Skip to content

chithrodayamflashnews.com

October 20, 2026 1:06 am
ബോളിവുഡ് താരം ടൈഗർ ഷ്റോഫിന് നേരെ വെടിവെയ്പ്പ്; താരം സുരക്ഷിതൻ, ഡ്രൈവർക്കും ഓട്ടോക്കാരനും പരിക്ക് പട്ടിണിക്ക്‌ ഇട്ട് കൊന്നു?.. കാർത്തികപ്പള്ളിയിലെ രണ്ട് വയസുകാരൻ്റെ മരണം പോഷകാഹാര കുറവ് കാരണം; പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് പുറത്ത്, രാജേഷ് – താര ദമ്പതികൾ 10 വർഷത്തിനിടെ ജന്മം നൽകിയത് 7 കുട്ടികൾക്ക് ഇന്നത്തെ രാശി ഫലം(2026 ഒക്ടോബർ 19, തിങ്കളാഴ്ച) കൊച്ചി എളമക്കരയിൽ ഒഡിഷ സ്വദേശിയായ 32കാരനെ കൊന്നു റെയിൽവേ ട്രാക്കിൽ തളളിയതിനു കാരണം മകളെ പീഡിപ്പിക്കുന്നത് കണ്ടതിനാലെന്ന് യുവതിയുടെ മൊഴി. ചവറുകൂനയിൽ നിന്നാണ് എനിക്ക് ഇവനെ കിട്ടിയത്.. പെറ്റമ്മ തെരുവിൽ ഉപേക്ഷിച്ച കുഞ്ഞിനെ എടുത്ത് വളർത്തിയ യുവാവ് 

അച്ചായന്റെ സ്വന്തം ശ്രീദേവി (ഭാഗം : അഞ്ച് )

പ്രിയപ്പെട്ട അച്ചായന്,

അച്ചായാ,കത്തെഴുതാൻ കഴിഞ്ഞ ആഴ്ച സാധിച്ചില്ല. കാരണം നമ്മുടെ
രാഘവൻമാമന്റെ മോൻ രഘുവരന്റെ പതിനാറ് അടിയന്തിരം
ആയിരുന്നു.ഞാനും പുരുഷനും മറിയാമ്മച്ചിയും കൂടി പോയി.ഒരു
സദ്യകിട്ടുന്നത് എന്തിന് പാഴാക്കണം അച്ചായാ? നല്ല പായസമായിരുന്നു.ചോറ്
ലേശം കൂടി വെന്തിരുന്നെങ്കിൽ പരിപ്പ് ഒഴിച്ചുള്ള കുഴച്ചു തീറ്റി ഒന്നുകൂടി
രസമായേനെ.പപ്പടം പൊള്ളിയില്ല. അതുകൊണ്ട് പൊട്ടിക്കാൻ ചെറിയ പ്രയാസം
തോന്നി.അവിയൽ ഒന്നാന്തരം. വെള്ളം കുറച്ചുചൂട്
കൂടുതലായിരുന്നു. ആക്രാന്തംപിടിച്ച് കുടിച്ചപ്പോൾ നാവ്
പൊള്ളി.സാരമില്ല. മോര്കുടിച്ച് വേദനമാറ്റി.അച്ചായാ പുരുഷൻ
അവിടെകാണിച്ച പുകില് അച്ചായനറിയണ്ടേ?

