Skip to content

chithrodayamflashnews.com

October 16, 2026 3:36 pm
ഇന്നത്തെ രാശി ഫലം(2026 ഒക്ടോബർ 16, വെള്ളിയാഴ്ച) ജർമ്മനിയിൽ മലയാളി നഴ്സുമാരും സുഹൃത്തും അടക്കം മൂന്ന് പേർ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ ദാരു*ണമായി കൊ*ല്ലപ്പെട്ടു; സംഭവം കൊ*ലപാതകമെന്ന് സംശയം, ഒരു ചെറിയ ഷെഡിൽ തുടങ്ങി ഇന്ന് ഒന്നരക്കോടി രൂപ വിറ്റുവരവുള്ള ഒരു വലിയ സംരംഭമായി മാറിയ സുശീല ജയരാജിന്റെ കഥ ഏതൊരു സംരംഭകനും വലിയൊരു പ്രചോദനമാണ്. ഒരു കുടുംബംപോലെ കഴിഞ്ഞിരുന്ന കുട്ടികളാണ് അവർ.. നെടുമ്പാശേരി വാഹനാപകടത്തിന് പിന്നാലെ നീതിനിഷേധവും അവഹേളനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നതിനെക്കുറിച്ചും അപകടത്തെക്കുറിച്ചും പ്രതികരിക്കുകയാണ് ഗോപികയുടെ അച്ഛൻ. കൊടുങ്ങല്ലൂരിൽ 18-കാരന്റെ ആത്മഹത്യയിൽ പോലീസിനെതിരെ പിതാവിന്റെ കണ്ണ് നനയിക്കുന്ന വെളിപ്പെടുത്തൽ!

ശുഭചിന്തകൾ

“ഭാഗ്യം” നിത്യജീവിതത്തിൽ ഒഴിവാക്കാനാകാത്ത വാക്ക്.എനിക്കതിനുള്ള ഭാഗ്യമില്ല, ഏതിനും ഭാഗ്യം വേണം…. ഇങ്ങനെ നിർഭാഗ്യരുടെ എണ്ണത്തിൽ കുറവുണ്ടാകുന്നില്ല.

അധ്വാനിക്കാൻ താല്പര്യമില്ലാത്തവർ /റിസ്ക് എടുക്കാൻ മടിയുള്ളവർ നിരാശയോടെ പറയും ഭാഗ്യമില്ല. അധ്വാനിക്കാതെ കിട്ടുന്നത് സന്തോഷമാണ്. കിട്ടിയത് ഭാഗ്യം കൊണ്ടും….
ഈ ഭാഗ്യം കിട്ടിയത് പലരുടേയും ഔദാര്യമാണ് എന്ന് ചിന്തിക്കുന്നില്ല.
ഇനി മനസിലായാലും അതിലും സുഖം കണ്ടെത്തുന്നവരുണ്ട്.

പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയാൽ, ജോലി ലഭിച്ചാൽ, കുട്ടി ജനിച്ചാൽ…. എന്തിനും ഏതിനും ഭാഗ്യത്തെ കൂട്ടുപിടിക്കും. ഒന്നിനും സ്വന്തം കഴിവില്ല. “കഴിവ് ”
അതും ഒരു ഭാഗ്യമല്ലേ….
ഭാഗ്യത്തെ പല വിഭാഗങ്ങളായി തരം തിരിച്ചാൽ മണ്ണിനോട്, പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നവരാണ് ഇന്നത്തെ ഭാഗ്യമുള്ളവർ….
കാരണം അവർക്ക് ജീവിതശൈലി രോഗങ്ങൾ അപൂർവമാണ്.ജീവിക്കാൻ വേണ്ടി മാത്രം ഭക്ഷണം കഴിക്കുന്നു.
ഭക്ഷണത്തിന്റെ രുചി ഭേദങ്ങൾ തേടി പോകുന്നവർ നിർഭാഗ്യം കൊണ്ടാണോ എന്തോ അധിക കാലം ജീവിച്ചിരിക്കുന്നില്ല.
ഭാഗ്യനിർഭാഗ്യങ്ങളുടെ കണക്കെടുക്കുമ്പോൾ ഭൂരിഭാഗം പേരും നിർഭാഗ്യരാണ്. കാരണം പ്രവർത്തിക്കാൻ താല്പര്യക്കുറവും പ്രാർത്ഥിക്കാൻ ഓരോരോ കാരണങ്ങളും…

0 Comments

No Comment.