Skip to content

chithrodayamflashnews.com

November 28, 2026 10:31 am

ശുഭചിന്തകൾ

ഇവർ പ്രവാസികൾ….

രാജ്യത്തിന്റെ /നാടിന്റെ നട്ടെല്ലാണ് പ്രവാസികൾ. ഗൾഫ് നാടുകളിൽ ജോലിചെയ്യുന്ന പ്രവാസികൾ നാട്ടിലും വീട്ടിലും, ജോലി സ്ഥലത്തും അതിഥികളാണ്. എല്ലാപേർക്കും ചോദിക്കാൻ ഒരു ചോദ്യമാണുള്ളത്. “ലീവ് എത്രയുണ്ട് “. ഈ ചോദ്യം കേട്ടാൽ തോന്നും ഇവർ നാട്ടിൽ വിരുന്നു വന്നതാണെന്ന്.
വ്യവസായപ്രമുഖർ മുതൽ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ ബുദ്ധിമുട്ടുന്നവർ വരെ പ്രവാസികളായുണ്ട്.
സ്വന്തമായൊരു വീട്,കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത, ഇതൊക്കെ ലക്ഷ്യമാക്കി പ്രവാസിയാകേണ്ടിവന്നവരാണ് പ്രവാസികൾ.

പ്രവാസി മലയാളികളെ സംബന്ധിച്ചിടത്തോളം കുടുംബത്തോടുള്ള പ്രതിബദ്ധതകൂടുതലാണ്. കടമെടുത്തും മികച്ച വീടുവെയ്ക്കും. അത് വീട്ടാൻ വർഷങ്ങൾ പണിയെടുക്കേണ്ടിവരും. കുട്ടികളുടെ വിദ്യാഭ്യാസം കുടുംബത്തിന്റെചിലവുകൾ,അടുത്തബന്ധുവിന്റെ, സുഹൃത്തുക്കളുടെ ആവശ്യങ്ങൾ…..
നാട്ടിലെ ആഘോഷങ്ങളുടെ, ചാരിറ്റിയുടെ, രാഷ്ട്രീയ പിരിവ് വേറെയും.ഇതിനെല്ലാം പണം കണ്ടെത്താൻ വർഷങ്ങളുടെ അദ്ധ്വാനം വേണ്ടിവരും. ആണ്ടിലൊരിക്കൽ നാട്ടിലെത്തുമ്പോൾ കുടുംബത്തിന്, ബന്ധുക്കൾക്ക്, നാട്ടുകാർക്ക് പരിദോഷികം നൽകി സന്തോഷിപ്പിക്കണം. കാശുള്ള പ്രവാസി നാട്ടിലെത്തി ബന്ധുവീടുകൾ സന്ദർശിച്ച്, കുടുംബത്തോടൊപ്പം ഒരു ടൂർ പ്രോഗ്രാമും കഴിഞ്ഞു തിരികെ പോകും. ചെലവഴിക്കാൻ കാശില്ലാത്തവർ വീട്ടിലും നാട്ടിലുമായി കഴിച്ചുകൂട്ടി മടങ്ങാൻ നേരം അത്യാവശ്യം നല്ലൊരു കടവും സമ്പാദിച്ച് യാത്ര തിരിക്കും.

ചിലരെങ്കിലും ചിന്തിക്കും “അത്യാവശ്യം സാമ്പത്തികസ്ഥിതിയായി. നാട്ടിൽ പോയി സ്വസ്ഥമായി ജീവിക്കാമെന്ന്.”
കുറച്ചു മാസങ്ങൾ കഴിയുമ്പോൾ ആർഭാടജീവിതം ലഭിക്കാതെ വീട്ടുകാർ അസ്വസ്ഥരാകാൻ തുടങ്ങും.കുടുംബത്തിലേക്ക് വലിഞ്ഞു കയറിവന്ന വ്യക്തിക്ക് കിട്ടുന്ന അവഗണനയിലേയ്ക്ക് സ്ഥിതിഗതികളെത്തും.
ലൈഫ് ലോംഗ് നാട്ടിൽ നിൽക്കാനായി വന്നവർ അടുത്ത വിസയിൽ വീണ്ടും പ്രവാസത്തിലേയ്ക്ക്…

പ്രവാസികൾ ഭൂരിഭാഗവും സർവ്വം സഹയായ മനുഷ്യരാണ്. തങ്ങളുടെ ശമ്പളം, താമസ സൗകര്യം, കഠിനാധ്വാനം, അതിലുപരി ആരോഗ്യ സ്ഥിതി രഹസ്യമാക്കി വെയ്ക്കും. അതുകൊണ്ടുതന്നെ ഓരോ പ്രവാസിയും “പണം കായ്ക്കുന്ന മര”മാണെന്ന് പലരും തെറ്റിദ്ധരിക്കാറുണ്ട്.
സാമ്പത്തിക അടിത്തറ ഉറപ്പിക്കുന്നതിനിടയിൽ പല പ്രവാസികളുംപങ്കാളിയിലൂടെ മക്കളിലേയ്ക്ക് കണക്ട് ചെയ്യപ്പെടുകയാണ്. അതുകൊണ്ട് തന്നെ “പിതാവ് “എന്ന സ്ഥാനത്തിനപ്പുറം ഹൃദയ ബന്ധങ്ങൾ ഇല്ലാതെ പോകുന്നു. തിരിച്ചായാലും ആവശ്യങ്ങളുടെ ലിസ്റ്റ് നിരത്താനല്ലാതെ “സുഖമാണോ ” എന്നൊരു ചോദ്യം ആത്മാർത്ഥമായി ഉണ്ടാകാറില്ല.

എന്തൊക്കെ നേടിയാലും പ്രവാസജീവിതം ഭൂരിഭാഗം വ്യക്തികൾക്കും നൽകുന്നത്. രോഗവും, അവഗണയും, ഒറ്റപ്പെടലും തന്നെയാണ്.എത്ര സമ്പന്നനും നഷ്ടപ്പെട്ടുപോയ സമയം/ജീവിതം തിരിച്ചു പിടിക്കാൻ കഴിയില്ല…
പ്രിയപ്പെട്ടവർക്കുവേണ്ടി… സ്വയം ജീവിക്കാൻ മറന്നു പോകുന്നവർ പ്രവാസികൾ…

0 Comments

No Comment.