Skip to content

chithrodayamflashnews.com

November 28, 2026 10:56 am

ശുഭചിന്തകൾ

എന്തുകൊണ്ടാണ് പെൺകുട്ടികൾ പലപ്പോഴും ഭീരുക്കളാകുന്നത് ”
പെൺകുട്ടികൾ / സ്ത്രീകൾ അടക്കവും ഒതുക്കവും ഉള്ളവരായിരിക്കണം. ഉച്ചത്തിൽ സംസാരിക്കരുത്,പുരുഷന്മാരോട് എതിർത്ത് സംസാരിക്കാൻ പാടില്ല, അങ്ങനെ “അരുതുകൾ ” ഏറെയുണ്ട്. കുടുംബത്തിൽ നിന്നുള്ള ഇത്തരത്തിലുള്ള അടിച്ചമർത്തൽ എത്ര ഉന്നത വിദ്യാഭ്യാസം ലഭിച്ചാലും പെൺകുട്ടികളിൽ ഉൾ വലിയുന്ന സ്വഭാവം മാറുന്നില്ല.എന്നാൽ പ്രതിസന്ധി ഘട്ടങ്ങളിൽ സ്വന്തമായി തീരുമാനമെടുക്കാൻ കഴിയാതെ വന്നാൽ ഇതേ പെൺകുട്ടികളോട് വീട്ടുകാർ /സമൂഹം ചോദിക്കുന്നു. “പെൺകുട്ടികളായാൽ ധൈര്യം വേണ്ടേ “എന്ന്. ഭയപ്പെടുത്തി, അടിച്ചമർത്തി പെണ്ണിനെ ഒതുക്കിയില്ലെങ്കിൽ പുരുഷനേക്കാൾ സാമർത്ഥ്യംകൂടുമെന്ന് സമൂഹം ഭയപ്പെടുന്നില്ലേ?
കായിക ബലത്തിൽപിന്നിലായിരിക്കാം. എന്നാൽ സ്ത്രീയുടെ ധൈര്യം, ബുദ്ധി, ഒരേ സമയം പല കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള സാമർത്ഥ്യം ഓർമ്മ ശക്തി പുരുഷനേക്കാൾ കൂടുതലാണ്.പക്ഷേ ഇമോഷണൽ പുരുഷനേക്കാൾ സ്ത്രീക്ക് കൂടുതലാണ്. അതു തന്നെയാണ് ചില സന്ദർഭങ്ങളിൽ അവളെ പരാജയപ്പെടുത്തുന്നതും..

0 Comments

No Comment.