Skip to content

chithrodayamflashnews.com

ശുഭചിന്തകൾ

2023 | ഡിസംബർ 30| ശനിയാഴ്ച|

1199 | ധനു 14|ആയില്യം|

“ദാമ്പത്യം പ്രണയത്തിനധിഷ്ഠിതമാണോ….”*

ദാമ്പത്യത്തിൽ പ്രണയത്തിന്റെ സ്ഥാനം വളരെ കുറവാണ്. ഏറിയാൽ 3-5 വർഷത്തിനുള്ളിൽ ഭാര്യാ ഭർത്താക്കന്മാർ തമ്മിൽ / പ്രത്യേകിച്ചും ഒന്നിച്ചു താമസിക്കുന്ന ദമ്പതികളിൽ ആകർഷണം ഇല്ലാതാവുന്നു.പരസ്പരം ബന്ധിപ്പിക്കുന്ന ഘടകം കുട്ടികളായിരിക്കും. കുടുംബം എന്ന ചട്ടക്കൂടിനുള്ളിൽ യന്ത്രികമായി ജീവിച്ചു പോകുന്നവരാണ് പലരും.സമൂഹം, ബന്ധുക്കൾ, ഇമേജ്… ഇതൊക്കെ ഭാമ്പത്യം മുന്നോട്ടു കൊണ്ടുപോകാൻ പ്രേരിപ്പിക്കുന്നകാരണങ്ങളാണ്.സ്വന്തമാക്കി കരം ഒടുക്കി കൈവശം വെച്ച് അനുഭവിക്കുന്ന പ്രോപ്പർട്ടിയാണ് ഭാര്യ/ഭർത്താവ്.അതുകൊണ്ട് തന്നെ മറ്റൊരാൾ അതിക്രമിച്ച് കയറാൻ അനുവദിക്കാറില്ല. എന്നാൽ അന്യന്റെ മുതൽ ആഗ്രഹിക്കുകയും ചെയ്യും.ഒരു വീട്ടിൽ ഒരുമിച്ചു കഴിയുന്ന രണ്ടുപേർക്കിടയിൽ സ്നേഹമുണ്ടാകും.ദാമ്പത്യത്തിൽ ബന്ധം കുറച്ചുകൂടി ദൃഢമാകുന്നു എന്നുമാത്രം. അപ്പോഴും പ്രണയത്തിന് കുറുക്കുവഴികൾ തേടി സംതൃപ്തിനേടുന്നു.ഹൃദയത്തിന്റെ നാല് അറകളും പുരുഷൻ വിശാലമായി തുറന്നിടുമ്പോൾ, സ്ത്രീകൾ ഭൂരിഭാഗവും ഒരേ കാലയളവിൽ ഒരാളിൽ പ്രണയം ഒതുക്കുന്നു എന്നുമാത്രം. എന്നാൽ പൊതു വിഭാഗത്തിൽ ഉൾപ്പെടാത്ത 10% പേർ എപ്പോഴും “അരുത് ” എന്ന ദൃഢനിശ്ചയത്തിൽ ജീവിക്കുന്നു.ചിലർ നിരാശരും ദുഃഖിതരുമായിരിക്കും. അല്ലെങ്കിൽ, ഉള്ളതിൽ സംതൃപ്തരാകാൻ ആഗ്രഹിക്കുന്നവരായിരിക്കും.
വിട്ടുവീഴ്ച,പരസ്പരവിശ്വാസം, സ്നേഹം എന്നിവയിൽ അധിഷ്ഠിതമാണ് ദാമ്പത്യം.
“പ്രണയത്തിലൂടെ ദാമ്പത്യമുണ്ടാകുന്നു.പക്ഷേ ദാമ്പത്യത്തിലൂടെ പ്രണയം ഉണ്ടാകുന്നില്ല.”

 

0 Comments

No Comment.