Skip to content

chithrodayamflashnews.com

November 28, 2026 11:28 am
ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച) ജീവിക്കാൻ ഭിക്ഷ യാചിച്ചു , ട്രാൻസ്ജൻഡർ ആണെന്ന കാരണത്താൽ ഓട്ടോയിൽ യാത്ര നിഷേധിച്ചു , ഇന്നിപ്പോൾ സ്വന്തമായി 4 ഓട്ടോകൾ വാങ്ങി ഗർഭിണികൾക്കും പ്രായമായവർക്കും ട്രാൻസ്ജെൻഡർസിനും സൗജന്യ യാത്ര നൽകിയ ആനിയുടെ ജീവിതം  പണം സമ്പാദിക്കുന്നതിനായി നിയമവിരുദ്ധവും ഞെട്ടിക്കുന്നതുമായ മാർഗ്ഗം തിരഞ്ഞെടുത്ത ഒരു ദമ്പതികൾ അറസ്റ്റിലായ സംഭവമാണ് തെലങ്കാനയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചത്

ശുഭചിന്തകൾ

വാർദ്ധക്യത്തിൽ ക്ഷണിച്ചുവരുത്തുന്ന വിവേക ശൂന്യത….*

പ്രശസ്തിയുടെ കൊടുമുടി കയറിയ പലരും വർദ്ധക്യത്തിലെ നാവുപിഴ കൊണ്ട്, പെരുമാറ്റവൈകല്യവും , പ്രവർത്തന മേഖലയിലെ മൂല്യച്യുതിയും, സ്വാർത്ഥതയും നിമിത്തം ജനമനസുകളിൽ സ്ഥാനഭ്രംശം സംഭവിച്ചുകൊണ്ടിരിക്കുന്നത് നാം കണ്ടുകൊണ്ടിരിക്കുന്നു. കല -സാഹിത്യ -സാംസ്‌കാരിക – രാഷ്ട്രീയ രംഗത്ത് ഇത് സർവസാധാരണമായി മാറിയിരിക്കുന്നു.നാളിതുവരെ നേടിയെടുത്ത സൽപേര് വീണ്ടുവിചാരമില്ലാത്ത ഭാഷാപ്രയോഗത്തിലൂടെ,കല – സാഹിത്യരംഗത്തെ കച്ചവടതന്ത്രത്തിലൂടെ മാത്രം കാണുന്നവരായി മാറുകയും ചെയ്യുമ്പോൾ മനസ്സിൽ പ്രതിഷ്ഠിച്ച ബിംബങ്ങൾ തകർന്നു വീഴുന്നു.

വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പല വ്യക്തിത്വങ്ങളും വാർദ്ധക്യത്തിൽ അവഹേളനത്തിന് പാത്രമാകുന്നു….
സ്വയം വരുത്തിവെയ്ക്കുന്ന വിവേക ശൂന്യത, ഇവരെ പരിഹാസകഥാപാത്രങ്ങളായി ചിത്രീകരിക്കുന്നു…

” മാളിക മുകളേറിയ മന്നന്റെ
തോളിൽ മാറാപ്പ് ഏറ്റുന്നതും ഭവാൻ… ”

0 Comments

No Comment.