള്ള ഒരു വലിയ സംരംഭമായി മാറിയ സുശീല ജയരാജിന്റെ കഥ ഏതൊരു സംരംഭകനും വലിയൊരു പ്രചോദനമാണ്. ഒരു കുടുംബംപോലെ കഴിഞ്ഞിരുന്ന കുട്ടികളാണ് അവർ.. നെടുമ്പാശേരി വാഹനാപകടത്തിന് പിന്നാലെ നീതിനിഷേധവും അവഹേളനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നതിനെക്കുറിച്ചും അപകടത്തെക്കുറിച്ചും പ്രതികരിക്കുകയാണ് ഗോപികയുടെ അച്ഛൻ. കൊടുങ്ങല്ലൂരിൽ 18-കാരന്റെ ആത്മഹത്യയിൽ പോലീസിനെതിരെ പിതാവിന്റെ കണ്ണ് നനയിക്കുന്ന വെളിപ്പെടുത്തൽ! യാത്രാക്കപ്പലിൽ ഒമ്പത് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ

ശുഭചിന്തകൾ

ഈ സമയവും കടന്നു പോകും 

ഒരിക്കലെങ്കിലും അപമാനം ഏറ്റുവാങ്ങാത്തവരായി ആരും ഉണ്ടാവില്ല. ജോലി സ്ഥലത്ത്, കുടുംബത്തിൽ,സുഹൃത്തുക്കളിൽ നിന്ന്, പൊതു വേദികളിൽ, പൊതുവായി പറഞ്ഞാൽ സമൂഹത്തിൽ നിന്ന്….

പ്രതീക്ഷിക്കുന്ന സമയത്ത്,അപ്രതീക്ഷിതമായി, മുൻകൂട്ടി പ്ലാൻ ചെയ്ത്….. അങ്ങനെ അപമാനത്തിന് വിവിധ തലങ്ങളുണ്ട്.
പലരും ഇത്തരം അവസ്ഥയിൽ പല രീതിയിൽ പ്രതികരിക്കും.
ചിലർ സ്പോട്ടിൽ ശക്തമായി നേരിടും, ചിലർ കരഞ്ഞു പ്രതികരിക്കും, മറ്റുചിലർ ശാപവാക്കുകൾ പറയും, ചിലർ മൗനമായി പിൻവാങ്ങും, ചിലർക്ക് അപമാനം അലങ്കാരമാണ് എത്രയായാലും വീണ്ടും ശങ്കരൻ തെങ്ങിൽ തന്നെ…..

അറിഞ്ഞുകൊണ്ട് മറ്റൊരാളുടെ ചൂഷണത്തിന് നിന്നു കൊടുക്കാതിരിക്കുക.
അർഹതയില്ലാത്തിടത്ത് ചെല്ലാതിരിക്കുക, മറ്റൊരാളിന്റെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടാതിരിക്കുക,വ്യക്തികളെ മനസിലാക്കി മാത്രം സൗഹൃദം തുടങ്ങുക, പങ്കുവെച്ചാൽ പരിഹരിക്കാൻ കഴിയും എന്നുറപ്പില്ലെങ്കിൽ രഹസ്യങ്ങൾ പരസ്യപ്പെടുത്താതിരിക്കുക. നെഗറ്റീവ് ചിന്താഗതി ഉള്ളവരെ സ്വന്തം ജീവിതത്തിൽ നിന്ന് മാറ്റിനിർത്തുക.അറിവുള്ളവർ നിരവധിയുണ്ടാകാം. തിരിച്ചറിവ് വളരെ കുറച്ചു പേർക്ക് മാത്രമേ ഉണ്ടാകൂ.

പല പേജുകൾ ചേർന്നതാണ് ഒരു പുസ്തകം. അതിൽ ഒരു അധ്യായം മാത്രമായി അപമാനത്തെ കാണുക. വായിക്കപ്പെടാനുള്ള മറ്റ് പേജുകളിൽ എഴുതിചേർക്കപ്പെട്ടത് നിങ്ങളുടെ വിജയഗാഥകളായിരിക്കാം.

0 Comments

No Comment.