Skip to content

chithrodayamflashnews.com

October 16, 2026 12:11 pm
ഇന്നത്തെ രാശി ഫലം(2026 ഒക്ടോബർ 16, വെള്ളിയാഴ്ച) ജർമ്മനിയിൽ മലയാളി നഴ്സുമാരും സുഹൃത്തും അടക്കം മൂന്ന് പേർ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ ദാരു*ണമായി കൊ*ല്ലപ്പെട്ടു; സംഭവം കൊ*ലപാതകമെന്ന് സംശയം, ഒരു ചെറിയ ഷെഡിൽ തുടങ്ങി ഇന്ന് ഒന്നരക്കോടി രൂപ വിറ്റുവരവുള്ള ഒരു വലിയ സംരംഭമായി മാറിയ സുശീല ജയരാജിന്റെ കഥ ഏതൊരു സംരംഭകനും വലിയൊരു പ്രചോദനമാണ്. ഒരു കുടുംബംപോലെ കഴിഞ്ഞിരുന്ന കുട്ടികളാണ് അവർ.. നെടുമ്പാശേരി വാഹനാപകടത്തിന് പിന്നാലെ നീതിനിഷേധവും അവഹേളനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നതിനെക്കുറിച്ചും അപകടത്തെക്കുറിച്ചും പ്രതികരിക്കുകയാണ് ഗോപികയുടെ അച്ഛൻ. കൊടുങ്ങല്ലൂരിൽ 18-കാരന്റെ ആത്മഹത്യയിൽ പോലീസിനെതിരെ പിതാവിന്റെ കണ്ണ് നനയിക്കുന്ന വെളിപ്പെടുത്തൽ!

ശുഭചിന്തകൾ 

2024 | ഫിബ്രവരി 05|തിങ്കളാഴ്ച.|

1199 | മകരം 22|അനിഴം|

പാലിക്കാൻ കഴിയാത്ത വാഗ്ദാനം നൽകാതിരിക്കുക….

വാക്കു പാലിക്കുക എന്നത് ഏതൊരു വ്യക്തിയുടേയും ക്വാളിറ്റിയാണ്. പ്രത്യേകിച്ചും സ്ത്രീകളോടും കുട്ടികളോടും
വെറും വാക്ക് പറയാതിരിക്കുക.ഒട്ടും ഗൗരവത്തിലെടുക്കാതെ പലരും വാഗ്ദാനങ്ങൾ നൽകാറുണ്ട്. പ്രത്യേകിച്ചും പുരുഷന്മാർ…
നിറവേറ്റപ്പെടാത്ത വാഗ്ദാനം അവർക്ക് നൽകിയ പ്രതീക്ഷയുടെ ആഴം എത്രത്തോളമാണോ അതവർ വർഷങ്ങൾ കഴിഞ്ഞാലും മറക്കാറില്ല.

ചെറിയ പ്രായത്തിൽ കിട്ടിയ വേദനയുടെ മുറിവ് എത്ര മുതിർന്നാലും കുട്ടിയുടെ മനസ്സിൽ കനലായി നിലനിൽക്കും. അതുപോലെ തന്നെ ഓർത്തുവയ്ക്കുന്ന ഒന്നാണ് മോഹിച്ചതു
കിട്ടാതെ വരുമ്പോഴുള്ള നിരാശയും.

സ്ത്രീകൾ എത്ര വർഷം കഴിഞ്ഞാലും പല കാര്യങ്ങളും മറക്കാറില്ല. എന്നാൽ പുരുഷന്മാർ പെട്ടെന്ന് മറക്കുകയും ചെയ്യും. സ്ത്രീ ചെറിയകാര്യങ്ങൾ പോലും ഗൗരവത്തിൽ ചർച്ചചെയ്യും. ഇത്തരം കാര്യങ്ങൾ പുരുഷന് നിസാരമായിരിക്കും. അവർ കേൾക്കാൻ തയാറാകാതെ വരികയോ, കേട്ടാലും സീരിയസായി മറുപടി പറയാതിരിക്കുകയോ
ചെയ്യും.
പിന്നെയിത് സീരിയസാകുന്നത് സ്ത്രീക്ക് /ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് മനസിലാകുമ്പോഴാണ്.