രാഘവൻ മാമന്റെ, പെണ്ണിന്റെ
കുഞ്ഞമ്മയുടെ മോന്റെ, ഭാര്യയുടെ, സഹോദരന്റെ ഭാര്യയുടെ,
അനിയത്തിയുടെ, നാത്തൂന്റെ മോള്” രാജമ്മ പരമു” ചടങ്ങിന് വന്നു.എന്റെ
അച്ചായാ ആ സൗന്ദര്യം ഒന്ന് കാണണം.സൂര്യൻ ഉദിച്ചു
വരുമ്പോലെ…. തത്തമ്മചുണ്ട്,കരിനീലമിഴികൾ,തക്കാളി കവിളുകൾ, താഴേയ്ക്ക്
വർണ്ണിച്ചാൽ കുളിരുകോരും കുഞ്ഞിരാമേട്ടൻ തച്ചിനിരുന്നുപണിത
ശിൽപ്പമാണോ എന്ന് അതിശയിച്ചുപോകും. ചടങ്ങിന് വന്നവരെല്ലാം ആ
രൂപത്തിൽ ഭ്രമിച്ചുപോയി തിളങ്ങുന്ന സാരി, ആഭരണങ്ങൾ,ഉപ്പുറ്റി
പൊങ്ങിയചെരുപ്പ്.ഇതൊക്കെ കണ്ട് എനിക്ക് കൊതിയായി അച്ചായാ.എനിക്ക്
കറുപ്പിൽ വട്ടം വട്ടം പുള്ളിയുള്ള ഒരു നരച്ച സാരി അതാണെങ്കിൽ പാദത്തിന്
മുകളിൽ പിഞ്ഞിതുടങ്ങി.കഴുത്തിലോ അച്ചായൻ കെട്ടിയ നൂലുപോലുള്ള
മിന്നും മാലയും, തേഞ്ഞു തീരാറായ ചെരുപ്പും.
അവരുടെ മുന്നിൽ നാണം
കെട്ടു.ഇതിനിടയ്ക്കാണ് പുരുഷൻ അവരുടെ സാരിയുടെ തുമ്പിൽ
പിടിച്ചത്.
“മോനേതാ?”
എന്ന് രാജമ്മ പരമു ചോദിച്ചു.
“നാൻ തോമശിന്റെ
മോൻ”
എന്ന് പുരുഷൻ പറഞ്ഞു “തോമസ് “എന്ന് കേട്ടതും പുരുഷനെ രാജമ്മ പരമു
ചേർത്ത് നിർത്തി. പെട്ടെന്നാണത് സംഭവിച്ചത്.പുരുഷൻ രാജമ്മ പരമുവിന്റെ
അമ്മിഞ്ഞയിൽ “പോം പോം”കളിയ്ക്കാൻ തുടങ്ങി.
ഓല മടൽ വെട്ടി അപ്പച്ചൻ അവന്
വണ്ടി ഉണ്ടാക്കി കൊടുത്തിട്ടുണ്ട്. അത് ഓടിക്കുമ്പോൾ ചെക്കൻ പോം പോം എന്ന്
ശബ്ദംഉണ്ടാക്കാറുണ്ട്. ഇതിപ്പോൾ രാജമ്മ പരമുവിന്റെ അമ്മിഞ്ഞയിൽ ഞെക്കി
ശബ്ദമുണ്ടാക്കുകയായിരുന്നു. എന്റെ അച്ചായാ, ഞാൻ പേടിച്ചുപോയി.പക്ഷെ
രാജമ്മപരമുപുരുഷനെ കെട്ടിപ്പിടിച്ച് ഉമ്മവെച്ചു. “മോനെ പുരുഷാ “എന്ന്
വിളിക്കുന്നതിന് പകരം “എന്റെ തോമസ് “എന്നാണ് രാജമ്മ വിളിച്ചത്.അച്ചായാ,
ഈ രാജമ്മ പരമുവിനെ അച്ചായന് അറിയാമോ? അവര് വലിയ
പുള്ളിയാ.ഈ ഇടയ്ക്ക് “വൈദ്യശി പട്ടം” കിട്ടിയത്രേ. എന്തായാലും
ചെക്കനേയും കൊണ്ട് ഒരുവിധം വീടെത്തി എന്ന് പറഞ്ഞാൽ
മതിയല്ലോ.അച്ചായാ ഒരു വിശേഷം കൂടിയുണ്ട് നമ്മുടെ സ്റ്റീഫൻ
തെക്കേപുരയിൽ പണി പറ്റിച്ചു. പൊടിയമ്മയ്ക്ക് “പള്ളേലുണ്ട്. വടക്കേപുരയിൽഅനക്കമൊന്നുമില്ല. ജോൺസൺ എപ്പോഴും കറക്കമാണ്‌. മോളിക്കുട്ടി നേരം ഇരുട്ടി തുടങ്ങുമ്പോ ഉറക്കം പിടിക്കും.

