Skip to content

chithrodayamflashnews.com

October 18, 2026 11:47 pm
കൊച്ചി എളമക്കരയിൽ ഒഡിഷ സ്വദേശിയായ 32കാരനെ കൊന്നു റെയിൽവേ ട്രാക്കിൽ തളളിയതിനു കാരണം മകളെ പീഡിപ്പിക്കുന്നത് കണ്ടതിനാലെന്ന് യുവതിയുടെ മൊഴി. ചവറുകൂനയിൽ നിന്നാണ് എനിക്ക് ഇവനെ കിട്ടിയത്.. പെറ്റമ്മ തെരുവിൽ ഉപേക്ഷിച്ച കുഞ്ഞിനെ എടുത്ത് വളർത്തിയ യുവാവ്  3 പേരുടെ ദാരുണമായ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടക്കേസിലെ മുഖ്യപ്രതി സുഹൈൽ സജീവ് ജയിലിനുള്ളിൽ വെച്ച് നടത്തിയ രൂപമാറ്റമാണ് സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും വലിയ ചർച്ചയായത്.. കോച്ചിംഗ് ഇല്ലാതെ, ചാറ്റ് ജിപിടിയുടെ സഹായത്തോടെ സിവിൽ സർവീസ് പരീക്ഷയിൽ അഞ്ചാം റാങ്ക് നേടി 23 വയസുകാരി ഛവി സർദാന. രണ്ട് കുഞ്ഞുങ്ങളെയും ഭർത്താവിനെയും വിട്ട് അധ്യാപികയുടെ തിരോധാനം; പത്തുദിവസത്തെ അന്വേഷണത്തിനൊടുവിൽ പാലക്കാട് വാടകവീട്ടിൽ കണ്ടെത്തി.

ശുഭചിന്തകൾ

2024 | ഫിബ്രവരി 10|ശനിയാഴ്ച.|

1199 | മകരം 27|അവിട്ടം |

ശീലങ്ങൾ ദുശീലങ്ങളാകുമ്പോൾ…

വർഷങ്ങളായി തുടർന്നുപോരുന്ന ചില ശീലങ്ങൾ ദുശീലമായിരുന്നു എന്ന് തിരിച്ചറിയുന്നത് ജീവിതത്തിന്റെ മധ്യാഹ്നത്തിലോ, സായന്തനത്തിലോ ആയിരിക്കും. അപ്പോഴേക്കും മാറ്റാൻ കഴിയാത്തവിധം ആ ശീലത്തിന് വിധേയമായിട്ടുണ്ടാവും. ചില ശീലങ്ങൾ ദുശീലമാണ് എന്ന് ബോധ്യമുണ്ടെങ്കിലും അതിൽ നിന്ന് മാറി ചിന്തിക്കാൻ പലരും ശ്രമിക്കാറില്ല.

മദ്യപാനം, പുകവലി, മറ്റ് ലഹരി ഉപയോഗങ്ങൾ ആരോഗ്യത്തിന് ഹാനികരമാണെന്ന് മനസിലാക്കി തന്നെ പലരും ഉപയോഗിക്കുന്നു.

പലരും പറഞ്ഞുകേൾക്കുന്ന ഒന്നാണ് “നല്ല മദ്യം” എന്ന്.
അങ്ങനെ ഒന്നുണ്ടോ..?
വിലകൂടിയ,മികച്ച ബ്രാൻഡ് എന്ന് വിശേഷിപ്പിക്കുന്ന, ആകർഷകമായ നിറത്തിലും, പാക്കിംഗിലും മദ്യം ലഭിക്കുന്നു. അതുകൊണ്ട് തന്നെ “മദ്യം നല്ല മദ്യം “ആകുന്നില്ല. മദ്യം ഉന്മാദമായ അവസ്ഥ സൃഷ്ടിക്കുന്നു എന്നതൊഴിച്ചാൽ ശരീരത്തിന് ഗുണം നൽകുന്ന ഒന്നും അതിലില്ല. എന്നുമാത്രമല്ല, പണവും, ആരോഗ്യവും നഷ്ടപ്പെടുകയും ചെയ്യുന്നു.

പുകവലി ഗുരുതരമായ രോഗങ്ങൾക്ക് കാരണമാകുന്നു. വിദ്യാസമ്പന്നരായ ഓരോ വ്യക്തികൾക്കും ഇതിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് അറിയാമെങ്കിലും അറിഞ്ഞുകൊണ്ടുതന്നെ ഈ ദുശീലം തുടരുന്നു.

ശീലങ്ങൾ ഏതും അമിതമായാൽ ദുശീലമാണ്.
പരദൂഷണം, അസൂയ,ലക്ഷ്യബോധമില്ലാത്ത ജീവിതം, അമിതമായ ഭക്ഷണം, മധുരം കഴിക്കൽ, വ്യക്തി ശുചിത്വം ഇല്ലായ്മ…. എല്ലാം ദുശീലമാണ്.

വേറിട്ടുനിൽക്കുന്ന ഒന്നുകൂടി ദുശീലത്തിൽ ഉൾപ്പെടുത്താം. വസ്ത്രം മാറുമ്പോലെ കൊണ്ടുപോകുന്ന പ്രണയം, ഒരു പ്രണയം നഷ്ടമാകുമ്പോൾ അടുത്തമറ്റൊരാളെ കണ്ടെത്തി ആശ്വാസം തേടുന്നത്… ഇതൊക്കെ ദുശീലത്തിൽ വരുന്നുണ്ട്.
പ്രണയം 100% വും വിജയിക്കണമെന്നില്ല. അതുകൊണ്ട് തന്നെ പരിപൂർണ്ണമായി മറ്റൊരാൾക്ക്‌ കീഴ്പ്പെടാതിരിക്കുക. പ്രണയം നഷ്ടമായാൽ കുറച്ചു നാൾ മനസിന്‌ വിശ്രമം നൽകുക. മനസിന്‌ ഏറ്റ ആഘാതം മാറി എന്ന് ഉറപ്പു വരുമ്പോൾ സ്വഭാവികമായി വന്നുചേരുന്നതാവണം മറ്റൊരു പ്രണയം.

സ്വയം ദുശീലങ്ങൾ കണ്ടെത്തി അതിൽ നിന്ന് മാറണം എന്ന് ഒരു വ്യക്തി ചിന്തിച്ചു തുടങ്ങിയാലും വളരെ എളുപ്പം മാറ്റാൻ സാധിക്കില്ല. വർഷങ്ങളായി തുടർന്നു പോരുന്ന ശീലങ്ങൾ മാറ്റാൻ ബോധപൂർവം ശ്രമിക്കണം. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്ന കാരണം കണ്ടെത്തി, ആ കാരണത്തിൽ /സാഹചര്യത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ ശ്രമിക്കുക.

ചില ദുശീലങ്ങൾ മാറ്റാൻ വർഷങ്ങൾ വേണ്ടി വന്നേക്കാം. ചിലത് കൗൺസിലിംഗിലൂടെ മാറ്റേണ്ടിവരും….

0 Comments

No Comment.