Skip to content

chithrodayamflashnews.com

October 18, 2026 11:49 pm
കൊച്ചി എളമക്കരയിൽ ഒഡിഷ സ്വദേശിയായ 32കാരനെ കൊന്നു റെയിൽവേ ട്രാക്കിൽ തളളിയതിനു കാരണം മകളെ പീഡിപ്പിക്കുന്നത് കണ്ടതിനാലെന്ന് യുവതിയുടെ മൊഴി. ചവറുകൂനയിൽ നിന്നാണ് എനിക്ക് ഇവനെ കിട്ടിയത്.. പെറ്റമ്മ തെരുവിൽ ഉപേക്ഷിച്ച കുഞ്ഞിനെ എടുത്ത് വളർത്തിയ യുവാവ്  3 പേരുടെ ദാരുണമായ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടക്കേസിലെ മുഖ്യപ്രതി സുഹൈൽ സജീവ് ജയിലിനുള്ളിൽ വെച്ച് നടത്തിയ രൂപമാറ്റമാണ് സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും വലിയ ചർച്ചയായത്.. കോച്ചിംഗ് ഇല്ലാതെ, ചാറ്റ് ജിപിടിയുടെ സഹായത്തോടെ സിവിൽ സർവീസ് പരീക്ഷയിൽ അഞ്ചാം റാങ്ക് നേടി 23 വയസുകാരി ഛവി സർദാന. രണ്ട് കുഞ്ഞുങ്ങളെയും ഭർത്താവിനെയും വിട്ട് അധ്യാപികയുടെ തിരോധാനം; പത്തുദിവസത്തെ അന്വേഷണത്തിനൊടുവിൽ പാലക്കാട് വാടകവീട്ടിൽ കണ്ടെത്തി.

ശുഭചിന്തകൾ

2024 | ഫിബ്രവരി 11|ഞായറാഴ്ച.|

1199 | മകരം 28|ചതയം |

സ്നേഹം, കാമം, പ്രണയം….

മൂന്ന് വ്യത്യസ്ത തലങ്ങളിൽ വിലയിരുത്തപ്പെടേണ്ടതാണ്.”സ്നേഹം, കാമം, പ്രണയം “.
“സ്നേഹം “പൊതുവെ ആർക്കും ആരോടും തോന്നാം. മനുഷ്യരോട് മാത്രമല്ല. പ്രപഞ്ചത്തിലെ ഏതിനോടും തോന്നാം.വളർത്തു മൃഗങ്ങൾ, പക്ഷികൾ, ഗാർഡൻ, ഇഷ്ടപ്പെട്ട വസ്തുക്കൾ,ബന്ധുക്കൾ, സുഹൃത്തുക്കൾ… അങ്ങനെ നീണ്ട നിരതന്നെയുണ്ടാവും… പലതിനോടും, പലരോടും….

സ്നേഹിക്കുന്നതും സ്നേഹിക്കപ്പെടുന്നതും മനസിന്‌ സന്തോഷം നൽകുന്നു.സ്നേഹം ലഭിക്കാത്ത അവസ്ഥയെക്കുറിച്ച് ചിന്തിക്കാൻ പോലും സാധ്യമല്ല.സ്നേഹപ്രകടനത്തിൽ പലതരത്തിൽ ഏറ്റക്കുറച്ചിൽ ഉണ്ടാകുമെങ്കിലും സ്നേഹം മഹനീയമായ വികാരമായിനിലനിൽക്കുന്നു…

“കാമം “പെട്ടെന്ന് മറ്റൊരാളോട് തോന്നുന്ന ആകർഷണം. അതിലുപരി വികാരമാണ്.
മുൻപ് സ്ത്രീയും പുരുഷനും തമ്മിലായിരുന്നു എങ്കിൽ ഇന്ന് ഒരേ ലിംഗത്തിൽ പെട്ടവർ തമ്മിലും, മൂന്നാം ലിംഗത്തിൽ ജന്മം കൊണ്ടവരും ഇക്കാര്യത്തിൽ പുറകിലല്ല. അടക്കാനാകാത്ത ഇത്തരം ഭ്രമത്തിൽ നിന്ന് ഉരുത്തിരിയുന്ന ബന്ധങ്ങൾ നീർ കുമിളകൾ പോലെയാണ്. എന്നാൽ ചില ബന്ധങ്ങൾ ദീർഘനാൾ നിലനിൽക്കുന്നതായി കാണാം.പുരുഷന് വികാരം,കണ്ണുകൾ /കാഴ്ചയിലൂടെ പെട്ടെന്ന് സംഭവിക്കുന്നു. സ്ത്രീകൾ ഭൂരിഭാഗവും പുറം മോടിക്കപ്പുറം അടുത്ത് പെരുമാറുന്നതിലൂടെ ഇത്തരം വികാരത്തിൽ എത്തിച്ചേരുന്നു.