ജോൺസന്റെ കെട്ടിന് എനിക്ക് അച്ചായൻ
വാങ്ങിത്തന്നചുവന്നകസവുസാരി നിറം പോകുന്നു.ഇന്നലെ ഞാനത് ആറ്റിൽ കൊണ്ടുപോയി അലക്കിയപ്പോൾ വെള്ളത്തിന്‌ ചുവപ്പ് നിറമായി.തോട്ടിൻകരയിലെ പെണ്ണുങ്ങളുടെമുന്നിൽ ഞാൻ നാണം കെട്ടുപോയി. ഉണങ്ങികഴിഞ്ഞപ്പോൾ സാരിയാണോ, വിറക് കൊള്ളിയാണോ എന്നറിയാൻ പറ്റാതായി. എന്റെ അച്ചായാ, ഇനി തിരുവനന്തപുരത്തുനിന്ന് എനിക്ക് സാരിമേടിക്കരുത്.പിറവ ത്ത് ചന്തയിൽ ഇതിലും നല്ല സാരികിട്ടും.പുരുഷന്എത്ര നിക്കറുംഉടുപ്പും കുറഞ്ഞവിലയ്ക്ക് അമ്മച്ചിയമ്മ ചന്തേന്നുവാങ്ങിക്കൊണ്ട് വന്നു. നനച്ചിട്ടും ഒരു കുഴപ്പവുമില്ല.

അച്ചായൻ വാങ്ങികൊണ്ടുവന്ന പെറ്റുകിടപ്പുകുപ്പായം പോലും കൊതിതീരെ ഇടാൻ പറ്റിയില്ല.ഇപ്പോൾ ആ കുപ്പായം കുട്ടിയമ്മയുടെ മോള് പങ്കജാക്ഷി ഇടുന്നു.അവള് പെറ്റുകിടപ്പാണ്. കുപ്പായത്തിൽ നാല്
ഓട്ടയും വീണു.ഇനി മുള്ളാൻ പോലും കുപ്പായം പൊക്കണ്ട അത്രമേൽ കുപ്പായത്തിൽ ഓട്ടവീണുകാണും.

അച്ചായാ ആകെ എനിക്കുള്ളത് മൂന്ന് സാരിയാണ്.അതിൽ രണ്ടും പിഞ്ഞി തുടങ്ങി ജോൺസന്റെ മോളിക്കുട്ടിക്കും, സ്റ്റീഫന്റെ പൊടിയമ്മയ്ക്കും എത്ര നല്ല സാരിയാ ഉള്ളത്.അച്ചായന് എന്റെ കാര്യത്തിൽ എന്തെങ്കിലും വിചാരമുണ്ടോ?
നമ്മൾപ്രണയിച്ചുനടന്ന കാലം എത്ര നല്ലതായിരുന്നു.കൗസല്യ അമ്മുമ്മയുടെ മാങ്ങ കട്ടുതിന്നതും, പള്ളിപെരുന്നാളിന് പോയിവരുമ്പോൾ കൊഴുന്ന് മേടിച്ചുകൊണ്ടുവന്ന് അച്ചായൻ എന്റെ മുടിയിൽ ചൂടിച്ചതും,വരമ്പത്തിരുന്ന് നമ്മൾ അപ്പവും, പഴവും പങ്കുവെച്ചതും, അമ്മാവൻ വന്നപ്പോൾ കയ്യാല ചാടി അച്ചായൻ ഓടിയതും,തോട്ടിൽ ഞാൻ കുളിക്കാൻ വരുമ്പോൾ മുങ്ങാകുഴിയിട്ട് എന്നെ ഇക്കിളിയിട്ടതും ഓർക്കുന്നില്ലേ അച്ചായാ?.

കണ്ടവന്റെ ഭാര്യയെ അടിച്ചുമാറ്റി പീഡിപ്പിച്ച് നിരന്തരം അപ്പിയുണ്ടാക്കി രസിച്ചു കൊന്ന ഷാജഹാൻ മുംതാസിന് വേണ്ടി താജ്മഹൽ പണിതു.അച്ചായനെ ജീവനുതുല്യം സ്നേഹിക്കുന്ന ഈ എനിക്ക് വേണ്ടി ഒരു ഏറുമാടമെങ്കിലുംകെട്ടുമോ അച്ചായൻ?