സ്വന്തം ഭാര്യയെ കേൾക്കാത്തവനും അന്യന്റെ ഭാര്യയോടൊപ്പം മണിക്കൂറുകൾ ചെലവഴിക്കും.

ഭർത്താവ് /പുരുഷന്റെ ജോലിയുടെ പ്രഷർ മനസിലാക്കാൻ
പല സ്ത്രീകൾക്കും കഴിയാതെ പോകുന്നു. ആവലാതിയുടെ ഭാണ്ഡക്കെട്ട് അഴിക്കാൻ തുടങ്ങുമ്പോൾ അസഹനീയമായി പുരുഷന് തോന്നാം.
സമയവും സന്ദർഭവും പല സ്ത്രീകളും നോക്കാറില്ല.
അവർക്ക് ഭർത്താവ് ന്യായാധിപനാണ്. തന്റെ പ്രശ്നത്തിന് തീർപ്പുകൽപ്പിക്കണമെന്ന് നിർബന്ധമാണ്. പിണക്കവും പരിഭവവും തുടർന്നുകൊണ്ടേയിരിക്കും.

ഇപ്പോൾ കാലം മാറി. സൗഹൃദം ഉണ്ടാകാനും നഷ്ടപ്പെടാനും മിനിറ്റുകൾ മാത്രം മതി. ഭർത്താവിനോടുള്ള ദേഷ്യത്തിലിരിക്കുമ്പോഴാണ് സോഷ്യൽ മീഡിയയിൽ ചിലരുടെ സുഖാന്വേഷണം. “കഴിച്ചോ, കുളിച്ചോ, വിശേഷങ്ങൾ എന്തൊക്കെയുണ്ട്….” വീട്ടിൽ ഇതൊന്നും ഭാര്യയോട് ചോദിക്കാറില്ലെങ്കിലും പ്രൊഫൈലിലെ സുന്ദരിയോട് വല്ലാത്തൊരിഷ്ടം….

കേൾക്കാൻ ഒരാളുണ്ടെങ്കിൽ സ്ത്രീകൾ വാചാലരാകും.
കേൾവിക്കാരൻ ക്ഷമയോടെ കേൾക്കുമെന്നു മാത്രമല്ല ലോകത്തിലെ ഏറ്റവും വലിയ ദുഷ്ടൻ നിന്റെ ഭർത്താവാണെന്നും പറയും…

ഭർത്താവിന് വില്ലന്റെ പരിവേഷം ചാർത്തിക്കൊടുക്കുന്ന നല്ല സുഹൃത്ത് /കാമുകൻ… പരിഗണന ആദ്യം നൽകുന്നത് പേരിനാണ്.തന്നേക്കാൾ പതിനഞ്ചു വയസ് പ്രായം സ്ത്രീക്ക് കൂടിയാലും “മോളേ…” എന്നേ വിളിക്കൂ. പോരെങ്കിൽ വിളിയിൽ…
“പൊന്ന്, മുത്ത്, പവിഴം…”വിലയേറിയ പേരുകളാണ്…
കോങ്കണ്ണ് ഉണ്ടായാലും, പല്ലുന്തിയാലും… പറയും… നിന്റെ നോട്ടം, ഭാവം, ചിരി…എത്ര മനോഹരം…
“വേല മനസിലിരിക്കട്ടെ ഞാൻ ദിവസവും കണ്ണാടി നോക്കാറുണ്ട് “എന്നു പറയുന്ന സ്ത്രീകളും ചിലരെങ്കിലുമുണ്ട് എന്നതു മറക്കുന്നില്ല…

സ്ത്രീക്ക് അവൾ അർഹിക്കുന്ന പരിഗണയും, കരുതലും സ്നേഹവും വീട്ടിൽ നിന്ന് ലഭിക്കണം. അവൾക്കായി കുറച്ചു സമയം മാറ്റിവെച്ചാൽ മുഴുവൻ സമയവും അവൾ കുടുംബത്തിനായി/ ഭർത്താവിനായി മാറ്റിവയ്ക്കും.

സ്ത്രീകൾക്കും കുട്ടികൾക്കും പ്രാധാന്യം നൽകുക. നൽകുന്ന വാക്ക് നിറവേറ്റി കൊടുക്കാൻ കഴിയണം.സത്യസന്ധത കുടുംബത്തിൽനിന്നും തുടങ്ങട്ടെ….

0 Comments

No Comment.