Skip to content

chithrodayamflashnews.com

May 7, 2026 12:57 am

ശുഭചിന്തകൾ

2023 | ഡിസംബർ 26| ചൊവ്വാഴ്ച|

1199 | ധനു 10|മകീര്യം|

ഈ സമയവും കടന്നുപോകും “. ചെയ്യുന്നതെല്ലാം പരാജയമായി മാറുന്നതെന്തേ എന്ന നിരാശയുണ്ടോ? പ്രായമേറുന്നു എന്നാൽ ഇതുവരെ ഒന്നും ആകുവാൻ കഴിഞ്ഞില്ല എന്ന വിഷമം നിങ്ങൾക്കുണ്ടെങ്കിൽ, പ്രായമായിട്ടും ജീവിതത്തിലും കരിയറിലും തിളങ്ങിയ വ്യക്തിത്വങ്ങളെ മനസിലാക്കണം. തീരെ ചെറുപ്പത്തിൽ തിളങ്ങിയവർ പലരും കുറച്ചുകാലം കൊണ്ട് അപ്രത്യക്ഷമാകുന്നതും കാണാം. എന്നാൽ വൈകിവന്ന് ജീവിതാന്ത്യം വരെ വിജയിച്ചു നിന്നവരുമുണ്ട്. തനിക്കൊപ്പം ഓടിയവരാരും ഒപ്പമെത്തിയില്ല എന്ന അഹങ്കാരവും വേണ്ട. ചിലപ്പോൾ ഒറ്റ ബ്രേക്കിൽ അവർ നിങ്ങൾക്ക് മുൻമ്പിലെത്താം. വിജയവും പരാജയവും മാറി മാറിവരാം.സിംഹാസനത്തിൽ ഇരിക്കുന്നവർ നാളെ അവിടെ ഉണ്ടാകണമെന്നില്ല. ഇന്നലെകളിലെ പലരും ഇന്നില്ല. അത് കാലനിയോഗം. സമയം ആർക്കുവേണ്ടിയും കാത്തു നിൽക്കുന്നില്ല. ഈ സമയവും കടന്നുപോകും.

0 Comments

No Comment.