ഇപ്പോൾ കൊയ്ത്തു കാലമാണ് അതുകൊണ്ട് അപ്പച്ചൻ നല്ല പണിയിലാണ്.കൊയ്ത്തി ന് മറിയാമ്മച്ചിയും പോകുന്നുണ്ട്.ഞാനും അമ്മച്ചിയമ്മയും പാടത്ത് പണിക്കാർക്ക് കഞ്ഞിയും കപ്പയുമായിപോകും. പുരുഷനെയും കൊണ്ടുപോകും. ഒരു ദിവസം പാടത്തുവെച്ച് പുരുഷനെ കാണാതായി.എല്ലാവരും ഓടിനടന്ന് നോക്കാൻ തുടങ്ങി അവസാനം അമ്മച്ചിയമ്മ കണ്ടുപിടിച്ചു.ചെക്കൻ തോട്ടിൽകുളിക്കുന്ന പെണ്ണുങ്ങളുടെ അമ്മിഞ്ഞകൾ കണ്ട് രസിക്കുന്നു.

പൊടിയമ്മയെ പ്രസവശിശ്രുഷയ്ക്ക് കൊണ്ടുപോകാൻ അവളുടെ അമ്മവന്നു.ഒന്നോർത്താൽ അതാ നല്ലത്. അത്രയും ചെലവ് കുറഞ്ഞുകിട്ടുമല്ലോ. സ്റ്റീഫൻ സേവ്യറിന്റെ ഒപ്പം തേങ്ങാകച്ചവടത്തിന് പോയിട്ടും വീട്ടിൽ ഒന്നും തരാറില്ല. പൊടിയമ്മയ്ക്ക് “അപ്പത്തരങ്ങൾ” മേടിച്ചോണ്ട് വരും ജോൺസൺ വല്ലപ്പോഴും എന്തെങ്കിലും അമ്മച്ചിയമ്മയുടെ കൈയ്യിൽ കൊടുക്കും.അപ്പച്ചൻ ഇപ്പോഴും പാടത്തുപണിയെടുക്കുന്നതുകൊണ്ട് ജീവിച്ചുപോകാം.
അച്ചായാ, വരുമ്പോൾ കാര്യമായി അപ്പച്ചനെ സഹായിക്കണം.പുറമെ കാണിക്കുന്ന ഈ മൂച്ച് മാത്രമേയുള്ളു.അപ്പച്ചൻ പാവമാണ്.ഈ അടുത്ത് പുരുഷൻ നുള്ളി എന്നും പറഞ്ഞു അപ്പച്ചൻ കരഞ്ഞു.ചെക്കൻ നുള്ളിയത് അപ്പച്ചന്റെ കാണാപ്പുറത്തായിരുന്നു. ചെക്കന് മറയില്ലല്ലോ അതുകൊണ്ട് അവന്റെ കാണാപ്പുറങ്ങൾനാട്ടിലും വീട്ടിലും കാണുംപുറമാണല്ലോ. രണ്ട്‌ ദിവസം കഴിഞ്ഞപ്പോൾ ചെക്കൻ അപ്പച്ചന്റെ കാണാപ്പുറത്തുതടവി ആശ്വസിപ്പിച്ചു.
എന്തായാലുംഒരേയൊരുകൊച്ചുമോനല്ലേ.അപ്പച്ചൻ നല്ലൊരു കപ്പക്കുല മേടിച്ചോടുവന്ന് ചെക്കന് കൊടുത്തു.കുലപഴുത്തപ്പോൾഅപ്പച്ചനും,കൊച്ചുമോനുംകൂടി പങ്കിട്ട് തിന്നു.അതാണ് നമ്മുടെ അപ്പച്ചൻ.അത്ര ശുദ്ധനാ..

