Skip to content

chithrodayamflashnews.com

October 18, 2026 5:42 pm
കൊച്ചി എളമക്കരയിൽ ഒഡിഷ സ്വദേശിയായ 32കാരനെ കൊന്നു റെയിൽവേ ട്രാക്കിൽ തളളിയതിനു കാരണം മകളെ പീഡിപ്പിക്കുന്നത് കണ്ടതിനാലെന്ന് യുവതിയുടെ മൊഴി. ചവറുകൂനയിൽ നിന്നാണ് എനിക്ക് ഇവനെ കിട്ടിയത്.. പെറ്റമ്മ തെരുവിൽ ഉപേക്ഷിച്ച കുഞ്ഞിനെ എടുത്ത് വളർത്തിയ യുവാവ്  3 പേരുടെ ദാരുണമായ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടക്കേസിലെ മുഖ്യപ്രതി സുഹൈൽ സജീവ് ജയിലിനുള്ളിൽ വെച്ച് നടത്തിയ രൂപമാറ്റമാണ് സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും വലിയ ചർച്ചയായത്.. കോച്ചിംഗ് ഇല്ലാതെ, ചാറ്റ് ജിപിടിയുടെ സഹായത്തോടെ സിവിൽ സർവീസ് പരീക്ഷയിൽ അഞ്ചാം റാങ്ക് നേടി 23 വയസുകാരി ഛവി സർദാന. രണ്ട് കുഞ്ഞുങ്ങളെയും ഭർത്താവിനെയും വിട്ട് അധ്യാപികയുടെ തിരോധാനം; പത്തുദിവസത്തെ അന്വേഷണത്തിനൊടുവിൽ പാലക്കാട് വാടകവീട്ടിൽ കണ്ടെത്തി.

ശുഭചിന്തകൾ

2024 | ഫിബ്രവരി 14|ബുധനാഴ്ച.|

1199 | കുംഭ0 01|രേവതി |

പ്രണയദിനമോ?
ബലി അർപ്പണ ദിനമോ…?

ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം എല്ലാവർക്കും അറിയാം. ലോക പ്രണയദിനമാണ്. അതായത് “വാലൻന്റൈൻസ് ഡേ”. കമിതാക്കളുടെ ദിനം. പക്ഷേ ഏറെ വിചിത്രം കമിതാക്കളെക്കാൾ വിവാഹിതരാണ് ഇത് ആഘോഷമാക്കുന്നതെന്നുള്ളതാണ്.
സത്യത്തിൽ ഈ ദിനം ആഘോഷിക്കുന്നതിന്റെ ഒരു ചരിത്രമുണ്ട്.
വർഷങ്ങൾക്കു മുൻപ് ക്ലോഡിയാസ് ചക്രവർത്തിയുടെ ഭരണകാലത്ത് റോമിൽ ബിഷപ്പ് വാലൻന്റൈൻ ആയിരുന്നു കത്തോലിക്ക സഭയുടെ അധികാരി. വിവാഹിതരായ പുരുഷൻമാർക്ക് യുദ്ധത്തിൽ പങ്കെടുക്കുവാൻ താല്പര്യം നഷ്ടപ്പെടുമെന്ന വിശ്വാസത്താൽ ചക്രവർത്തി റോമിൽ വിവാഹംതന്നെ നിരോധിച്ചിരുന്നു. എന്നാൽ പരസ്പരം സ്നേഹിക്കുന്ന കമിതാക്കളെ ബിഷപ്പ് രഹസ്യമായി വിവാഹം കഴിപ്പിച്ചിരുന്നു.ഈ വിവരം അറിഞ്ഞ ചക്രവർത്തി വാലൻന്റൈനെ ജയിലിൽ അടച്ചു. അവിടെവച്ച് ജയിലറുടെ അന്ധയായ മകളുമായി വാലൻന്റൈയിൻ പ്രണയത്തിലായി.
ഇവരുടെ പ്രണയത്തിന്റെ തീഷ്ണതയിൽ ആ പെൺകുട്ടിയുടെ കാഴ്ചയും തിരിച്ചു കിട്ടി. എന്നാൽ ഈ വിവരം അറിഞ്ഞ ചക്രവർത്തി വാലൻന്റൈന്റെ തല വെട്ടാൻ ഉത്തരവിട്ടു.വധശിക്ഷനടപ്പാക്കിയത് ഫെബ്രുവരി 14-നാണ്.
മരിക്കുന്നതിനു മുൻപ് വാലൻന്റൈൻ പെൺകുട്ടിക്ക്”ഫ്രം യുവർ വാലൻന്റൈൻ”എന്നൊരു കുറിപ്പ് എഴുതിവച്ചിരുന്നു. വാലൻന്റൈന്റെ ഓർമ്മയ്ക്കായിട്ടാണ് കമിതാക്കളുടെ പ്രണയദിനമായും പരസ്പരം സമ്മാനങ്ങൾ നൽകുകയും ചെയ്യുന്ന “വാലൻന്റൈൻസ് ഡേ “ആഘോഷിക്കുന്നത്.

