
വാർദ്ധക്യത്തിൽ ക്ഷണിച്ചുവരുത്തുന്ന വിവേക ശൂന്യത….*
പ്രശസ്തിയുടെ കൊടുമുടി കയറിയ പലരും വർദ്ധക്യത്തിലെ നാവുപിഴ കൊണ്ട്, പെരുമാറ്റവൈകല്യവും , പ്രവർത്തന മേഖലയിലെ മൂല്യച്യുതിയും, സ്വാർത്ഥതയും നിമിത്തം ജനമനസുകളിൽ സ്ഥാനഭ്രംശം സംഭവിച്ചുകൊണ്ടിരിക്കുന്നത് നാം കണ്ടുകൊണ്ടിരിക്കുന്നു. കല -സാഹിത്യ -സാംസ്‌കാരിക – രാഷ്ട്രീയ രംഗത്ത് ഇത് സർവസാധാരണമായി മാറിയിരിക്കുന്നു.നാളിതുവരെ നേടിയെടുത്ത സൽപേര് വീണ്ടുവിചാരമില്ലാത്ത ഭാഷാപ്രയോഗത്തിലൂടെ,കല – സാഹിത്യരംഗത്തെ കച്ചവടതന്ത്രത്തിലൂടെ മാത്രം കാണുന്നവരായി മാറുകയും ചെയ്യുമ്പോൾ മനസ്സിൽ പ്രതിഷ്ഠിച്ച ബിംബങ്ങൾ തകർന്നു വീഴുന്നു.
വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പല വ്യക്തിത്വങ്ങളും വാർദ്ധക്യത്തിൽ അവഹേളനത്തിന് പാത്രമാകുന്നു….
സ്വയം വരുത്തിവെയ്ക്കുന്ന വിവേക ശൂന്യത, ഇവരെ പരിഹാസകഥാപാത്രങ്ങളായി ചിത്രീകരിക്കുന്നു…
” മാളിക മുകളേറിയ മന്നന്റെ
തോളിൽ മാറാപ്പ് ഏറ്റുന്നതും ഭവാൻ… ”

No Comment.