2023 | ഡിസംബർ 24| ഞായറാഴ്ച|
1199 | ധനു 08|കാർത്തിക|

കടം വീട്ടൽ വാങ്ങിയ ധനം തിരിച്ചുകൊടുക്കുന്നത് മാത്രമാണോ കടം വീട്ടൽ?
കടപ്പാടുകൾ ഇല്ലാതെ ഒരു മനുഷ്യനും ജീവിക്കുവാൻ സാധിക്കില്ല . ഭക്ഷണം വാങ്ങി തന്നത്, യാത്രകളിൽ ഒപ്പം കൂട്ടിയത്, സങ്കടപ്പെട്ടിരുന്നപ്പോൾ ആശ്വസിപ്പിച്ചതിന്, ഒറ്റപ്പെട്ടപ്പോൾ ഞാനില്ലേ എന്നു പറഞ്ഞ് ചേർത്തു പിടിച്ചതിന്,വളർച്ചയുടെ പടവുകളിൽ ഒരു നിമിത്തമായി തീർന്നതിന്, അബദ്ധങ്ങളിൽ പെട്ട് പോകാതെ നല്ല ഉപദേശം നൽകിയതിന്….. അങ്ങനെ ജീവിതത്തിൽ പലരോടും കടപ്പെട്ടിരിക്കുന്നു. എന്നിട്ടും നാം ഇപ്പോഴും “നന്ദി ” എന്നവാക്ക് മനഃപൂർവം മറന്നുപോകുന്നു. “ഈഗോ ” തന്നെയല്ലേ പ്രശ്നം?. നമ്മെ സന്തോഷിപ്പിച്ചവരോട്, സഹായിച്ചവരോട്, സ്നേഹിച്ചവരോട്, വിമർശിച്ച് വാശി കൂട്ടിയവരോട് / തെറ്റുകൾ ബോധ്യപ്പെടുത്തി തന്നവരോട്….. അങ്ങനെ എല്ലാപേരോടും പറയാം “നന്ദി “..2023- ന്റെ അവസാനത്തിലേയ്ക്ക് അടുക്കുമ്പോൾ നാം ജീവിച്ചിരിപ്പുണ്ട്.2024 -ന്റെ അവസാനം നാം ഉണ്ടാകുമോ എന്നുറപ്പില്ലല്ലോ.

No Comment.