അങ്ങനെ നോക്കുമ്പോൾ സത്യത്തിൽ ഈ ദിനം ആഘോഷിക്കേണ്ട ദിനമാണോ..? പ്രണയത്തിന്റെ പേരിൽ ഒരാൾ കൊല ചെയ്യപ്പെട്ട ദിവസം, വധിക്കപ്പെട്ട ദിവസം. അത് എങ്ങനെ പ്രണയത്തിന്റെ ശ്രേഷ്ഠദിവസമാകും…?
ഒരു പക്ഷെ പ്രണയം നാമ്പിട്ടു കുറച്ചു കഴിയുമ്പോൾ പരസ്പരം തല്ലിപിരിയുന്ന അവസ്ഥയാണ് എൺപതു ശതമാനം പ്രണയങ്ങളിലും കാണുന്നത്. അങ്ങനെവച്ചു നോക്കുമ്പോൾ ഈ ദിനത്തിനു പ്രണയത്തിന്റെ ഓർമ്മകൾ പങ്കുവയ്ക്കുന്ന ദിനവും വേർപിരിയലിന്റെ, നഷ്ടപ്പെടലിന്റെ ദിനവുമായി കാണാം.
എന്തായാലും ലോകം മുഴുവൻ പ്രണയത്തിന്റെ പേരിൽ കൊണ്ടാടുന്ന ഈ ദിനത്തിനു ഇങ്ങനെയൊരു ദുരന്തചിത്രംകൂടിയുണ്ടെങ്കിൽ ഈ ദിനം ശരിക്കും പ്രണയദിനമോ, സ്നേഹദിനമോ ആയിട്ടു കാണുവാൻ കഴിയില്ല. ശരിക്കും പറഞ്ഞാൽ പ്രണയത്തിന്റെ പേരിൽ ബലിയർപ്പിക്കപ്പെടേണ്ടിവന്ന ഒരുവന്റെ ദുരന്തദിനമാണ്. മറുവശത്ത് പ്രണയത്തിനുവേണ്ടി ത്യാഗം ചെയ്തവന്റെ ദിനവും. എന്നും ആഘോങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നവർ അയാളുടെ ത്യാഗമായി കണ്ടു. പ്രകീർത്തിച്ചു. അങ്ങനെ മരിച്ചവന്റെ പേരിൽ “വാലൻന്റൈൻസ് ഡേ”യും രൂപം കൊണ്ടു…
പ്രണയത്തിന് വേണ്ടി ജീവൻ ബലി നൽകേണ്ടി വന്ന എത്രയോ പേർ…. അവരുടെ ആത്മാവിന് നിത്യശാന്തി നേരുന്നു…

0 Comments

No Comment.