Skip to content

chithrodayamflashnews.com

October 20, 2026 1:06 am
ബോളിവുഡ് താരം ടൈഗർ ഷ്റോഫിന് നേരെ വെടിവെയ്പ്പ്; താരം സുരക്ഷിതൻ, ഡ്രൈവർക്കും ഓട്ടോക്കാരനും പരിക്ക് പട്ടിണിക്ക്‌ ഇട്ട് കൊന്നു?.. കാർത്തികപ്പള്ളിയിലെ രണ്ട് വയസുകാരൻ്റെ മരണം പോഷകാഹാര കുറവ് കാരണം; പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് പുറത്ത്, രാജേഷ് – താര ദമ്പതികൾ 10 വർഷത്തിനിടെ ജന്മം നൽകിയത് 7 കുട്ടികൾക്ക് ഇന്നത്തെ രാശി ഫലം(2026 ഒക്ടോബർ 19, തിങ്കളാഴ്ച) കൊച്ചി എളമക്കരയിൽ ഒഡിഷ സ്വദേശിയായ 32കാരനെ കൊന്നു റെയിൽവേ ട്രാക്കിൽ തളളിയതിനു കാരണം മകളെ പീഡിപ്പിക്കുന്നത് കണ്ടതിനാലെന്ന് യുവതിയുടെ മൊഴി. ചവറുകൂനയിൽ നിന്നാണ് എനിക്ക് ഇവനെ കിട്ടിയത്.. പെറ്റമ്മ തെരുവിൽ ഉപേക്ഷിച്ച കുഞ്ഞിനെ എടുത്ത് വളർത്തിയ യുവാവ് 

ശുഭചിന്തകൾ

2024 | ഫിബ്രവരി01|വ്യാഴാഴ്ച.|

1199 | മകരം 18|ചിത്തിര |

വിജയത്തിലേക്കുള്ള ദൂരം…

എപ്പോഴും സന്തോഷമായിരിക്കാൻ ആർക്കും കഴിയില്ല. എന്നാൽ സമാധാനമായി ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ പരിശ്രമിച്ചാൽ കഴിയും.
ആഗ്രഹങ്ങളും സ്വപ്നങ്ങളും ഇല്ലാത്തവർ ആരുമുണ്ടാവില്ല. സ്വബോധമുള്ള ഏതൊരു വ്യക്തിക്കും ആഗ്രഹങ്ങളുണ്ടാകും.മടിയന്മാർ ഇമാജിനേഷനിലൂടെ സംതൃപ്തരാകും. എന്നാൽ ചിലർ കഠിനാധ്വാനത്തിലൂടെ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കും.

പരാജയപ്പെട്ടവർ സ്ഥിരം പറയുന്ന വാക്കുകളാണ്. ഭാഗ്യമില്ല, ബുദ്ധിയില്ല, പണമില്ല, സ്വാധീനമില്ല, പ്രായമായി എന്നിങ്ങനെ….
ഇതൊന്നും പരാജയപ്പെടാൻ കാരണമല്ല. പലർക്കും ആഗ്രഹങ്ങളുടെ നീണ്ട ലിസ്റ്റ് തന്നെ ഉണ്ടാവും. പക്ഷേ,അധ്വാനിക്കാൻ തയാറാവില്ല.ഓരോ വ്യക്തിയും തന്റെ ബുദ്ധിയുടെ പരമാവധി ഉപയോഗിച്ചിട്ടുണ്ടോ?ലക്ഷ്യം മുന്നിൽ കണ്ട് കഠിനമായി പ്രയത്നിച്ചിട്ടുണ്ടോ?
“ഇല്ല “എന്നുതന്നെയാവും ഉത്തരം.

വിജയിച്ചവരാരും ഒരു ദിവസം കൊണ്ട് പൊട്ടി മുളച്ചവരല്ല, വിജയത്തിന് കുറുക്ക് വഴികളുമില്ല. നിരന്തരം പരിശ്രമിച്ചാൽ ലക്ഷ്യത്തിൽ എത്തിച്ചേരാൻ കഴിയും.
അലസത, ആത്മവിശ്വാസക്കുറവ്, പ്രതിസന്ധിഘട്ടം വരുമ്പോഴുള്ള പിന്മാറ്റം, ചിന്തിക്കാതെ എടുക്കുന്ന തീരുമാനങ്ങൾ… തുടങ്ങി പല ഘടകങ്ങളെ ആശ്രയിച്ചിരിക്കും വിജയവും, പരാജയവും.

മുന്നേറാനുള്ള യാത്ര വളരെ ദുർഘടം പിടിച്ചതാണ്. ദൃഡനിശ്ചയത്തോടെ വെയ്ക്കുന്ന ഓരോ കാൽവെയ്പ്പും വിജയത്തിന്റെ പാതയിലേയ്ക്കുള്ളതാണ്….

0 Comments

No Comment.