Skip to content

chithrodayamflashnews.com

ശുഭചിന്തകൾ

2024 | ജനുവരി28|ഞായറാഴ്ച|

1199 | മകരം 14|മകം|

.

ഗോസിപ്പുകളെ പുഞ്ചിരിയോടെ നേരിടാം…

ഇത് ഗോസിപ്പുകളുടെ കാലമാണ്.വീട്ടിലും, നാട്ടിലും പ്രവർത്തനമേഖലയിലുമെല്ലാം കുറ്റം കണ്ടുപിടിക്കാനാണ് പലർക്കുമിഷ്ടം. കുറ്റപ്പെടുത്തൽ ഇല്ലാതെ ഒരു ദിവസം പോലും കടന്നുപോകുന്നുണ്ടോ എന്ന് സംശയമാണ്. ഏതൊരു വ്യക്തിയിലും പോസിറ്റീവും നെഗറ്റീവുമുണ്ടെങ്കിലും ചർച്ച ചെയ്യപ്പെടുന്നത് കൂടുതലും നെഗറ്റീവിനെ കുറിച്ചായിരിക്കും.

കലാരംഗത്ത് ഗോസിപ്പുകളിലൂടെ ശ്രദ്ധേയരായ നിരവധി വ്യക്തിത്വങ്ങളുണ്ട്.ഇപ്പോഴും തുടന്നുകൊണ്ടിരിക്കുന്നു. എല്ലാ മേഖലകളിലും ഇത്തരം അപവാദപ്രചരണങ്ങൾ സർവസാധാരണമാണ്. എന്നാൽ മനഃപൂർവം അപവാദങ്ങൾ സൃഷ്ടിക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു.

മുൻപ് നാട്ടിൽ പുറങ്ങളിലെ ചായ പീടികകളിൽ കൂട്ടം കൂടിയിരുന്ന് നാട്ടുകാര്യങ്ങൾ, അപവാദങ്ങൾ പറഞ്ഞിരുന്ന കാലത്തിന് മാറ്റം സംഭവിച്ചു. ഇപ്പോൾ സോഷ്യൽ മീഡിയകളിൽ പരസ്യമായി ചർച്ചചെയ്തു തുടങ്ങി. ആരെ കുറിച്ചും എന്തും പറയാന്നായി. സത്യം ഏഴയലത്ത് കൂടി പോലും പോയിട്ടുണ്ടാവില്ല.ഇത്തരക്കാർക്ക് ലൈക്കും ഷെയറും കൂടുതൽ കിട്ടും എന്നുമാത്രമല്ല തുടർ ചർച്ചയിൽ പങ്കെടുത്ത് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ സമാന മനസ്കർ ഒത്തുകൂടുകയും ചെയ്യും. ഇത്തരം ഗോസിപ്പ് കോളം കൈകാര്യം ചെയ്യുന്നവർക്ക് ആരാധകരുമുണ്ടാകും. കാരണം പരദൂഷണം പറയാൻ പലരും ആഗ്രഹിക്കുന്ന കാര്യമാണ്. എന്നാൽ മറ്റുള്ളവർ എന്തുവിചാരിക്കും എന്നുകരുതി മനസ്സിൽ അടക്കി വെച്ചിരിക്കുകയാവും. അപ്പോഴാണ്. സാക്ഷാൽ “ഗോപാലൻ ചേട്ടന്റെ” ഗോസിപ്പ് കോളത്തിൽ താൻ അസൂയയോടെ നോട്ടമിട്ടിരുന്ന വ്യക്തിക്കെതിരെ പോസ്റ്റ്‌ വന്നത്. പിന്നെ പ്രതികരണമായി. ഷെയർ ചെയ്തത് മറ്റുള്ളവരിൽ എത്തിക്കുകയായി. വ്യക്തിയെ /വ്യക്തികളെ മാനസികമായി തകർക്കുക എന്ന ഉദ്ദേശലക്ഷ്യം നിറവേറുന്നതുവരെ തുടരും. എന്നാൽ ഇതിനെ അതിജീവിക്കാൻ പ്രാപ്തിയുള്ള ഗോസിപ്പിന് ഇരയായ വ്യക്തി ഒരു ചെലവുമില്ലാതെ പരസ്യത്തിൽ വിറ്റഴിഞ്ഞ പ്രൊഡക്റ്റ് പോലെയാണ്. എത്ര വേഗമാണ് ആൾക്കാർ തിരിച്ചറിയുന്ന നിലയിലെത്തിയത്.

തന്റെ മുന്നിൽ കയറിയ വ്യക്തിയെ പിന്നിലാക്കാനുള്ള പരിശ്രമത്തിൽ പിന്നിലായിപോകുന്നത് ആരോപണവുമായി എത്തുന്ന വ്യക്തി തന്നെയാണ്. പിന്നിൽ നിന്ന് വിമർശിക്കാൻ പലരുമുണ്ടാകും. പക്ഷേ മുന്നിൽ നിന്ന് പ്രതികരിക്കാൻ പലർക്കും ധൈര്യമില്ല.

ഗോസിപ്പുകൾ ഇരന്നു വാങ്ങുന്നവരുമുണ്ട്. പ്രത്യേകിച്ച് കല – സാഹിത്യരംഗത്ത്.
സാഹിത്യമേഖല ഇപ്പോൾ വേറെ ലവലാണ്.
സ്ത്രീകൾ അശ്ലീലം എഴുതിയാൽ ശ്രദ്ധിക്കപ്പെടും എന്ന ധാരണ പൊതുവെ പലരിലുമുണ്ട്. അതുകൊണ്ട് തന്നെ ചിലരുടെ രചനകളിൽ “പൂട്ടിന് പീര” എന്ന രീതിയിൽ ലൈംഗികത കടന്നുകയറിയിട്ടുണ്ട്.വായിച്ചവർ അഭിപ്രായം പറയുന്നതുവഴി കുറച്ചു കോപ്പികൾ വിറ്റഴിയും. പക്ഷേ കച്ചവടസാധ്യത മുന്നിൽ കണ്ട് എഴുതുന്ന ഇത്തരം എഴുത്തുകാർ ഏത്തപ്പെടുന്നത് മറ്റൊരു തലത്തിലേക്കാണ്.

ഗോസിപ്പ് എഴുതി തയ്യാറാക്കി നൽകുന്ന വിരുതന്മാരുമുണ്ട്.ഗോസിപ്പുകാരുടെ എണ്ണം ദിനം പ്രതി കൂടുന്നതല്ലാതെ കുറയുന്നില്ല. വംശനാശം സംഭവിക്കാതെ ഇത്തരം മനുഷ്യജീവികളെ സംരക്ഷിച്ചാൽ ഓസിന് സോഷ്യൽ മീഡിയയിൽ താരങ്ങളാകാം…

 

0 Comments

No Comment.