Skip to content

chithrodayamflashnews.com

ശുഭചിന്തകൾ

വിജയപരാജയം

പരാജിതർ എന്ന് സ്വയം മുദ്രകുത്തി നിരാശരായി ജീവിക്കുന്നവരുണ്ട്. തന്നിലേയ്ക്ക് ഒതുങ്ങി ശിഷ്ടകാലം കഴിച്ചുകൂട്ടുന്നവർ…

പലപ്പോഴും ശരിയായ തീരുമാനം എടുക്കാൻ സാധിക്കാത്തതുകൊണ്ടോ, മറ്റുള്ളവരുടെ അഭിപ്രായത്തിന് പരിഗണന കൊടുത്തതുകൊണ്ടോ, ഒപ്പമുണ്ടായിരുന്നവർ കാലുവാരിയതുകൊണ്ടോ, ഹാഡ് വർക്ക് ചെയ്യാത്തതുകൊണ്ടോ ഉണ്ടായ പരാജയത്തെ ഭാഗ്യ നിർഭാഗ്യമായി വിലയിരുത്തി ലോകപരാജയമാണെന്ന് വിശ്വസിച്ച് ഭാവി ഉരുളടഞ്ഞു പോകുന്നവർ എത്രയോ പേർ…

പലപ്പോഴും പരാജയപ്പെട്ടവരാണ് ഭാവിയിൽ വിജയിക്കുന്നവർ. വീഴ്ചയുടെ ദുരന്തം സ്വയം മനസിലാക്കുന്നതോടെ ജീവിതത്തിൽ അനുഭവത്തിന്റെ ഒരേട് മറിക്കപ്പെടുകയാണ്.

പരാജയത്തിൽ നിന്ന് മാത്രമേ പോരായ്മകൾ ഉൾക്കൊണ്ട് പ്രവർത്തിക്കാൻ കഴിയൂ.

വിജയികൾ എന്ന് നാം കരുതുന്നവർ പലവട്ടം പരാജയപ്പെട്ടവരാണ്‌.ലക്ഷ്യത്തിൽ എത്തിച്ചേരാൻ കഠിനമായി പ്രവർത്തിച്ചുകൊണ്ടിരിക്കുക.വെല്ലുവിളികളെ നേരിടാൻ സാധിച്ചവർ മാത്രമേ എന്നും വിജയികൾ ആയിട്ടുള്ളു.

0 Comments

No Comment.