“പ്രണയം”നിരവധിവ്യക്തികളിൽ നിന്ന് തനിക്ക് അനുയോജ്യമായ ഒരു വ്യക്തിയെ തെരെഞ്ഞെടുക്കുന്നതാണ് പ്രണയം. ഇപ്പോൾ സാഹചര്യങ്ങൾക്ക്‌ അനുസരിച്ച് മാറ്റങ്ങൾ സംഭവിച്ചു. പ്രണയവും, വിവാഹവും,വിരഹവും വളരെ പെട്ടെന്ന് സംഭവിക്കുന്നു. എങ്കിലും കാണുന്ന എല്ലാപേരോടും പ്രണയം ഉണ്ടാകുന്നില്ല. അവരവരുടെ സങ്കല്പത്തിന് അനുസരിച്ചൊരാളെ കണ്ടുമുട്ടിയാൽ സ്വഭാവികമായി സംഭവിക്കുന്ന ഒന്നാണ് പ്രണയം. എന്നാൽ എല്ലാ ഗുണങ്ങളും ഒത്തുചേർന്ന പ്രണയിതാക്കൾ ഉണ്ടായിരിക്കില്ല. നെഗറ്റീവിനെക്കാൾ പോസിറ്റീവിന് മുൻഗണനകൊടുത്തുകൊണ്ട് മാത്രമേ പ്രണയിക്കാൻ കഴിയൂ. പ്രണയ സങ്കല്പങ്ങൾ പലർക്കും പലതാണ്. പുരുഷന് പ്രായം തൊണ്ണൂറായാലും സൗന്ദര്യവും, ചെറുപ്പവും പ്രണയിനിക്ക് വേണം എന്ന് ആഗ്രഹിക്കാറുണ്ട്. ആസ്വാദനം അവർക്ക് കാഴ്ചയിലൂടെയാണ്…
സ്ത്രീ പുരുഷനിൽ നിന്ന് ആഗ്രഹിക്കുന്നത് സ്വഭാവശുദ്ധി,കരുതൽ / സംരക്ഷണം, സ്നേഹം…

പുരുഷന് പ്രണയിക്കുന്ന സ്ത്രീ സ്മാർട്ട് ആയിരിക്കണമെന്നും, എന്നാൽ സ്വഭാവസവിശേഷതമതിയെന്നും അഭിപ്രായമുണ്ടാകാം. എന്തായാലും ആരോഗ്യവും സൗന്ദര്യവും ഉള്ളവരെയാണ് താല്പര്യം…

ഭൂരിഭാഗം സ്ത്രീകളും /പെൺകുട്ടികളും മുതിർന്ന പൗരന്മാരെ പ്രണയിക്കാൻ ഇഷ്ടപ്പെടുന്നില്ല. ഇഷ്ടപ്പെടണമെങ്കിൽ ആ വ്യക്തിയോട് ആരാധന /ബഹുമാനം ഉണ്ടാവണം. പ്രമുഖനോ, സാമ്പത്തിക ശേഷിഉള്ളവരോ ആയിരിക്കണം. ആത്മാർത്ഥ പ്രണയമല്ല. സ്ഥാനമാനത്തോടുള്ള ഭ്രമംമാത്രം.
വ്യക്തികൾ സാധാരണക്കാരാണെങ്കിൽ അമ്മാവനും / അപ്പൂപ്പനും ആയി മാറ്റപ്പെടുന്നു. ബാഹ്യ സൗന്ദര്യവും ആരോഗ്യവും ഇല്ലാത്തിടത്ത് പ്രണയം നിലനിൽക്കുന്നില്ല. എന്നാൽ അപൂർവം ചില പ്രണയം ആത്മബന്ധമായി ജീവിതാവസാനം വരെ നിലനിൽക്കുന്നുണ്ട്.അവിടെ ബാഹ്യരൂപത്തേക്കാൾ ആത്മാവിനെ തൊട്ടറിഞ്ഞ പ്രണയമാണ്.അത്യപൂർവമായി സംഭവിക്കുന്ന ഇത്തരം പ്രണയമാണ് ലോകത്തിലെ ഏറ്റവും മഹത്തരമായത് എന്ന് ഞാൻ വിശ്വസിക്കുന്നു…

0 Comments

No Comment.