Skip to content

chithrodayamflashnews.com

October 18, 2026 8:03 pm
കൊച്ചി എളമക്കരയിൽ ഒഡിഷ സ്വദേശിയായ 32കാരനെ കൊന്നു റെയിൽവേ ട്രാക്കിൽ തളളിയതിനു കാരണം മകളെ പീഡിപ്പിക്കുന്നത് കണ്ടതിനാലെന്ന് യുവതിയുടെ മൊഴി. ചവറുകൂനയിൽ നിന്നാണ് എനിക്ക് ഇവനെ കിട്ടിയത്.. പെറ്റമ്മ തെരുവിൽ ഉപേക്ഷിച്ച കുഞ്ഞിനെ എടുത്ത് വളർത്തിയ യുവാവ്  3 പേരുടെ ദാരുണമായ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടക്കേസിലെ മുഖ്യപ്രതി സുഹൈൽ സജീവ് ജയിലിനുള്ളിൽ വെച്ച് നടത്തിയ രൂപമാറ്റമാണ് സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും വലിയ ചർച്ചയായത്.. കോച്ചിംഗ് ഇല്ലാതെ, ചാറ്റ് ജിപിടിയുടെ സഹായത്തോടെ സിവിൽ സർവീസ് പരീക്ഷയിൽ അഞ്ചാം റാങ്ക് നേടി 23 വയസുകാരി ഛവി സർദാന. രണ്ട് കുഞ്ഞുങ്ങളെയും ഭർത്താവിനെയും വിട്ട് അധ്യാപികയുടെ തിരോധാനം; പത്തുദിവസത്തെ അന്വേഷണത്തിനൊടുവിൽ പാലക്കാട് വാടകവീട്ടിൽ കണ്ടെത്തി.

ശുഭചിന്തകൾ 

2024 | ഫിബ്രവരി 03|ശനിയാഴ്ച.|

1199 | മകരം 20|വിശാഖം|

നന്ദി പ്രതീക്ഷിക്കരുത്…

പലരേയും മാനസികമായി തളർത്തുന്നവയിൽ ഒന്ന് നാം സഹായിച്ചവർ അവഗണിക്കുമ്പോഴാണ്, അല്ലെങ്കിൽ വളർച്ചയുടെ പടവുകളിൽ നാം കൈത്താങ്ങ് കൊടുത്തവർ നമ്മെ പുച്ഛത്തോടെ നോക്കുമ്പോഴാണ്, സഹായം നൽകിയ നമ്മെ ശത്രുവിനെപോലെ കരുതുമ്പോഴാണ്, നമുക്കെതിരെ അപവാദപ്രചരണം നടത്തുമ്പോഴാണ്.

അനുഭവസ്ഥർക്ക് മാത്രം മനസിലാകുന്ന ഈ അവസ്ഥയിൽ ദേഷ്യവും സങ്കടവും വരാം. പ്രതികരിക്കണമെന്ന് തോന്നാം. സ്വാഭാവികം മാത്രം. പക്ഷേ, ക്ഷമയോടെ കാത്തിരിക്കുക…

ആർക്ക് സഹായം ചെയ്താലും തിരികെ നന്ദിവാക്ക് പ്രതീക്ഷിക്കരുത്. സ്പോട്ടിൽ വിധേയത്വം കാണിച്ചേയ്ക്കാം. പക്ഷേ അവർ നമ്മളേക്കാൾ മുന്നിലെത്താനാണ് ആദ്യം ശ്രമിക്കുക. പിന്നെ നമ്മെ മാനസികമായി തളർത്താൻ / ഇല്ലായ്മ ചെയ്യാൻ ശ്രമിക്കും.

ആര് എന്തുചെയ്യുന്നു എന്നതിന് ശ്രദ്ധകൊടുക്കേണ്ടതില്ല. ശാന്തമായി ഒഴുകുന്ന പുഴയ്ക്ക് മാത്രമേ തെളിനീർ നൽകാൻ സാധിക്കൂ. ആരംഭശൂരത്വം കാണിക്കുന്നവർക്ക് നിലനിൽപ്പ് ഉണ്ടാകാറില്ല.

ഉറച്ച മണ്ണിൽ കാലുറപ്പിക്കുക. ഓരോ ചുവടും നിശ്ചയദാർഢ്യത്തോടെ മുന്നോട്ടു പോകുക. അപവാദങ്ങൾക്ക് ചെവികൊടുക്കാതിരിക്കുക. നന്മയുടെ വിത്തുകൾ പാകിയാൽ മാത്രമേ നന്മ വിളയിക്കാൻ സാധിക്കൂ.തിരിച്ചടികൾ ഉണ്ടാകുമ്പോഴാണ് നാം കരുത്തരാകുന്നത്…. ഒരാളേയും മറ്റൊരാളുമായി താരതമ്യം ചെയ്യേണ്ടതില്ല.നമുക്ക് മാത്രമല്ല സമൂഹത്തിനുകൂടി പ്രയോജനകരമാകുന്ന പ്രവർത്തങ്ങൾ ചെയ്യുക.ആത്മാർത്ഥത വൈകിയാണെങ്കിലും തിരിച്ചറിയപ്പെടും….

0 Comments

No Comment.