Skip to content

chithrodayamflashnews.com

October 18, 2026 3:40 am
കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന മിനി ലോറിയില്‍ നിന്നും ഓക്സിജൻ സിലിൻഡര്‍ തെറിച്ചു വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം മാതാപിതാക്കളെ നഷ്ടമായി , അന്നത്തെ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്നു , ചെന്താമര എന്ന ക്രൂരൻ കൊ-ല-പ്പെടുത്തിയ സുധാകരന്റെയും സജിതയുടെയും കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ണ് നിറയ്ക്കും  സോഷ്യൽ മീഡിയയെ കണ്ണീരിലാഴ്ത്തി വ്ലോഗർ അനൂപിന്റെ ദാരുണ അന്ത്യം; മാഹി പെരുന്നാൾ ദൃശ്യങ്ങൾ പകർത്താൻ യാത്ര തിരിച്ചത് യാത്രാമൊഴിയായി!  ഒരു സിനിമയിലെ പ്രണയരംഗങ്ങളെപ്പോലും വെല്ലുന്ന സുരേഷ് ഗോപിയുടെയും രാധികയുടെയും യഥാർത്ഥ ജീവിതകഥ ഇങ്ങനെയാണ്. അമ്മയ്ക്ക് സ്നേഹമുത്തം നൽകി പടിയിറങ്ങി; ഒടുവിൽ കാസർകോട്ടെ ലോഡ്ജ് മുറിയിൽ ചേതനയറ്റ നിലയിൽ: നാടിന്റെ കണ്ണീരായി പത്താംക്ലാസുകാരൻ നിഹാൽ

ശുഭചിന്തകൾ

എന്നെ ആരും മനസിലാക്കുന്നില്ലല്ലോ.

ജീവിതത്തിൽ ഒരിക്കലെങ്കിലും സ്വയം ചോദിച്ചിട്ടുള്ള ചോദ്യമാണ് എന്നെ ആരും മനസിലാക്കുന്നില്ലല്ലോ എന്ന ചോദ്യം.പലരുടേയും ആവലാതിയാണിത്.

സ്വയം മനസിലാക്കുന്നതുപോലെ ആർക്കും ആരേയും മനസിലാക്കാൻ പറ്റില്ല. അടുത്ത നിമിഷം ഒരു നിർണ്ണായക ഘട്ടത്തിൽ നാം എന്ത് തീരുമാനമെടുക്കും എന്ന് സ്വയം മനസിലാകാത്ത അവസ്ഥ. അതാണ് മനുഷ്യന്റെ മനസ്… ചിന്തകൾ…

പലരും പറഞ്ഞുകേൾക്കാറുണ്ട് എനിക്ക് നിന്നെ പൂർണ്ണമായും മനസ്സിലാകുന്നുണ്ട്, ഒരാളെ കണ്ടാൽ മനസിലാകും, കുറച്ചു നേരം സംസാരിച്ചാൽ മനസിലാകും. എന്നൊക്കെ…
ഇവർക്കെന്തോ ദിവ്യദൃഷ്ടി ഉണ്ടെന്ന് കേൾക്കുന്നവർക്ക് തോന്നും.

എങ്ങനെ ഒരുവ്യക്തിയെ മനസിലാക്കാം..?
ഒരു ദീർഘയാത്ര ചെയ്യാൻ സാധിച്ചാൽ, പണം കടം കൊടുത്താൽ,ചില പ്രതിസന്ധികളിൽ പ്രശ്ന പരിഹാരം തേടിയാൽ യഥാർത്ഥ വ്യക്തിത്വം ഒരു പരിധിവരെ മനസിലാക്കാൻ സാധിക്കും. എന്നല്ലാതെ ഒരാളേയും പൂർണ്ണമായി മനസിലാക്കാൻ സാധിക്കില്ല.

കുടുംബാംഗങ്ങൾ തമ്മിൽ പോലും പരസ്പരം മനസിലാക്കിയിട്ടുണ്ടെങ്കിൽ അഭിപ്രായവ്യത്യാസം കുറയ്ക്കാം. പക്ഷേ, പലപ്പോഴും ഏറ്റവും കൂടുതൽ കലഹങ്ങൾ നടക്കുന്നത് വീടുകളിലാണ്. പുറമെ മാന്യതയുടെ മുഖം മൂടി അണിഞ്ഞവരും വീടുകളിൽ കലഹപ്രിയരാണ്.

ഏറ്റവും അടുത്ത ബന്ധുക്കൾ ശത്രുക്കളെ പോലെ പെരുമാറുന്നു. എന്നാൽ ഇതേ വ്യക്തികൾ മറ്റുള്ളവരോട് ശാന്തമായി ഇടപെടുകയും ചെയ്യും.സ്വയം ഈഗോ സൃഷ്ടിച്ച് മാന്യതയുടെ മുഖം മൂടിയണിഞ്ഞു ജീവിക്കുന്നവരാണ് മനുഷ്യർ.
മനുഷ്യൻ മനുഷ്യനെ തിരിച്ചറിയുന്നതുവരെ സ്വയം ചോദിച്ചുകൊണ്ടിരിക്കും. “എന്നെ ആരും മനസിലാക്കുന്നില്ലല്ലോ” എന്ന്.

0 Comments

No Comment.