
ഇന്നലെകളിലെ ചില ഓർമ്മകൾ മരണം വരെ ഒപ്പമുണ്ടാകും. ഓർക്കരുത് എന്ന് ചിന്തിച്ചാലും ഓർമ്മയിൽ തെളിഞ്ഞു നിൽക്കും. അത്രമേൽ ഇഷ്ടപ്പെട്ട ഒരു വ്യക്തിയെ നഷ്ടപ്പെട്ടാലും വീണ്ടും ഒരു തിരിച്ചുവരവിനായി ആത്മാർത്ഥമായി ആഗ്രഹിക്കും. ഒരിക്കലും സാധ്യമാവില്ല എന്നറിഞ്ഞിട്ടും നഷ്ടപ്പെട്ടത് മനസ്സിൽ നേരിപ്പോടുപോലെ എരിഞ്ഞുകൊണ്ടിരിക്കും.കാലം മായ്ക്കാത്ത മുറിവുകളില്ല എന്നു ചൊല്ലുമ്പോഴും അന്തരാത്മാവിൽ എന്തു തെളിച്ചമാണ് ആ ഓർമ്മകൾ….
പുതിയ ദിനങ്ങൾ വന്നു കൊഴിഞ്ഞുകൊണ്ടിരിക്കും എങ്കിലും ജീവിതാന്ത്യം വരെ വീണ്ടും ഒരു പ്രഭാതം പ്രതീക്ഷിച്ചു കൊണ്ടിരിക്കും…

No Comment.