അച്ചായാ,പുരുഷനെ പള്ളിക്കൂടത്തിൽ ചേർക്കാൻ ഇനി രണ്ട് വർഷം കൂടിയേ
ഉള്ളൂ അപ്പോൾ ഞാനും പുരുഷനും തിരുവനന്തപുരത്ത് വരും.അവിടെവന്നാൽ ഭാഷ പഠിക്കാനാ ബുദ്ധിമുട്ട്. “എന്തര്,മണി,അപ്പി, അക്കൻ, തോനെ,ഇള്ളൂളം,സുഖങ്ങള്,പൊളപ്പൻ,കുരു,അയ്യം” ഇതൊക്കെ ഞാൻ പഠിച്ചുകൊണ്ടിരിക്കുകയാണ് അച്ചായാ.അവിടെവന്നാൽ നാട്ടുകാര് പറയുന്നത് മനസിലാക്കണ്ടേ?അച്ചായന് വിശ്വാസം വരുന്നില്ല അല്ലേ?
എങ്കിൽ ഞാൻ പഠിച്ച തിരുവനതപുരം ഭാഷ ഇതാണ്.
“അമ്മച്ചിയാണേ രായേണ്ണാ…സുമതിയക്കന്റ വീട്ടിച്ചെന്ന്
ചോയിച്ച്.കേട്ടത് തെറ്റിപ്പോയേന് ആ പന്ന കെളവി എന്നെ വിളിക്കാത്ത പള്ളില്ല. നിങ്ങള് പറയീം അണ്ണാ വയറ് വയ്ച്ചിട്ടു ചോറ് തെരക്കിയത് കന്നന്തരം ആണാ?അണ്ണാ..നിങ്ങള് പറ..”
എങ്ങനെ ഉണ്ട് അച്ചായാ ഞാനും തിരുവനന്തപുരം ഭാഷ പഠിച്ചില്ലേ?

അച്ചായാ, പൊടിയമ്മയോടൊപ്പം സ്റ്റീഫനും അവളുടെ വീട്ടിലേയ്ക്ക് പോയി. റജിമോൾക്ക് വയറ്റിലുള്ള കാര്യം അറിയാമല്ലോ. റജി ഇങ്ങോട്ട് വരുന്നില്ലെന്ന്.. ആശുപതിയിൽ പ്രസവിക്കാനാ പരിപാടി.
പൊടിയമ്മയ്ക്കും ആശുപതി മതിയത്രേ. കീറി എടുത്താൽ പ്രസവിക്കാതെ കുട്ടിയെ കിട്ടുമല്ലോ. നാണിതള്ളപിണങ്ങുമെന്നാ തോന്നുന്നത്.ഇപ്പോൾ ആശുപത്രിയിൽ പെറാനാ പെണ്ണുങ്ങൾക്ക് ഇഷ്ടം. ഞാൻ ആലോചിച്ചു പോകുകയാണ് അച്ചായാ. മൂന്ന് വർഷങ്ങൾ കൊണ്ട് എന്തെല്ലാം മാറ്റങ്ങളുണ്ടായി. യാത്രചെയ്യാൻ ബസ് ആയി.ആശുപത്രിവന്നു. നമ്മുടെ റജിമോളും, സ്റ്റീഫനും,ജോൺസണും കെട്ടി. കുഞ്ഞമ്മയുടെ കൊച്ചിനെ പള്ളിക്കൂടത്തിൽ ചേർത്തു. പുരുഷന് മൂന്ന് വയസായി.

നമ്മൾ പ്രണയിച്ചു നടന്ന ആ സുന്ദരമായ ഓർമ്മകൾ മനസിൽനിന്നുപോകുന്നില്ല. പിറവം ചന്തയിൽ അമ്മച്ചിയമ്മ പോയി വരുമ്പോൾ തോട്ടുവക്കിൽവെച്ച് നമ്മളെകാണുന്നത്,അമ്മാവന്റെ കണ്ണുവെട്ടിച്ച്, അപ്പച്ചൻ കാണാതെ,മാവിൻചുവട്ടിൽ മറഞ്ഞിരുന്നത്,പള്ളിപെരുന്നാളിന് അച്ചായൻ എനിക്ക് വളമേടിച്ചുകൊണ്ടുത്തന്നത്,വിഷുവിന് ഞാൻ അമ്പലത്തിൽ പോയിവരുമ്പോൾ അച്ചായൻ കാത്തുനിന്നത്,പലഹാരങ്ങൾപരസ്പരംപങ്കുവെച്ച് തിന്നത്,ആരും കാണാതെ എനിക്ക് തന്ന ഉമ്മകൾ…. എല്ലാം മധുരമുള്ള ഓർമ്മകൾ മാത്രം.
അച്ചായാ…. ആ കാലം തിരികെ വന്നാൽ അച്ചായൻ വീണ്ടും എന്നെ പ്രണയിക്കുമോ?

0 Comments

No Comment.