
മെയ്ദിനം
ലോകമെമ്പാടുമുള്ള തൊഴിലാളികൾക്ക് അവരുടെ തൊഴിൽ സമയത്തെ കൃത്യതപ്പെടുത്തുവാൻ
ഒരു ഏകീകൃത നിയമം നിലവിൽ വന്ന ദിവസമാണ് 1856 മെയ് ഒന്ന്. ഓസ്ട്രേലിയയിലാണ് ഈ ആശയം രൂപം കൊണ്ടത്. തൊഴിലാളികളുടെ അവകാശങ്ങളെ സംരക്ഷിക്കുന്നതിനും, ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്താനുമുതകുന്ന ഒരു നിയമമായ് പ്രാബല്യത്തിൽ വന്നുവെന്നത് ചരിത്ര സാക്ഷ്യമായ് ഇന്നും നിലകൊള്ളുന്നുവെന്നത് ലോകത്തിനുതന്നെ
ഏറ്റവും വലിയ മാതൃകയാണ്.
എട്ടുമണിക്കൂർ ജോലി, എട്ടുമണിക്കൂർ ഭക്ഷണം വിശ്രമം, എട്ടുമണിക്കൂർ ഉറക്കം.
ഒരു പക്ഷേ ജാതിമതരാഷ്ട്രീയചിന്തകൾക്കപ്പുറം ലോകരാഷ്ട്രങ്ങൾ ഒരുമിച്ചുനിന്ന ഒരു തീരുമാനം, നിയമം ഇതിനു തുല്യമായ് ഒരുമയോടെ ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തിൽ സംശയമാണ്.
അന്താരാഷ്ട്ര തൊഴിലാളിദിനമായ് ലോകമെമ്പാടും ആചരിക്കപ്പെടുന്ന ഈ ദിനം ഏതാണ്ട് എൺപതോളം രാജ്യങ്ങളിൽ പൊതു അവധി ദിവസമാണ് എന്ന പ്രത്യേകതയുമുണ്ട്.
ലോകമെമ്പാടുമുള്ള സാമൂഹിക,സാമ്പത്തിക നേട്ടങ്ങളെ സ്മരിക്കുന്ന, വിലയിരുത്തുന്ന ദിനംകൂടിയാണ് മെയ് ദിനം.
ഒരു കാലഘട്ടംവരെ കൂടുതൽസമയം ജോലിയും,കുറഞ്ഞ വേതനവുമാണ് പല തൊഴിൽ മേഖലകളിലും ലഭിച്ചിരുന്നത്. പകലന്തിയോളം പണിയെടുത്താൽ, കിട്ടുന്ന കൂലിയും വാങ്ങിപ്പോരേണ്ട ഗതികേടിലായിരുന്നു
ഭൂരിപക്ഷം തൊഴിലാളികളുടേയും അനുഭവം. കൂടുതൽ സമയം
പണി ചെയ്യുമ്പോൾ അതിനനുസരിച്ച കൂലി വേണമെന്നോ, അല്ലെങ്കിൽ കൂടുതൽ സമയം പണി ചെയ്യാൻ പറ്റില്ലെന്നോ പറയാനുള്ള സ്വാതന്ത്ര്യമില്ലാത്ത അവസ്ഥ. എന്തെങ്കിലും ചോദിച്ചുപോയാൽ പണി നഷ്ടപ്പെടുന്ന രീതി.ശരിക്കും അടിമപ്പണിപോലെ.
അതിൽനിന്നെല്ലാം മോചനം നേടുവാൻ നിരവധി സമരമുറകൾ,
പ്രതിക്ഷേധങ്ങൾ.
അതിന്റെ വിജയമാണ് ഈ പ്രഖ്യാപനത്തിലൂടെ നേടിയെടുക്കുവാൻ കഴിഞ്ഞത്. ലോകജനത ഒന്നിച്ചുനേടിയ ഈ വിജയത്തിന്റെ
അനന്തരഫലങ്ങൾ തന്നെയാണ് പിന്നീടിങ്ങോട്ടു തൊഴിൽ മേഖലകളിൽ,
ചെയ്യുന്ന തൊഴിലിനുള്ള ന്യായമായ കൂലി ചോദിച്ചു വാങ്ങുവാൻ തൊഴിലാളികൾക്ക് സാധിച്ചത്.സർക്കാർ, മറ്റു സ്ഥാപനങ്ങളൊക്കെതന്നെ തൊഴിലാളികൾക്ക് കാലാകാലങ്ങളിൽ കൂലിവർദ്ധനവും മറ്റു ആനുകൂല്യങ്ങളും നൽകുവാൻ മുന്നോട്ടു വന്നത്. മെയ് ദിനത്തിന്റെ പ്രാധാന്യത്തെ ഉൾക്കൊണ്ടുകൊണ്ട് ഓരോ വ്യക്തികളും തങ്ങളുടെ തൊഴിൽ മേഖലകളിൽ
കർത്തവ്യബോധത്തോടെ പ്രവർത്തിക്കുവാൻ പ്രതിജ്ഞാബദ്ധരുമാണ്. മെയ്ദിനത്തിന്റെ പ്രാധാന്യത്തെ ഉൾക്കൊണ്ട് മെയ് ഒന്നാം തീയതി ലോക തൊഴിലാളി ദിനമായി ആചരിക്കുമ്പോൾ എല്ലാ പ്രിയപ്പെട്ടവർക്കും മെയ് ദിനാശംസകൾ നേരുന്നു…

Good https://is.gd/N1ikS2
Very good https://is.gd/N1ikS2
Very good https://is.gd/N1ikS2