
വിജയിക്കാൻ ആഗ്രഹിക്കുന്നവർ മുമ്പ് വിജയിച്ചവരെ അംഗീകരിക്കാനുള്ള മനസ് ഉള്ളവരായിരിക്കണം. മറ്റുള്ളവരുടെ വിജയത്തിന്റെ പിന്നിൽ മറ്റെന്തൊക്കെയോ കാരണങ്ങൾ ഉണ്ടായിരുന്നു എന്ന സംശയം ഉണ്ടാകാൻ പാടില്ല. സ്വന്തം ന്യൂനതകൾ മനസ്സിൽ നെഗറ്റീവ് ചിന്തയായി മാറരുത്.പരിശ്രമിക്കുന്ന ഏതൊരാൾക്കും അവർ അർഹിക്കുന്ന വിജയം ഉറപ്പാക്കാൻ കഴിയും എന്ന ഉറച്ച വിശ്വാസം ഉണ്ടായിരിക്കണം. ഒരിക്കൽ പരാജയപ്പെട്ടതുകൊണ്ട് ശ്രമം ഉപേക്ഷിക്കരുത്. ശ്രമിച്ചുകൊണ്ടേയിരിക്കുക. തീർച്ചയായും കഠിനാധ്വാനം വിജയത്തിലെത്തിക്കും

No Comment.