Skip to content

chithrodayamflashnews.com

ശുഭചിന്തകൾ

2024 | ജനുവരി11| വ്യാഴാഴ്ച|

1199 | ധനു 26|പൂരാടം|

വൈകിയാണെങ്കിലും സത്യം വിജയിക്കുക തന്നെ ചെയ്യും….

നല്ല ഉദ്ദേശത്തോടെ നിങ്ങൾ ചെയ്യുന്ന പ്രവർത്തനത്തെ ചിലർ വിമർശിക്കുമ്പോൾ ഇതൊന്നും വേണ്ടായിരുന്നു എന്ന് ഒരിക്കലെങ്കിലും ചിന്തിക്കാത്തവരുണ്ടോ?
ചിലർ ഉദ്യമത്തിൽ നിന്ന് പിന്മാറും. എന്നാൽ മറ്റുചിലർ ഒരു ഇടവേളക്ക് ശേഷം പൂർവാധികം കരുത്തോടെ മുന്നോട്ടു പോകും.ഒരുവിഭാഗം ദുഃഖിതരും, നിരാശരുമായി തീരും. തീർത്തും ദുർബലർ ജീവിതത്തിൽ നിന്ന് ഒറ്റപോക്കാണ്….

മനസ്സിലാക്കേണ്ടത്. വിമർശനം പലപ്പോഴും ഉടലെടുക്കുന്നത് അസൂയയിൽ നിന്നാണ്. ചില വിമർശനങ്ങളിൽ കഴമ്പുണ്ടാകാം. അത്തരം അവസ്ഥയിൽ ആത്മപരിശോധന നടത്തുക. മാറ്റപ്പെടേണ്ടത്ത് മനസിലാക്കി തരാൻ ചില വിമർശകർ ആവശ്യമാണ്. എന്നാൽ വ്യക്തിഹത്യ നടത്തുക എന്ന ഉദ്ദേശത്തോടെ നടത്തുന്ന വിമർശനത്തെ ധൈര്യമായി നേരിടാൻ കഴിയണം. കഴിവതും അവഗണിച്ച് മുന്നോട്ടു പോകുക. ആവശ്യമുള്ള സന്ദർഭങ്ങളിൽ മാത്രം പ്രതികരിക്കുക. “സത്യം ഒരു നാൾ മറ നീക്കി പുറത്തുവരിക തന്നെ ചെയ്യും “.

0 Comments

No Comment.